Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവുമായി ചൈന; ബെയ്ജിങ്ങിലെ രണ്ടാമത്തെ എയർപ്പോർട്ടിനെ വലുപ്പത്തിലും സൗകര്യത്തിലും വെല്ലാൻ തൽക്കാലം വേറൊന്നില്ല; ഒരു വിമാനത്താവളത്തിന്റെ കാഴ്ചകൾ

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവുമായി ചൈന; ബെയ്ജിങ്ങിലെ രണ്ടാമത്തെ എയർപ്പോർട്ടിനെ വലുപ്പത്തിലും സൗകര്യത്തിലും വെല്ലാൻ തൽക്കാലം വേറൊന്നില്ല; ഒരു വിമാനത്താവളത്തിന്റെ കാഴ്ചകൾ

സ്വന്തം ലേഖകൻ

ലോകത്തെ ഏറ്റവും വലിയ നേട്ടങ്ങൾ സ്വന്തമാക്കാനാണ് ചൈനയുടെ ശ്രമങ്ങളെല്ലാം. ബെയ്ജിങ്ങിൽ പൂർത്തിയായ രണ്ടാമത്തെ വിമാനതത്താവളവും ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്. ലോകത്തേറ്റവും വലിയ ടെർമിനലുമായാണ് ബെയ്ജിങ് ഡാക്‌സിങ് ഇന്റർനാഷണൽ എയർപോർട്ട് പ്രവർത്തനമാരംഭിച്ചത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം പ്രസിഡന്റ് ഷി ജിൻപിങ് നിർവഹിച്ചു.

അഞ്ചുവർഷത്തിൽത്താഴെ സമയമെടുത്ത് 13.5 ബില്യൺ പൗണ്ട് ചെലവിട്ടാണ് പുതിയ വിമാനത്താവളം പൂർത്തിയാക്കിയത്. വർഷം 7.2 കോടി ആളുകളെ പ്രതീക്ഷിക്കുന്ന വിമാനത്താവളം ബുധനാഴ്ച ഉച്ചയ്ക്കാണ് ഉദ്ഘാടനം ചെയ്തത്. തെക്കൻ പ്രവിശ്യയായ ഗുവാങ്‌ഡോങ്ങിലേക്കുള്ള ചൈന സതേൺ എയർലൈൻസ് വിമാനം പറന്നുയർന്നതോടെ, ലോകത്തേറ്റവും വലിയ വിമാനത്താവളത്തിന്റെ പ്രവർത്തനമാരംഭിച്ചു. ഷാങ്ഹായിയിലേക്കും മറ്റ് പ്രധാന സ്ഥലങ്ങളിലേക്കുമായി ആറുവിമാനങ്ങൾകൂടി ആദ്യദിനം പറന്നുയർന്നു.

ബെയ്ജിങ്ങിലെ പ്രധാന വിമാനത്താവളം യാത്രക്കാരെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടിത്തുടങ്ങിയതോടെയാണ് രണ്ടാമതൊരു വിമാനത്താവളത്തെക്കുറിച്ച് ചിന്ത തുടങ്ങിയത്. അന്തരിച്ച ഇറാഖി-ബ്രി്ട്ടീഷ് ആർക്കിടെക്ട് സാഹ ഹദീദാണ് പുതിയ വിമാനത്താവളം രൂപകല്പന ചെയ്തത്. പെട്ടെന്നുതന്നെ പണി പൂർത്തിയാക്കുകയും ചെയ്തു. ബെയ്ജിങ്ങിലെ പ്രധാന വിമാനത്താവളം ലോകത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ്. അറ്റ്‌ലാന്റയിലെ ഹാർട്‌സ്ഫീൽഡ്-ജാക്‌സൺ അന്താരാഷ്ട്ര വിമാനത്താവളമാണ് ഒന്നാമത്തേത്.

നക്ഷത്രത്തിന്റെ ആകൃതിയിലുള്ള വിമാനത്താവളം, ബെയ്ജിങ്ങിന് 30 കിലോമീറ്റർ തെക്കുമാറിയാണ് സ്ഥിതി ചെയ്യുന്നത്. പത്തുലക്ഷം ചതുരശ്ര മീറ്ററാണ് പുതിയ വിമാനത്താവളത്തിന്റെ ടെർമിനൽ വലുപ്പം. ബോർഡിങ് ഗേറ്റുകളിലേക്ക് എത്തുന്നതിന് യാത്രക്കാർക്ക് 600 മീറ്ററോളം നടക്കേണ്ടിവരും. നാല് റൺവേകളാണ് വിമാനത്താവളത്തിനുള്ളത്. ബ്രിട്ടീഷ് എയർവേസും കാത്തി പസഫിക്കും ഫിൻഎയറുമുൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇവിടേക്ക് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെൽറ്റ, എയർ ഫ്രാൻസ്, ഡച്ച് എയർലൈൻസായ കെ.എൽഎം. എന്നിവയും ഇവിടേക്ക് സർവീസുകൾ തുടങ്ങും.

ബെയ്ജിങ്ങിലെ പ്രധാന വിമാനത്താവളത്തിലേക്ക് ലോകത്തെ എല്ലാ വിമാനക്കമ്പനികളും സർവീസ് നടത്തുന്നുണ്ട്. അവയിൽ പലതും പുതിയ വിമാനത്താവളത്തിലേക്ക് മാറുമെന്നാണ് സൂചന. ഇതിനാവശ്യമായ സാങ്കേതിക വശങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പുതിയ വിമാനത്താവളം പൂർണമായും സജ്ജമാകുന്നതുവരെ കാത്തിരുന്നശേഷം ഇവിടേക്ക് സർവീസുകൾ തുടങ്ങാനാകും മിക്ക കമ്പനികളും തീരുമാനിക്കുകയെന്ന് വ്യോമരംഗത്തെ വിദഗ്ധൻ ജോൺ സ്ട്രിക്ക്‌ലൻഡ് പറഞ്ഞു.

ബെയ്ജിങ്ങിൽ ഇതോടെ, മൂന്ന് വിമാനത്താവളങ്ങളായി. ആഭ്യന്തര സർവീസുകൾക്കായുള്ള നാൻയുവാനാണ് മൂന്നാമത്തേത്. ഡാക്‌സിങ് പൂർണമായും സജ്ജമായിക്കഴിഞ്ഞാൽ നാൻയുവാൻ അടച്ചുപൂട്ടിയേക്കുമെന്നാണ് സർക്കാർ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP