Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

വിവാഹിതരായ പുരുഷന്മാർക്കും വൈദികരാവാം; വൈദികക്ഷാമം അനുഭവിക്കുന്ന മേഖലകളിൽ വിവാഹിതർക്കും അച്ചനാവാം; ആമസോണിലെ തുടക്കം കത്തോലിക്കാ സഭയെ മാറ്റി മറിക്കുമോ...?

വിവാഹിതരായ പുരുഷന്മാർക്കും വൈദികരാവാം; വൈദികക്ഷാമം അനുഭവിക്കുന്ന മേഖലകളിൽ വിവാഹിതർക്കും അച്ചനാവാം; ആമസോണിലെ തുടക്കം കത്തോലിക്കാ സഭയെ മാറ്റി മറിക്കുമോ...?

സ്വന്തം ലേഖകൻ

മസോണിലെ ബിഷപ്പുമാർക്കുള്ള പോപ്പ് ഫ്രാൻസിസിന്റെ മൂന്നാഴ്ചത്തെ സിനോദ് ഒക്ടോബർ ആറിന് വത്തിക്കാനിൽ തുടങ്ങാൻ പോവുകയാണ്. ആമസോൺ മഴക്കാടുകൾക്ക് സമീപത്തുള്ള വിദൂരസ്ഥവും ഒറ്റപ്പെട്ടതുമായ രൂപതകളിൽ വിവാഹം കഴിഞ്ഞവരെയും വൈദികരാക്കുന്നതിന് ഔദ്യോഗികമായി അംഗീകാരം നൽകാൻ ഈ സിനോദിൽ വച്ച് പോപ്പ് ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിൽ വൈദികരെ ലഭിക്കാൻ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനാലാണ് വൈദികർക്ക് ബ്രഹ്മചര്യം വേണമെന്ന പരമ്പരാഗത കീഴ് വഴക്കത്തെ നിരാകരിച്ച് പോപ്പ് വിപ്ലകരമായ ചുവട് വയ്പ് നടത്തുന്നത്.

വൈദിക ക്ഷാമം അനുഭവിക്കുന്ന കത്തോലിക്കാ സഭയിലെ മറ്റിടങ്ങളിലും ഇത്തരം നടപടി അനുവർത്തിക്കുമോ എന്ന ചോദ്യവും ശക്തമാണ്. ആമസോണിലെ തുടക്കം സഭയെ മാറ്റി മറിക്കുമോ എന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്. എന്നാൽ വൈദികർക്ക് ബ്രഹ്മചര്യം വേണമെന്ന പരമ്പരാഗത നിഷ്ഠയെ പോപ്പ് വേണ്ടെന്ന് വയ്ക്കാനൊരുങ്ങുന്നതിൽ യാഥാസ്ഥിതികർ കടുത്ത എതിർപ്പുയർത്തുന്നുമുണ്ട്. വിവാഹിതരും പ്രായമായവരും ചർച്ചുമായി നല്ല ബന്ധം പുലർത്തുന്നവരുമായ പുരുഷന്മാരെയാണ് വൈദികരായി റിക്രൂട്ട് ചെയ്യുന്നതിന് പോപ്പ് ഒരുങ്ങുന്നത്. അതായത് '' വിരി പ്രോബാടി' അഥവാ നല്ലവരാണെന്ന് തെളിയിച്ച വിവാഹിതരായ പുരുഷന്മാരെയാണ് ആമസോൺ മേഖലയിൽ വൈദിക പദവിയിലേക്ക് പരിഗണിക്കാനൊരുങ്ങുന്നത്.

പെറുവിയൻ ഗ്രാമമായ വിജിൻടിൽ പത്ത് മക്കളുള്ള 48 കാരനായ യാംപിക് വനാൻചിനെ ഇത്തരത്തിൽ വൈദികനായി പരിഗണിക്കുന്നുണ്ട്. ദശാബ്ദങ്ങൾക്ക് മുമ്പ് ക്രിസ്ത്യൻ മിഷനറിമാരായിരുന്നു യാംപികിനെ മതപരിവർത്തനത്തിന് വിധേയനാക്കിയിരുന്നത്. തനിക്ക് പുരോഹിതനാകണമെന്നുണ്ടെന്നും ആ ആഗ്രഹം തന്റെ ഹൃദയത്തിൽ നിന്നുയർന്ന് വരുന്നതാണെന്നുമാണ് യാംപിക് വെളിപ്പെടുത്തുന്നത്. ആമസോൺ ഗ്രാമങ്ങളിൽ 85 ശതമാനത്തിലും എല്ലാ ആഴ്ചയും കുർബാന നടത്താൻ സാധിക്കുന്നില്ല. വേണ്ടത്ര പുരോഹിതന്മാരില്ലാത്തതാണ് ഇതിന് കാരണം.

ആദ്യ ഘട്ടത്തിൽ പുരോഹിതരമാകുന്ന നാല് പേരിൽ ഒരാളാണ് യാംപിക്. ഇവരെ പുരോഹിതരാക്കുന്ന കാര്യം അടുത്ത ആഴ്ച നടക്കുന്ന സിനോദിൽ ചർച്ചാവിധേയമാക്കും.കാലത്തിനനുസരിച്ച മാറ്റം ആമസോണിലെ സഭയിൽ വരുത്തേണ്ടിയിരിക്കുന്നുവെന്നാണ് പുതിയ പരിഷ്‌കാരത്തെ അനുകൂലിക്കുന്നവർ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരെ പരമ്പരാഗത വാദികൾ കടുത്ത വിമർശനവുമായി മുന്നോട്ട് വന്നിട്ടുമുണ്ട്.ബ്രഹ്മചര്യം എന്നത് ചർച്ചിന്റെ അനുഗ്രഹമാണെന്ന് സമ്മതിക്കുമ്പോഴും ആമസോണിലെ ചർച്ചിന്റെ അഭ്യർത്ഥന മാനിച്ച് പ്രായമായവരും വിവാഹിതരുമായ ഗോത്രവർഗ പുരുഷന്മാരെ പുരോഹിതരാക്കുന്ന കാര്യം പരിഗണിക്കാനിരിക്കുന്നുവെന്നും അവിടങ്ങളിലെ പുരോഹിത ക്ഷാമം ഇല്ലാതാക്കുന്നതിനാണിതെന്നും ഇത് സംബന്ധിച്ച് ചർച്ച് പുറത്തിറക്കിയ രേഖ വിശദീകരിക്കുന്നു.

എന്നാൽ ഈ രേഖയിൽ ദൈവത്തിന്റെ പ്രതിഫലനമില്ലെന്നാണ് പരമ്പരാഗത വാദിയായ ജർമൻ കർദിനാൾ ജെഹാർഡ് മുള്ളർ പ്രതികരിച്ചിരിക്കുന്നത്. ഇത് ലോകത്തെ രക്ഷിക്കാനുള്ള ദൈവ ആശയമല്ലെന്നും മറിച്ച് വെറും മനുഷ്യരുടെ ആശയമാണെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്. ഈ തീരുമാനം സഭയിൽ പിളർപ്പിന് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.പുതിയ പരിഷ്‌കാരത്തിനായി മുന്നിട്ടിറങ്ങുമെന്ന് അടുത്തിടെ നടത്തിയ ഒരു യാത്രക്കിടെ പോപ്പ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP