Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

രണ്ട് മുസ്ലീങ്ങളോട് പ്രണയം പങ്കിട്ടപ്പോൾ ഡയാനയുടെ അമ്മയുടെ ക്ഷമയും നഷ്ടപ്പെട്ടു; രാജകുമാരിയെ വേശ്യയെന്ന് വിളിച്ച് അമ്മ; പൊട്ടിക്കരഞ്ഞ് വില്യമിന്റെയും ഹാരിയുടെയും അമ്മ; ഡയാനയെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തൽ

രണ്ട് മുസ്ലീങ്ങളോട് പ്രണയം പങ്കിട്ടപ്പോൾ ഡയാനയുടെ അമ്മയുടെ ക്ഷമയും നഷ്ടപ്പെട്ടു; രാജകുമാരിയെ വേശ്യയെന്ന് വിളിച്ച് അമ്മ; പൊട്ടിക്കരഞ്ഞ് വില്യമിന്റെയും ഹാരിയുടെയും അമ്മ; ഡയാനയെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

ജീവിക്കുന്ന കാലത്തും അകാലമരണത്തിന് ശേഷവും ഡയാന രാജകുമാരി എന്നും വിവാദ നായികയാണ്. അവരെക്കുറിച്ച് ഇടക്കിടെ വിവാദ വെളിപ്പെടുത്തലുകളുമായി ആരെങ്കിലും രംഗപ്രവേശം ചെയ്യാറുമുണ്ട്. ഇപ്പോഴിതായ ഡയാനയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുന്ന ഡയാനയുടെ മുൻ ബട്ലറായ പോൾ ബുറെലാണ്.മുസ്ലീങ്ങളായ ഡോഡി ഫായെദ്, ഹസ്നാറ്റ് ഖാൻ എന്നിവരെ ഒരേ സമയം ഡയാന പ്രണയിക്കുന്നുവെന്നറിഞ്ഞ് ഡയാനയുടെ അമ്മയായ ഫ്രാൻസസ് ഷാൻഡ് കൈഡിന്റെ ക്ഷമ വരെ പോയിരുന്നുവെന്നും അവർ ഡയാനയെ വേശ്യയെന്ന് വിളിച്ചാക്ഷേപിച്ചിരുന്നുവെന്നുമാണ് മുൻ ബട്ലർ വെളിപ്പെടുത്തുന്നത്.

ഇത് കേട്ട് വില്യമിന്റെയും ഹാരിയുടെയും അമ്മയായ ഡയാന പൊട്ടിപ്പൊട്ടിക്കരഞ്ഞിരുന്നുവെന്നും പോൾ വെളിപ്പെടുത്തുന്നു. ' പ്രിൻസസ് ഡയാന വിക്കഡ് സ്റ്റെപ്മദർ' എന്ന ഡോക്യുമെന്ററിയിലൂടെയാണ് പോൾ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്.ഡയാനയുടെ സ്റ്റെപ്പ്മദറായ കൗണ്ടസ് റെയ്നെയെയും അവർക്ക് ഡയാനക്ക് മേലുള്ള സ്വാധീനത്തെയും കേന്ദ്രീകരിച്ചാണീ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഡയാനയ്ക്കും അമ്മയ്ക്കും ഇടയിലുള്ള ശിഥില ബന്ധത്തിലേക്കും വെളിച്ചം വീശുന്ന ഡോക്യുമെന്ററിയാണിത്.

രണ്ട് മുസ്ലിം പുരുഷന്മാരോട് ഒരേ സമയം ബന്ധം പുലർത്തിയതിന്റെ പേരിൽ ഡയാനയെ അമ്മ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നതും അതിനെ തുടർന്ന് ഡയാന കരയുന്നതും കെൻസിങ്ടൺ പാലസിന്റെ സ്റ്റെയർകേസിന്റെ അടിയിലുള്ള തന്റെ അടുക്കളയിൽ നിന്നും താൻ കേട്ടിരുന്നുവെന്നാണ് ബട്ലറായ പോൾ ഓർമിക്കുന്നത്. തുടർന്ന് ഡയാന തന്നെ ഉറക്കെ വിളിച്ചിരുന്നുവെന്നും താൻ ഓടിപ്പോയി നോക്കുമ്പോൾ ഡയാന മുറിയിലെ കട്ടിലിൽ ടെലിഫോൺ ചെവിക്ക് വച്ച് കിടന്ന് തേങ്ങുന്നത് കണ്ടിരുന്നുവെന്നും പോൾ വെളിപ്പെടുത്തുന്നു.അമ്മ തന്നെ ആക്ഷേപിക്കുന്ന കേട്ടില്ലേയെന്ന് ഡയാന തന്നോട് ചോദിച്ചിരുന്നുവെന്നും പോൾ ഓർക്കുന്നു.

ആ വൈകുന്നേരം ഡയാനയുടെ അമ്മ നന്നായി മദ്യപിച്ചിരുന്നുവെന്നും ഡയാനയെ ഉച്ചത്തിൽ ശകാരിച്ചിരുന്നുവെന്നും പോൾ ഓർക്കുന്നു. ബില്യണയറായ മുഹമ്മദ് അൽ ഫായെദിന്റെ പുത്രൻ ഡോഡി ഫായെദ്, ഹാർട്ട് സർജനായ ഹസ്നാറ്റ് ഖാൻ എന്നീ രണ്ട് മുസ്ലിം പുരുഷന്മാരോട് ഒരേ സമയം ബന്ധം പുലർത്തിയതിന്റെ പേരിലായിരുന്നു ഡയാനയോട് അമ്മ പൊട്ടിത്തെറിച്ചിരുന്നത്.

തന്നെ വേശ്യയെന്ന് വിശേഷിപ്പിക്കരുതെന്ന് ഡയാന അമ്മയോട് കേണപേക്ഷിക്കുന്നത് താൻ കേട്ടിരുന്നുവെന്നും പോൾ വെളിപ്പെടുത്തുന്നു.ആ കലഹത്തിന് ശേഷം ഡയാനയും അമ്മയും വളരെ അകന്നിരുന്നുവെന്നും അധികം വൈകാതെ 1997ൽ പാരീസിൽ വച്ച് കാറപടകത്തിൽ ഡയാന കൊല്ലപ്പെടുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP