Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടക്കുന്നതും കിടക്കുന്നതുമെല്ലാം പൂച്ചയെ പോലെ; പങ്കാളിയെ കാണുന്നത് യജമാനനായും; 31കാരിയായ യുവതി കൗമാരക്കാലം മുതൽ സ്വയം വിശ്വസിച്ച് ജീവിക്കുന്നത് താൻ പൂച്ചയാണെന്ന്

നടക്കുന്നതും കിടക്കുന്നതുമെല്ലാം പൂച്ചയെ പോലെ; പങ്കാളിയെ കാണുന്നത് യജമാനനായും; 31കാരിയായ യുവതി കൗമാരക്കാലം മുതൽ സ്വയം വിശ്വസിച്ച് ജീവിക്കുന്നത് താൻ പൂച്ചയാണെന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊളോറാഡോ: പൂച്ചയെ പോലെ ജീവിക്കുന്ന ഒരു യുവതി. താൻ പൂച്ച തന്നെയാണ് എന്ന് വിശ്വസിച്ച് ജീവിക്കുന്ന 31കാരിയാണ് പൂച്ചയുടെ ചെവിയും വാലും ഫിറ്റ് ചെയ്ത് പൂച്ചയെ പോലെ ആഹാരം കഴിച്ചും പാത്രത്തിൽ നിന്നും വെള്ളം കുടിച്ചും ജീവിക്കുന്നത്. അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനമായ കൊളോറാഡേ സ്വദേശിയായ കാത്ത് ലയോൺസ് എന്ന യുവതിയാണ് തന്റെ കൗമാരക്കാലം മുതൽ സ്വയം പൂച്ചയായി ജീവിക്കുന്നത്. തനിക്ക് പൂച്ചയെ പോലെ നടക്കാനും ഉയരങ്ങളിലേക്ക് കയറാനും കഴിയും എന്ന് കാത്ത് ലയോൺസ് പറയുന്നു.

സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ലയോൺസ് തന്റെ സ്വത്വം തിരിച്ചറിയുന്നത്. താൻ ഒരു മനുഷ്യസ്ത്രീയല്ല. മറിച്ച് ഒരു പൂച്ചയാണ്. പിന്നീടങ്ങോട്ട് പൂച്ചയുടെ ചെവിയും വാലും വച്ചാണ് പുള്ളിക്കാരിയുടെ നടത്തം. ചിലർ തന്നെ അംഗീകരിച്ചപ്പോൾ വീട്ടിലുള്ളവർ ഉൾപ്പെടെ പലരും തന്നെ മനസ്സിലാക്കിയില്ല എന്നും ലയോൺസ് പറയുന്നു.

എട്ടുമാസം മുമ്പാണ് ലയോൺസ് തന്റെ പങ്കാളിയെ കണ്ടുമുട്ടുന്നത്. എയറോസ്‌പെയ്‌സ് എഞ്ചിനീയറായ റോബർട്ട് ബർഗിനെ. 52കാരനായ റോബർട്ടും ലയോൺസും പെട്ടെന്ന് തന്നെ പ്രണയത്തിലായി. തന്റെ ജീവിത പങ്കാളിയെ 'പൂച്ചപ്പെണ്ണ്' കാണുന്നത് തന്റെ യജമാനനായിട്ടാണ്. തങ്ങൾ പ്രണയത്തിലാണ് എന്നും മറ്റൊന്നും തങ്ങളെ ബാധിക്കില്ല എന്നുമാണ് ഇരുവരും പറയുന്നത്.

തനിക്ക് താൻ പൂച്ചയാണെന്ന ചിന്തയാണ് എപ്പോഴും ഉള്ളതെന്ന് യുവതി പറയുന്നു. അത്തരത്തിൽ പെരുമാറുമ്പോൾ താൻ സന്തോഷവതിയാണെന്നും അവർ പറയുന്നു. ഇതാണ് തന്റെ സ്വത്വവും ഇടവുമെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇതൊരു മാനസിക രോഗമാണ് എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. താൻ മറ്റൊരാളാണ് എന്നും തന്റെ സ്വത്വം മറ്റൊന്നാണ് എന്നും സ്വയം വിശ്വസിച്ച് ജീവിക്കുന്ന അപൂർവ മാനസിക രോഗമാണ് ഇവർക്കും എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP