Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തര കൊറിയ വീണ്ടും ഇടയുന്നു; ചരിത്രപരമായ കിം - ട്രംപ് കൂടിക്കാഴ്ചയ്ക്കു ശേഷം ആദ്യത്തെ മിസൈൽ പരീക്ഷണം; കിമ്മിനെ പ്രകോപിപ്പിച്ചത് സിയോളും വാഷിങ്ടണും സംയുക്തമായി നടത്തുവാൻ പോകുന്ന സൈനികാഭ്യാസങ്ങൾ

ഉത്തര കൊറിയ വീണ്ടും ഇടയുന്നു; ചരിത്രപരമായ കിം - ട്രംപ് കൂടിക്കാഴ്ചയ്ക്കു ശേഷം ആദ്യത്തെ മിസൈൽ പരീക്ഷണം; കിമ്മിനെ പ്രകോപിപ്പിച്ചത് സിയോളും വാഷിങ്ടണും സംയുക്തമായി നടത്തുവാൻ പോകുന്ന സൈനികാഭ്യാസങ്ങൾ

മറുനാടൻ ഡെസ്‌ക്‌

സിയോൾ; അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചർച്ചകൾ വീണ്ടും ത്രിശങ്കുവിലാക്കി വ്യാഴാഴ്ച രണ്ട് ഹ്രസ്വ-ദൂര മിസൈലുകൾ ഉത്തരകൊറിയ കടലിലേക്ക് വിക്ഷേപിച്ചു. യുഎസും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുവാൻ പദ്ധതിയിട്ടിരുന്ന സൈനികാഭ്യാസങ്ങൾ റദ്ദാക്കാൻ രണ്ടു രാജ്യങ്ങളും വിസമ്മതിച്ചതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിൽ കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഉത്തരകൊറിയയുടെ ആദ്യ മിസൈൽ പരീക്ഷണമായിരുന്നു ഇത്. ആണവ നിരായുധീകരണ ചർച്ചകൾ പുനരാരംഭിക്കാൻ കൂടിക്കാഴ്‌ച്ചയിൽ തീരുമാനമായിരുന്നു.

എന്നാൽ ഇനിയും ചർച്ചകൾ ആരംഭിച്ചിട്ടില്ല. അടുത്ത മാസം നടക്കുവാനിരിക്കുന്ന സംയുക്ത സൈനികാഭ്യാസം ഉപേക്ഷിക്കുവാൻ ദക്ഷിണകൊറിയയും അമേരിക്കയും തയ്യാറാകാത്ത പക്ഷം ചർച്ചകളിൽ നി്ന്നും പിന്മാറാനാണ് ഉത്തര കൊറിയയയുടെ തീരുമാനം എന്ന് മിസൈൽ പരീക്ഷണം വ്യക്തമാക്കുന്നു. കിഴക്കൻ തീരത്തെ വോൺസാനിൽ നിന്ന് പുലർച്ചെ വിക്ഷേപിച്ച മിസൈലുകൾ 430 കിലോമീറ്റർ താണ്ടിയതിനു ശേഷം കടലിൽ വീണു. സ്ഥിതിഗതികൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. സൈനിക സംഘർഷങ്ങൾ ലഘൂകരിക്കാൻ സഹായിക്കാത്ത നടപടികൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ഉത്തര കൊറിയയോട് ആവശ്യപ്പെടുന്നു, ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയ വക്താവ് ചോയി ഹ്യൂൺ സൂ പറഞ്ഞു.

മെയ് മാസത്തിൽ പ്യോങ്യാങ് സമാനമായ ഹ്രസ്വ-ദൂര മിസൈൽ വിക്ഷേപണങ്ങൾ നടത്തിയിരുന്നെങ്കിലും അത് വളരെ സാധാരണ സംഭവമാണെന്നും കിമ്മുമായുള്ള ബന്ധത്തെ ബാധിക്കുവാൻ പോകുന്നില്ലെന്നും പറഞ്ഞ് ട്രംപ് തള്ളിക്കളയുകയായിരുന്നു. ജൂൺ 30 നാണ് രണ്ടു കൊറിയകളെയും വേർതിരിക്കുന്ന നിസ്സൈനീകൃത മേഖലയിൽ ട്രംപ് കിമ്മുമായി കൂടിക്കാഴ്ച നടത്തുന്നത്. ഹനോയിയിലെ ഔദ്യോദിക ഉച്ചകോടി പരാജപ്പെട്ടതിനെത്തുടർന്ന് മുടങ്ങിയ ആണവ നിരായുധീകരണ ചർച്ചകൾ പുനരാരംഭിക്കുവാനും ്അന്ന് തീരുമാനമായി. പക്ഷേ അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയാണെന്നാണ് സൂചന. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ സിയോളിലെ മുതിർന്ന ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മിസൈൽ വിക്ഷേപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP