Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൂഗിൾ ആപ്പുകളും അമേരിക്കൻ നിർമ്മിത പ്രോസസ്സർ ചിപ്പുകളോ ഇല്ല; മ്യൂസിക്കിനും മാപ്പിനും പോലും തദ്ദേശീയമായ സംവിധാനങ്ങൾ; മേറ്റ് എക്‌സ് ഫോൾഡിങ് സ്മാർട്ട് ഫോൺ വിപണിയിലിറക്കുന്നതോടെ ഹുവായ് അകറ്റി നിർത്തുന്നത് അമേരിക്കൻ ചാരസംവിധാനങ്ങളെ എന്ന് ചൈന

ഗൂഗിൾ ആപ്പുകളും അമേരിക്കൻ നിർമ്മിത പ്രോസസ്സർ ചിപ്പുകളോ ഇല്ല; മ്യൂസിക്കിനും മാപ്പിനും പോലും തദ്ദേശീയമായ സംവിധാനങ്ങൾ; മേറ്റ് എക്‌സ് ഫോൾഡിങ് സ്മാർട്ട് ഫോൺ വിപണിയിലിറക്കുന്നതോടെ ഹുവായ് അകറ്റി നിർത്തുന്നത് അമേരിക്കൻ ചാരസംവിധാനങ്ങളെ എന്ന് ചൈന

മറുനാടൻ ഡെസ്‌ക്‌

ഹുവായിൽ നിന്നുള്ള പുതിയ സ്മാർട്ട് ഫോൺ 'ഹുവായ് മേറ്റ് എകസ് ഫോൾഡിങ്' ചൈനീസ് വിപണിയിലെത്തി. അമേരിക്കൻ ചാരപ്രവർത്തനങ്ങളെ തടയുന്നതിനായി ഗൂഗിൾ ആപ്പുകളോ യുഎസ് നിർമ്മിത പ്രോസസ്സർ ചിപ്പുകളോ ഉപയോഗിക്കാതെയാണ് 'ഹുവായ് മേറ്റ് എകസ് ഫോൾഡിങ്' ഹുവായ് അവതരിപ്പിച്ചിരിക്കുന്നത്. മടക്കി വെക്കാവുന്ന തരത്തിലുള്ള സ്മാർട്ട് ഫോണിന്റെ ആദ്യ വിൽപ്പന വെള്ളിയാഴ്‌ച്ചയാണ് നടന്നത്. 14.6 സെന്റീമിറ്റർ വീതിയും 16.1 സെന്റീമീറ്റർ നീളവുമാണ് പുതിയ ഫോണിന്റെ സ്‌ക്രീനിന് ഉള്ളത്. ഇഎംയുഐ 9 ഓപ്പറ്റിങ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിൾ മ്യൂസിക്കിനും മാപ്പിനും ഉൾപ്പെടെ പകരമായി ചൈനീസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വികസിപ്പിച്ച സംവിധാനങ്ങളാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്.

ജൂണിൽ ഫോൺ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വൈകിപ്പിക്കുകയായിരുന്നു. സാംസങ് ഗാലക്സി ഫോൾഡ് എന്ന ഫോൾഡബിൾ സ്മാർട്ട് ഫോൺ, കമ്പനി പുറത്തിറക്കിയതിന് പിന്നാലെയാണ് ചൈനീസ് കബനിയായ ഹുവായുടെ ഫോൾഡബിൾ ഡിസ്‌പ്ലേ സ്മാർട്‌ഫോണായ ഹുവായി വാവേ മേറ്റ് എക്‌സ് പുറത്തിറക്കുന്നത്. ഫോൾഡാബിൾ സ്മാർട്ട് ഫോൺ ശ്രേണിയിൽ രണ്ടാമത്തെ ഫോണാണ് മേറ്റ് എക്സ്. ഫോൾഡബിൾ സ്‌ക്രീനുകൾ തകരാറിലായതിനെ തുടർന്ന് സാംസങ് ഫോൾഡബിൾ സ്മാർട്ഫോണിന് വലിയ തിരിച്ചടി നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ഹുവായി ഫോണുകൾ വിപണിയിലെത്തിക്കുന്നത് വൈകിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. സമഗ്രമായ പരിശോധനകൾക്കൊടുവിൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ചൈനീസ് 3സി സർട്ടിഫിക്കേഷൻ മാർക്ക് 'മേറ്റ് എക്സിന്' ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP