Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ സന്ദർശനത്തിന് മുന്നോടിയായി വില്യം രാജകുമാരനൊപ്പം കേയ്റ്റ് ആഗാ ഖാനെ കാണാനെത്തിയത് അതീവ സുന്ദരിയായി; രാജകുമാരിയുടെ ഇളം പച്ച ഗൗണിന്റെ സൗന്ദര്യം വർണിച്ച് മതിയാവാതെ ബ്രിട്ടീഷ് മാധ്യമങ്ങൾ; പാക്കിസ്ഥാനിലേക്ക് പോകുന്ന രാജദമ്പതികൾക്ക് ആശംസകളുമായി ബ്രിട്ടനിലെ പാക്കിസ്ഥാനികൾ

പാക്കിസ്ഥാൻ സന്ദർശനത്തിന് മുന്നോടിയായി വില്യം രാജകുമാരനൊപ്പം കേയ്റ്റ് ആഗാ ഖാനെ കാണാനെത്തിയത് അതീവ സുന്ദരിയായി; രാജകുമാരിയുടെ ഇളം പച്ച ഗൗണിന്റെ സൗന്ദര്യം വർണിച്ച് മതിയാവാതെ ബ്രിട്ടീഷ് മാധ്യമങ്ങൾ; പാക്കിസ്ഥാനിലേക്ക് പോകുന്ന രാജദമ്പതികൾക്ക് ആശംസകളുമായി ബ്രിട്ടനിലെ പാക്കിസ്ഥാനികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഈ മാസം അവസാനം പാക്കിസ്ഥാൻ സന്ദർശിക്കുന്നതിന്റെ മുന്നോടിയായി വില്യം രാജകുമാരനൊപ്പം കേയ്റ്റ് രാജകുമാരി ലണ്ടനിൽ കഴിയുന്ന മുസ്ലിം ആത്മീയ നേതാവ് ആഗാ ഖാനെ സന്ദർശിക്കാനെത്തിയത് വൻ വാർത്തയാകുന്നു. പതിവിലധികം സുന്ദരിയായിട്ടാണ് കേയ്റ്റ് ഖാനെ കാണാനെത്തിയതെന്നാണ് ഫോട്ടോകൾ സഹിതം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സന്ദർശനത്തിനായി കേയ്റ്റ് ധരിച്ച ഇളം പച്ച നിറത്തിലുള്ള ഗൗണിന്റെ സൗന്ദര്യം വർണിച്ച് മതിയാവാത്ത അവസ്ഥയിലായിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ. ഇതിനിടെ പാക്കിസ്ഥാനിലേക്ക് പോകുന്ന രാജദമ്പതികൾക്ക് ആശംസകളുമായി ബ്രിട്ടനിലെ പാക്കിസ്ഥാനികൾ ആവേശത്തോടെ രംഗത്തെത്തിയിട്ടുമുണ്ട്.

825 പൗണ്ട് വിലയുള്ള നിലത്ത് മുട്ടുന്ന ഇളം പച്ച ഗൗണിൽ കേയ്റ്റ് അതീവ സുന്ദരിയായി കാണപ്പെട്ടുവെന്നാണ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. ലണ്ടനിലെ കിങ് ക്രോസിൽ ചെന്നാണ് ഇന്നലെ രാവിലെ രാജദമ്പതികൾ 82കാരനായ ഖാനെ സന്ദർശിച്ചിരിക്കുന്നത്. ആധുനിക പാക്കിസ്ഥാൻ സംസ്‌കാരം എടുത്ത് കാട്ടുന്ന ഒരു ഇവന്റിലായിരുന്നു ഇവരുടെ സന്ദർശനം. പാക്കിസ്ഥാനിലേക്ക് ഈ മാസം അവസാനം നടത്തുന്ന തങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന് മുന്നോടിയായുള്ള സന്ദർശനമായിരുന്നു ഇത്. ഒക്ടോബർ 14 മുതൽ 18 വരെയാണ് വില്യവും കേയ്റ്റും പാക്കിസ്ഥാൻ പര്യടനം നടത്തുന്നത്.

ലോകമെമ്പാടുമുള്ള 20 മില്യൺ ഷിയാ മുസ്ലീങ്ങളുടെ 49ാം പരമ്പരാഗത ഇമാമാണ് ആഗാ ഖാൻ. ഇതിന് പുറമെ പ്രവാചകനായ മുഹമ്മദ് നബിയുടെ നേരിട്ടുള്ള വംശപരമ്പരയിൽ പെട്ട ബഹുമാന്യനുമാണ് ഖാൻ. 1957 ൽ തന്റെ പിതാമഹൻ സർ സുൽത്താൻ മുഹമ്മദ് ഷാ ആഗാ ഖാന്റെ പിന്തുടർച്ചാവകാശിയായിട്ടാണ് തന്റെ 20ാം വയസിൽ ആഗാ ഖാൻ ഇമാമായി സ്ഥാനമേറ്റിരുന്നത്. ഇന്നലത്തെ പരിപാടിക്ക് കരുതിക്കൂട്ടി നന്നായി അണിഞ്ഞൊരുങ്ങിയാണ് കേയ്റ്റ് എത്തിയിരിക്കുന്നത്. ലേബർ എറോസ് ഗേൾ X സോളർ എന്നറിയപ്പെടുന്ന ഗൗണാണ് കേയ്റ്റ് ഇതിനായി ധരിച്ചത്. സിൽക്ക് ജോർജെറ്റിൽ നിന്നും നിർമ്മിച്ചെടുത്ത വസ്ത്രമാണിത്. ഇതിന്റെ ആകർഷകമായ ബട്ടൻ കഫ് കേയ്റ്റിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടിയിട്ടുണ്ട്.

മൊത്തത്തിൽ പച്ച നിറത്തിൽ മുങ്ങിയ നിലയിലായിരുന്നു കേയ്റ്റ് ഖാനെ കാണാനെത്തിയതെന്ന പ്ര്ത്യേകതകയുമുണ്ട്. പച്ച ഗൗണിന് പുറമെ പച്ച നിറത്തിലുള്ള ചെരുപ്പുകളും അതിന് യോജിച്ച നിറത്തിലുള്ള ബാഗുമായിരുന്നു കേയ്റ്റിനുണ്ടായിരുന്നത്. പാക്കിസ്ഥാൻ ബ്രാൻഡായ സീനിൽ നിന്നുള്ള പച്ച നിറത്തിലുള്ള കർണാഭരണങ്ങളും കേയ്റ്റ് ധരിച്ചിരുന്നു. കണ്ണിലാകട്ടെ ഗ്രീൻ ഷാഡോയിലുള്ള ഐലൈനറാണ് കേയ്റ്റ് അണിഞ്ഞത്. നേവി സ്യൂട്ടിലെത്തിയ വില്യം വളരെ താൽപര്യത്തോടെയാണ് ഖാനെ സന്ദർശിച്ചിരുന്നത്.കാറിൽ നിന്നും പുറത്തിറങ്ങിയ വില്യം കേയ്റ്റിന് ഖാനെ പരിചയപ്പെടുത്തിയിരുന്നു. ലണ്ടനിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷന്റെ സഹകരണത്തോടെയാണ് ഇന്നലത്തെ ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി പാക്കിസ്ഥാനിൽ നിന്നുള്ള കമ്മ്യണിറ്റി നേതാക്കൾ , ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങിയവരുമായും വില്യം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പുറമെ സംഗീതജ്ഞർ, ഷെഫുമാർ, ആർടിസ്റ്റുകൾ, തുടങ്ങിയവരുമായും രാജകീയ ദമ്പതികൾ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP