Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പട്ടിണി കിടന്ന് മരിക്കാറായ ആനയെ അലങ്കരിച്ചത് പുറത്ത് കാണാനാകാത്ത വിധം തുണികൾ മൂടി; എഴുപത് വയസ് പ്രായമായ പിടിയാനയെ എത്തിച്ചത് ആളുകളെ ആശിർവദിക്കാൻ; ബുദ്ധമത ക്ഷേത്രത്തിന്റെ നടപടിയെ വിമർശിച്ച് മൃഗസ്‌നേഹികൾ

പട്ടിണി കിടന്ന് മരിക്കാറായ ആനയെ അലങ്കരിച്ചത് പുറത്ത് കാണാനാകാത്ത വിധം തുണികൾ മൂടി; എഴുപത് വയസ് പ്രായമായ പിടിയാനയെ എത്തിച്ചത് ആളുകളെ ആശിർവദിക്കാൻ; ബുദ്ധമത ക്ഷേത്രത്തിന്റെ നടപടിയെ വിമർശിച്ച് മൃഗസ്‌നേഹികൾ

മറുനാടൻ മലയാളി ബ്യൂറോ

കാൻഡി: മൃതപ്രായയായ ആനയെ അലങ്കരിച്ച് പ്രദക്ഷിണത്തിനെത്തിച്ചത് ബുദ്ധമത ക്ഷേത്രത്തിലെ ചടങ്ങുകൾക്കായി. സംഭവം പുറംലോകം അറിഞ്ഞതോടെ മൃഗസ്‌നേഹികൾ പ്രതിഷേധവുമായെത്തി. ശ്രീലങ്കയിലെ കാൻഡിയിൽ നടന്ന ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തിൽ നടന്ന എസല പെരഹേര ആഘോഷത്തിനിടയിലാണ് പ്രത്യേക വേഷവിതാനങ്ങളിൽ മൃതപ്രായയായ ആനയെ പ്രദക്ഷിണത്തിനെത്തിച്ചത്.

തിക്കിരി എന്ന എഴുപത് വയസ് പ്രായമായ ആനയെ ആളുകളെ ആശീർവദിക്കാനായി കിലോമീറ്ററുകൾ നടത്തിച്ചുവെന്നും സേവ് എലിഫന്റ് ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. തിക്കിരിയെ അണിയിക്കുന്ന വേഷങ്ങൾ ആനയുടെ ദയനീയ അവസ്ഥ വെളിയിൽ കാണിക്കില്ല. വിറയ്ക്കുന്ന ചുവടുകളാണ് ആന വയ്ക്കുന്നത്. എന്നാൽ ആരോപണങ്ങൾ തള്ളിയ ബുദ്ധക്ഷേത്രം തിക്കിരിക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.

എസല പെരഹേരയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രദക്ഷിണത്തിൽ 60 ആനകളെയാണ് ഉൾപ്പെടുത്തുന്നത്. കഠിന ശബ്ദങ്ങളുടെ ഇടയിലൂടെ നടക്കേണ്ടി വരുന്ന ഇത്തരം ആനകളുടെ കണ്ണീർ ഇവിടെ ആരും കാണുന്നില്ലെന്നും സേവ് എലിഫന്റ് ഫൗണ്ടേഷൻ സ്ഥാപക ലേക് ചായ്‌ലേർട്ട് പറയുന്നു. ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വഹിച്ചുകൊണ്ടുള്ള രാത്രികളിൽ നടക്കുന്ന പ്രദക്ഷിണത്തിൽ തുടർച്ചയായി തിക്കിരിയെ പങ്കെടുപ്പിച്ചെന്നും ലേക് ചായ്‌ലേർട്ട് പറയുന്നു. വെടിക്കെട്ടുകൊണ്ടുള്ള പുകയ്ക്കും ശബ്ദകോലാഹലങ്ങൾക്ക് ഇടയിലൂടെയുമുള്ള ഈ നടത്തം തിക്കിരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP