Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സകലയിടങ്ങളിലും ലേബർ പാർട്ടിയുടെ പിന്തുണയിൽ വമ്പൻ ഇടിവ്; ലണ്ടൻ ഒഴികെ എല്ലായിടത്തും ടോറികൾക്ക് വമ്പൻ കുതിപ്പ്; ബോറിസ് ജോൺസണിന്റെ മാസ്മരിക പ്രഭാവത്തിൽ കൺസർവേറ്റീവുകൾ കുതിക്കുന്നത് വമ്പൻ വിജയത്തിലേക്ക്

സകലയിടങ്ങളിലും ലേബർ പാർട്ടിയുടെ പിന്തുണയിൽ വമ്പൻ ഇടിവ്; ലണ്ടൻ ഒഴികെ എല്ലായിടത്തും ടോറികൾക്ക് വമ്പൻ കുതിപ്പ്; ബോറിസ് ജോൺസണിന്റെ മാസ്മരിക പ്രഭാവത്തിൽ കൺസർവേറ്റീവുകൾ കുതിക്കുന്നത് വമ്പൻ വിജയത്തിലേക്ക്

സ്വന്തം ലേഖകൻ

പൊതുതിരഞ്ഞെടുപ്പ് അടുക്കുന്തോറും ലേബർ പാർട്ടിയുടെയും അതിന്റെ നേതാവ് ജെറമി കോർബിന്റെയും ജനപിന്തുണ ബ്രിട്ടനിലെമ്പാടും ഇടിയുകയാണ്. തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ കാത്തിരിക്കുന്നത് വമ്പൻ തോൽവിയായിരിക്കുമെന്ന സൂചനയാണ് ഓരോ സർവേയും നൽകുന്നത്. ഏറ്റവുമൊടുവിൽ നടന്ന സർവേയിലും ഫലം വ്യത്യസ്തമല്ല. ലേബർ പാർട്ടിയുടെ ഹൃദയഭൂമികളിലുൾപ്പെടെ കൺസർവേറ്റീവുകൾ മുന്നേറ്റമുണ്ടാക്കുന്നതാണ് സർവേ ഫലം. പരമ്പരാഗതമായി ലേബറിനെ പിന്തുണയ്ക്കുന്ന ഇടങ്ങളിലും കോർബിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്ന് ഈ സർവേകൾ സൂചിപ്പിക്കുന്നു.

ലേബർ പാർട്ടിക്കും നേതാവ് ജെറമി കോർബിനും ഒട്ടും നല്ല സമയവുമല്ല ഇത്. കോർബിന്റെ സഹായി ടോം വാട്‌സൺ രാജിവെച്ചതും പല സ്ഥാനാർത്ഥികളും വിവാദത്തിൽ കുടുങ്ങിയതും പാർട്ടിയുടെ മുൻ നേതാക്കൾ കോർബിനെതിരേ പരസ്യമായി രംഗത്തുവന്നതും അദ്ദേഹത്തിന് ക്ഷീണമായിട്ടുണ്ട്. കോർബിന്റെ മതവിരുദ്ധതയ്‌ക്കെതിരേ യഹൂദവിഭാഗത്തിൽനിന്നുയർന്ന പ്രതിഷേധവും ലേബറിന് തലവേദനയായിട്ടുണ്ട്. ജമ്മു കാശ്മീരിന് പ്രത്യേക പദവി പിൻവലിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരേ കോർബിനും ലേബർ പാർട്ടിയും രംഗത്തുവന്നത്, വർഷങ്ങളായി ലേബർ പാർട്ടിയെ പിന്തുണച്ചിരുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ വംശജരെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ വിവിധ മേഖലകളിൽ യുഗവ് നടത്തിയ സർവേയിൽ നാളെ പൊതുതിരഞ്ഞെടുപ്പ് നടന്നാൽ ആർ്ക്ക് വോട്ടുചെയ്യുമെന്നായിരുന്നു ചോദ്യം. ലണ്ടനും നോർത്ത് ഈസ്റ്റുമൊഴികെയുള്ള മേഖലകളിൽ ബോറിസ് ജോൺസണിനും കൺസർവേറ്റീവ് പാർട്ടിക്കും പിന്തുണയേറുന്നതായാണ് സർവേയിൽ തെളിഞ്ഞത്. ബ്രെക്‌സിറ്റ് വിഷയത്തിൽ കോർബിൻ സ്വീകരിച്ച പല നിലപാടുകളും ജനങ്ങളെ ലേബർ പാർട്ടിയിൽനിന്ന് അകറ്റിയിട്ടുണ്ടെന്ന സൂചനകളാണ് സർവേ നൽ#കുന്നത്. ബ്രെക്‌സിറ്റ് പാർട്ടിക്ക് പലയിടങ്ങളിലും പിന്തുണ വർധിച്ചിട്ടുമുണ്ട്. ടോറി വോട്ടുകളെ ബ്രെക്‌സിറ്റ് പാർട്ടി കവരുമെന്നാണ് ഏകദേശ സൂചന. പല ടോറി നേതാക്കളും ബ്രെക്‌സിറ്റ് പാർട്ടി നേതാവ് നിഗൽ ഫരാജിനോട് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

2017-ലെ ഇതേകാലയളവിലെ പിന്തുണയുമായി താരതമ്യം ചെയ്താണ് യുഗവ് സർവേ ഫലം പുറത്തുവിട്ടത്. കൺസർവേറ്റീവ് പാർട്ടിക്ക് അന്ന് 41 ശതമാനം പിന്തുണയുണ്ടായിരുന്നയിടത്ത് ഇപ്പോൾ 34 ശതമാനം പേർ അനുകൂലമായുണ്ട്. 49 ശതമാനമായിരുന്നു 2017-ൽ ലേബറിന് ഇതേകാലയളവിൽ പിന്തുണ. ഇപ്പോഴത് 29 ശതമാനമായി ഇടിഞ്ഞു. ലിബറൽ ഡമോക്രാറ്റുകളുടെയും ബ്രെക്‌സിറ്റി പാർട്ടിയുടെയും മുന്നേറ്റമാണ് പ്രമുഖപാർട്ടികൾക്ക് ക്ഷീണമായിട്ടുള്ളത്. 2017-ൽ അഞ്ചുശതമാനം പിന്തുണയുണ്ടായിരുന്ന ലിബറൽ ഡമോക്രാറ്റുകൾക്ക് ഇപ്പോൾ 16 ശതമാനവും ബ്രെക്‌സിറ്റ് പാർട്ടിക്ക് 14 ശതമാനവും പിന്തുണയുള്ളതായി സർവേ ചൂണ്ടിക്കാട്ടുന്നു.

നോർത്ത് വെസ്റ്റിൽ ലേബർ പാർട്ടിയെക്കാൾ മൂന്നുപോയന്റ് ലീഡ് ടോറികൾക്കുണ്ട്. വെയ്ൽസിൽ ടോറികളെക്കാൾ ഒരു പോയന്റ് ലീഡ് ലേബർ പാർട്ടി ഇപ്പോഴും നിലനിർത്തുന്നു. 28 ശതമാനം പേർ കൺസർവേറ്റീവുകളെ പിന്തുണയ്ക്കുമ്പോൾ ലേബറിനെ 29 ശതമാനം പേർ പിന്തുണയ്ക്കുന്നു. ലണ്ടനാണ് ലേബറിന് മുൻതൂക്കമുള്ള മറ്റൊരു മേഖല. 29 ശതമാനം പേർ ടോറികളെ പിന്തുണയ്ക്കുമ്പോൾ, 39 ശതമാനം വോട്ട് ഇവിടെ ലേബറിന് അനുകൂലമാണ്. എന്നാൽ, 2017-ഉമായി തട്ടിച്ചുനോക്കുമ്പോൾ ലേബറിന് ഈ ഫലം ഗുണം ചെയ്യുന്നില്ല. 2017-ൽ 22 പോയന്റ് ലീഡുണ്ടായിരുന്ന ലണ്ടനിൽ അത് 10 പോയന്റായി കുറയുകയാണ് ചെയ്തിരിക്കുന്നതെന്നും സർവേ വ്യക്തമാക്കുന്നു.

മറ്റുള്ള മേഖലകളിലും ഈ ഇടിവ് വ്യക്തമാണ്. നോർത്ത് വെസ്റ്റിൽ 19 ശതമാനം ലീഡുണ്ടായിരുന്ന ലേബറിന് അത് നഷ്ടമായി. ഇപ്പോൾ മൂന്ന് പോയന്റ് ലീഡ് ടോറികൾക്കാണ്. നോർത്ത് ഈസ്റ്റിൽ 21 പോയന്റിന്റെ ലീഡ് ആറു പോയന്റിന്റേതായി കുറഞ്ഞു. വെസ്റ്റ് മിഡ്‌ലൻഡ്‌സിൽ ആ്‌റു പോയന്റ് ലീഡുണ്ടായിരുന്ന ടോറികൾ അത് 20 പോയന്റായി വർധിപ്പിച്ചു. സ്‌കോട്ട്‌ലൻഡിൽ രണ്ട് പോയന്റിന്റെ ലീഡ് പത്തുപോയന്റായി വർധിപ്പിക്കാനും ടോറികൾക്കായി. ഈസ്റ്റ് മിഡ്‌ലൻഡ്‌സിൽ 10 പോയന്റിന്റെ ലീഡ് 23 പോയന്റാക്കാനും ടോറികൾക്ക് സാധിച്ചു. സൗത്ത് വെസ്റ്റിൽ 22 പോയന്റ് ലീഡ് 24 പോയന്റായി വർധിച്ചപ്പോൾ, സൗത്ത് ഈസ്റ്റിൽ 25 പോയന്റിന്റെ ലീഡ് നിലനിർത്താനും ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിൽ 22 പോയന്റ് 28 പോയന്റായി വർധിപ്പിക്കാനും ടോറികൾക്കായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP