Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഇത്രയും സൗന്ദര്യം ഉള്ള എനിക്ക് എന്തുകൊണ്ട് സിനിമയിൽ അഭിനയിച്ചുകൂട? ഹോളീവുഡ് സിനിമയിൽ അഭിനയിക്കാൻ താൽപര്യം വീണ്ടും പ്രകടിപ്പിച്ച് മരിയ ഷറപ്പോവ; വീണ്ടും ആഗ്രഹം പ്രകടിപ്പിക്കുന്നത് ടെന്നീസ് വിട്ട് മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ

ഇത്രയും സൗന്ദര്യം ഉള്ള എനിക്ക് എന്തുകൊണ്ട് സിനിമയിൽ അഭിനയിച്ചുകൂട? ഹോളീവുഡ് സിനിമയിൽ അഭിനയിക്കാൻ താൽപര്യം വീണ്ടും പ്രകടിപ്പിച്ച് മരിയ ഷറപ്പോവ; വീണ്ടും ആഗ്രഹം പ്രകടിപ്പിക്കുന്നത് ടെന്നീസ് വിട്ട് മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ഒരു കാലത്ത് ടെന്നീസ് കോർട്ടിലെ മിന്നും താരവും സൗന്ദര്യ റാണിയുമായിരുന്നു റഷ്യയുടെ മറിയ ഷറപ്പോവ. ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത് താരത്തിന്റെ സൗന്ദര്യം. സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ? എനിക്ക് ഇത്രയും സൗന്ദര്യം ഉണ്ടെങ്കിൽ എന്തുകൊണ്ട് സിനിമയിൽ അഭിനയിച്ചുകൂട. പക്ഷേ, അതിനെക്കുറിച്ച് ഞാനിതുവരെ ആലോചിച്ചിട്ടില്ല. ഹോളിവുഡിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് സൂചന നൽകുകയാണ് താരം. ഇത്രയും സുന്ദരിയായ താരം എന്താണ് സിനിമയിൽ അഭിനയിക്കാത്തത് എന്ന ചോദ്യത്തിനാണ് താരം വീണ്ടും ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വ്ന്നിരിക്കുന്നത്.

മരിയ സിനിമകളിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അത് ചർച്ചകളിൽ അവസാനിച്ചു. ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട് വിലക്കുനേരിട്ട ഷറപ്പോവ ടെന്നീസിലേക്ക് തിരിച്ചുവന്നെങ്കിലും കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മോഡലിംഗിലാണ് ഇപ്പോഴത്തെ ശ്രദ്ധ. പ്രായമേറിവരുന്നതിനാൽ ഇപ്പോഴത്തെ നിലയിൽ അധികനാൾ പിടിച്ചുനിൽക്കാനാവില്ലെന്ന് മരിയയ്ക്ക് നന്നായി അറിയാം. അതിനാലാണ് ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP