Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ഹീത്രൂവിൽനിന്ന് പുറപ്പെട്ട വിമാനം സിഡ്‌നിയിൽ ലാൽഡ് ചെയ്തപ്പോൾ യാത്രക്കാർ കണ്ടത് രണ്ട് സൂര്യോദയങ്ങൾ; 19 മണിക്കൂർ എങ്ങനെ ഒറ്റയടിക്ക് വിമാനത്തിൽ യാത്ര ചെയ്യും? ലോകത്തെ ഏറ്റവും നീളം കൂടിയ വിമാനയാത്രയുടെ അനുഭവങ്ങൾ ഇങ്ങനെ

ഹീത്രൂവിൽനിന്ന് പുറപ്പെട്ട വിമാനം സിഡ്‌നിയിൽ ലാൽഡ് ചെയ്തപ്പോൾ യാത്രക്കാർ കണ്ടത് രണ്ട് സൂര്യോദയങ്ങൾ; 19 മണിക്കൂർ എങ്ങനെ ഒറ്റയടിക്ക് വിമാനത്തിൽ യാത്ര ചെയ്യും? ലോകത്തെ ഏറ്റവും നീളം കൂടിയ വിമാനയാത്രയുടെ അനുഭവങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ണ്ടനിലെ സൂര്യോദയം കണ്ട് യാത്ര തുടങ്ങിയവർ സിഡ്‌നിയിലിറങ്ങിയത് ഓസ്‌ട്രേലിയയിലെ സൂര്യോദയവും കണ്ട്. ലണ്ടനിൽനിന്ന് സിഡ്‌നിയിലേക്കുള്ള പത്തൊൻപതര മണിക്കൂർ നീണ്ട ഒറ്റ സ്‌ട്രെച്ചിലെ യാത്രയ്ക്കിടെയാണ് രണ്ട് സൂര്യോദയങ്ങൾ ആസ്വദിക്കാനുള്ള ഭാഗ്യം യാത്രക്കാർക്കുണ്ടായത്. വ്യാഴാഴ്ച രാവിലെ ഹീത്രൂവിൽനിന്ന് പുറപ്പെട്ട ക്വാന്റാസ് വിമാനം വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയോടെ സിഡ്‌നിയിലെത്തി. ഉദ്ദേശിച്ചതിലും മുക്കാൽ മണിക്കൂർ വൈകിയായിരുന്നു ലാൻഡിങ്.

പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഈ നെടുങ്കൻ യാത്ര. ബോയിഘ് 787-9 ഡ്രീംലൈനർ വിമാനത്തിൽ 19 മണിക്കൂറിലേറെ നീണ്ട യാത്ര വിമാന ജോലിക്കാരും യാത്രക്കാരും എങ്ങനെ നേരിടുമെന്നതും ജെറ്റ്‌ലാഗ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ എങ്ങനെ ബാധിക്കും എന്നുമറിയാനായിരുന്നു ഈ യാത്ര. യാത്രക്കാർക്ക് എയറോബിക്‌സ് വ്യായാമങ്ങൾ നൽകിയും സൈക്കോളജിസ്റ്റിന്റെ ഉപദേശങ്ങൾ നൽകിയും യാത്രാക്ഷീണം മറികടക്കാനുള്ള മാർഗങ്ങളും ഒരുക്കിയിരുന്നു.

ഒറ്റയടിക്ക് യാത്ര ചെയ്തതിലൂടെ മൂന്നുമണിക്കൂറോളമാണ് യാത്രക്കാർക്ക് ലാഭിക്കാനായത്. അല്ലെങ്കിൽ സിങ്കപ്പുരിലിറങ്ങിയശേഷമാണ് വിമാനം സിഡ്‌നിയിലേക്ക് യാത്ര തുടരാറുണ്ടായിരുന്നത്. സിങ്കപ്പുരിലെ സ്റ്റോപ്പോവർ ഒഴിവാക്കാനായത് സമയം ലാഭിക്കാൻ സഹായിച്ചു. വ്യാഴാഴ്ച രാവിലെയാണ് ബ്രി്ട്ടനിൽനിന്ന് പുറപ്പെട്ടതെങ്കിലും, പിന്നീട് സിഡ്‌നി സമയത്തിലാണ് വിമാനം പറന്നത്. അതുകൊണ്ടുതന്നെ, അത്താഴത്തിന് പകരം യാത്രക്കാർക്ക് ബ്രേക്ക് ഫാസ്റ്റാണ് നൽകിയത്.

ആഹാരക്രമം മാറ്റിയതും വ്യായാമങ്ങളും വിമാനത്തിലെ ലൈറ്റ്, സീറ്റ് സജ്ജീകരണങ്ങളും മതിയായ വ്യായാമവും വിശ്രമവും കിട്ടാൻ വഴിയൊരുക്കി. ഇതിലൂടെ ജെറ്റ് ലാഗ് പരമാവധി കുറയ്ക്കാനായതായി സിഡ്‌നി സർവകലാശാല ഫിസിയോളജിസ്റ്റ് കോറിൻ കൈലോഡ് പറഞ്ഞു. ഭക്ഷണക്രമവും മറ്റു പാനീയങ്ങളും ജെറ്റ്‌ലാഗ് ഒഴിവാക്കുന്നതിനുവേണ്ടി സിഡ്‌നി സമയം കണക്കാക്കി വിതരണം ചെയ്തത് ഏറെ സഹായകമായെന്ന് യാത്രക്കാരിയായ ജിൽ ഗ്രാലോ പറഞ്ഞു.

രണ്ട് സൂര്യോദയങ്ങൾ കണ്ടാണ് യാത്രക്കാർ ലണ്ടൻ-സിഡ്‌നി യാത്ര അവസാനിപ്പിച്ചത്. ലണ്ടനിൽനിന്ന് പുറപ്പെട്ടയുടനെയായിരുന്നു ആദ്യത്തെ സൂര്യോദയം. 11,060 മൈൽ ദൈർഘ്യമുള്ള യാത്ര പിന്നീട് സിഡ്‌നിയിലിറങ്ങാനുള്ള തയ്യാറെടുപ്പിലേക്ക് യാത്രക്കാരെ ഒരുക്കുന്ന രീതിയിലായി. പറന്നുയർന്ന് ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ലൈറ്റുകൾ ക്രമീകരിച്ച് രാത്രിയിലേതുപോലെയാക്കി. സ്ിഡ്‌നി സമയം പാലിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. രണ്ടാമത് സൂര്യോദയവും കണ്ട് ഉച്ചയായതോടെ യാത്രക്കാർ സിഡ്‌നിയിൽ ഇറങ്ങുകയും ചെയ്തു.

19 മണിക്കൂർ ഒറ്റയിരുപ്പിനിരുന്ന് യാത്ര ചെയ്യുന്നതിന്റെ അസ്വസ്ഥതകൾ മാറ്റുന്നതിനായാണ് ഫിസിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ വ്യായാമമുറകൾ നൽകിയത്. ഇരുന്നുകൊണ്ട് ചെയ്യാവുന്ന തരത്തിലുള്ള സ്‌ട്രെച്ചിങ് എക്‌സർസൈസുകളായിരുന്നു യാത്രക്കാർക്ക് ഉപദേശിച്ചത്. പുതിയ അനുഭവമായതുകൊണ്ടട് ആവേശത്തോടെയാണ് പലരും ഇതൊക്കെ സ്വീകരിച്ചതെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. അപരിചിതവും എന്നാൽ രസകരവുമായ യാത്രയായിരുന്നു അതെന്ന് മാധ്യമപ്രവർത്തകനായ ലൂക്ക് ജോൺസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP