Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പരമ്പരാഗത വേഷം ധരിച്ച് വില്യമും കെയ്റ്റും ഹിമാലയൻ താഴ്‌വരയിലെ ഗ്രാമങ്ങളിൽ അടിച്ചുപൊളിക്കുന്നു; ഡയാനയുടെ ഓർമകളിൽ വിതുമ്പി രാജകുമാരൻ; ബ്രിട്ടീഷ് കിരീടാവകാശിയും ഭാര്യയും പാക്കിസ്ഥാനികളായ നിമിഷങ്ങൾ

പരമ്പരാഗത വേഷം ധരിച്ച് വില്യമും കെയ്റ്റും ഹിമാലയൻ താഴ്‌വരയിലെ ഗ്രാമങ്ങളിൽ അടിച്ചുപൊളിക്കുന്നു; ഡയാനയുടെ ഓർമകളിൽ വിതുമ്പി രാജകുമാരൻ; ബ്രിട്ടീഷ് കിരീടാവകാശിയും ഭാര്യയും പാക്കിസ്ഥാനികളായ നിമിഷങ്ങൾ

സ്വന്തം ലേഖകൻ

ഞ്ചുദിവസത്തെ സന്ദർശനത്തിനായി പാക്കിസ്ഥാനിലെത്തിയ ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരനും ഭാര്യ കെയ്റ്റിനും ചെല്ലുന്നിടത്തെല്ലാം ലഭിക്കുന്നത് ഊഷ്മള വരവേൽപ്പ്. അമ്മ ഡയാന രാജകുമാരിയുടെ സന്ദർശനത്തിന്റെ ഓർമകൾ പേറുന്ന പഴമക്കാർ, വില്യമിനെയും കെയ്റ്റിനെയും സ്വീകരിക്കുന്നത് പഴയ കഥകൾ പറഞ്ഞുകൊണ്ടാണ്. പലപ്പോഴും വികാരാധീനനായി മാറിയ വില്യം പാക്കിസ്ഥാനികൾ തന്റെ അമ്മയ്ക്കുനൽകുന്ന സ്‌നേഹത്തിന് പകരം എന്തുനൽകണമെന്ന് അറിയാതെ പോകുന്നു.

പാക്കിസ്ഥാനിലെ വിദൂര ഗ്രാമമായ ബുംബെറെറ്റിൽ എത്തിയ വില്യമിനെയും കെയ്റ്റിനെയും സ്വീകരിക്കാൻ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. ഇസ്ലാമാബാദിൽനിന്ന് 250 മൈൽ വടക്കുമാറിയുള്ള ചിത്രാൽ പ്രവിശ്യയിലെ ഗ്രാമത്തിലെത്തിയപ്പോഴും വില്യമിനെ കാത്തിരുന്നത് അത്ഭുതങ്ങളാണ്. അഫ്ഗാനിസ്താൻ അതിർത്തിയോട് ചേർന്നുള്ള ഗ്രാമത്തിൽ അവരെ കാത്തിരുന്നത് മറ്റൊരു ഡയാനയാണ്. ചിത്രാലിൽ ഡയാന 1991-ൽ നടത്തിയ സന്ദർശനത്തിന്റെ ഓർമകളിൽ അതേ പേരിട്ട ഡയാനയെന്ന യുവതിയാണ് വില്യമിനെയും കെയ്റ്റിനെയും കാത്തിരുന്നത്. ബുംബെരെറ്റിലെ ഡയാനയുടെ മകന്റെ പേര് വില്യം എന്നാണെന്നറിഞ്ഞതോടെ, രാജകുമാരന് അത്ഭുതമേറി.

പാക്കിസ്ഥാനിലെ ഡയാനയുടെ അമ്മൂമ്മയാണ് 1991-ൽ ഡയാന ചിത്രാലിലെത്തിയപ്പോൾ കാണാൻ പോയത്. അന്നത്തെ ഓർമകളിലാണ് അവർ പേരക്കുട്ടിക്ക് ഡയാനയെന്ന് പേരിട്ടതും. തനിക്കൊരു കുട്ടിയുണ്ടായപ്പോൾ അതിന് വില്യം എന്ന് പേരിടാൻ പാക്കിസ്ഥാനിലെ ഡയാനയും തയ്യാറായി. നാലുവർഷം മുമ്പ് വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ ബുംബെരെറ്റ്് തിരിച്ചുവരാൻവേണ്ടി നടത്തുന്ന ശ്രമങ്ങളെയും വില്യം ആദരവോടെ നോക്കിക്കണ്ടു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മഞ്ഞുരുകലിലാണ് കലാഷിൽ വെള്ളപ്പൊക്കമുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കൂടുതൽ ബോധവത്കരണം ആവശ്യമാണെന്ന് വില്യം പറഞ്ഞു.

അതീവദുർഘടപ്രദേശത്തുനിൽക്കുന്ന ഈ ഗ്രാമത്തിലെത്തിയ വില്യം രാജകുമാരനെയും കെയ്റ്റിനെയും പരമ്പരാഗത രീതിയിലുള്ള തലപ്പാവണിഞ്ഞാണ് കലാഷ് ഗോത്രത്തിൽപ്പെട്ട നാട്ടുകാർ സ്വീകരിച്ചത്. നാട്ടുകാർക്കൊപ്പം ആടിയും പാടിയും അവർ ഇരുവരും ആഹ്ലാദം പങ്കുവെച്ചു. തൂവലുകൾകൊണ്ടുള്ള തലപ്പാവാണ് കലാഷ് ജനതയുടെ ഏറ്റവും വലിയ ആഡംബരം. ഇൻഡോ-ആര്യൻ വിഭാഗത്തിൽപ്പെട്ട ഗോത്രമാണ് കലാഷിലേത്. 3000-ത്തോളം പേരാണ് ഇവിടെ ശേഷിക്കുന്നത്.

ഗ്രാമത്തിലെത്തിയ വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ ഗ്രാമമൊന്നടങ്കമാണ് അവിടെയുള്ള ചെറിയ ചത്വരത്തിൽ തടിച്ചുകൂടിയത്. കുറേനേരം നൃത്തമാസ്വദിച്ചശേഷം പിന്നീട് കെയ്റ്റും വില്യമും ഗ്രാമം ചുറ്റിനടന്നുകണ്ടു. കലാഷ് ഭാഷയിലുള്ള ഉപചാരവാക്കുകൾ ദ്വിഭാഷിയുടെ സഹായത്തോടെ വശത്താക്കിയ കെയ്റ്റ് നൃത്തം ചെയ്തും പാട്ടുപാടിയും തങ്ങളെ സ്വീകരിച്ച കലാഷ് ജനതയോട് അവരുടെ ഭാഷയിൽ നന്ദിയും പ്രകാശിപ്പിച്ചു. വെള്ളപ്പൊക്കത്തിൽനിന്ന് തിരിച്ചുവരാനുള്ള ഗ്രാമത്തിന്റെ ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും ബ്രിട്ടീഷ് രാജകുടുംബം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP