Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത അന്താരാഷ്ട്ര കൺവെൻഷനിൽ ഞ്ജാനസ്‌നാനം ഏറ്റത് നിരവധി ആളുകൾ; വെളുത്ത കുപ്പായമിട്ട എട്ടുപേർ ചേർന്ന് കോപ്പൻ ഹേഗനിലെ ഫുഡ്‌ബോൾ മൈതാനിയിൽ കറുത്ത കുപ്പായമണിഞ്ഞെത്തിയവരെ മാറ്റിയത് യഹോവ സാക്ഷികളായി; കോപ്പൻ ഹേഗനിൽ സ്‌നാനം ഏറ്റത് ബൈബിൾ പഠനം പൂർത്തിയാക്കിയവർ

ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത അന്താരാഷ്ട്ര കൺവെൻഷനിൽ ഞ്ജാനസ്‌നാനം ഏറ്റത് നിരവധി ആളുകൾ; വെളുത്ത കുപ്പായമിട്ട എട്ടുപേർ ചേർന്ന് കോപ്പൻ ഹേഗനിലെ ഫുഡ്‌ബോൾ മൈതാനിയിൽ കറുത്ത കുപ്പായമണിഞ്ഞെത്തിയവരെ മാറ്റിയത് യഹോവ സാക്ഷികളായി; കോപ്പൻ ഹേഗനിൽ സ്‌നാനം ഏറ്റത് ബൈബിൾ പഠനം പൂർത്തിയാക്കിയവർ

മറുനാടൻ മലയാളി ബ്യൂറോ

കോപ്പൻഹേഗൻ: ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്ന ഡെന്മാർക്കിലെ യഹോവ സാക്ഷികളുടെ അന്താരാഷ്ട്ര കൺവെൻഷനിൽ പുതിയ വിശ്വാസികളെ ഞ്ജാനസ്‌നാനം ചെയ്തു. കോപ്പൻ ഹേഗനിലെ ഫുഡ്‌ബോൾ സ്‌റ്റേഡിയത്തിൽ തയ്യാറാക്കിയ താല്ക്കാലിക കുളത്തിലാണ് പുതിയ വിശ്വാസികളെ സ്‌നാനം ഏൽപ്പിച്ചത്. വെള്ള വസ്ത്രം ധരിച്ച എട്ടു പേർ കുളത്തിൽ ഇറങ്ങി നിന്ന ശേഷമായിരുന്നു ചടങ്ങുകൾ.

കറുത്ത വസ്ത്രം ധരിച്ചെത്തിയ പുതിയ വിശ്വാസികൾ പ്രതിഞ്ജ എടുത്ത ശേഷമാണ് കുളത്തിലേക്കെത്തിയത്. നിശ്ചിത കാലയളവിൽ ബൈബിൾ പഠനം പൂർത്തിയാക്കുകയും ദൈവരാജ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്തവരെയാണ് ഞ്ജാനസ്‌നാനത്തിനായി തെരഞ്ഞെടുത്തത്. ഞ്ജാനസ്‌നാനത്തോടെയാണ് ഇവർ യഹോവയുടെ സാക്ഷികളായി മാറുന്നത്.

യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവഎന്ന നാമത്തിന് പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു. ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടന്ന് തന്നെ യഹോവ ആയ ദൈവം ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യർക്ക് രോഗമോ, വാർധക്യമോ, മരണമോ ഇല്ലാത്ത ഒരു പറുദീസ ഭൂമിയിൽ നൽകും എന്ന് ഇവർ വിശ്വസിക്കുന്നു. പറുദീസ ആയി മാറ്റപ്പെടുന്ന ഈ ഭൂമിയിൽ തന്നെ മരിച്ചുപോയ നല്ലവർ ആയ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകും എന്നും ഇവർ പ്രത്യാശിക്കുന്നു.

വീടുതോറുമുള്ള സാക്ഷീകരണത്തിനും, സൈനിക സേവനത്തിൽ ഏർപ്പെടാത്തതിനും, രക്തം സ്വീകരിക്കാത്തതിനും (രക്തരഹിത ചികിത്സാ സ്വീകരിക്കും) യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്നു. വിശ്വാസികൾ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്‌കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല. അംഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങളെ 'സത്യം' എന്ന് വിശേഷിപ്പിക്കുകയും, തങ്ങൾ 'സത്യത്തിലാണ്' എന്ന് കരുതുകയും ചെയ്യുന്നു.

സ്‌നാനം സ്വീകരിച്ച ശേഷം ഇവരുടെ സംഘടനയുടെ അടിസ്ഥാനപരമായ തത്ത്വങ്ങൾക്കും, ധാർമ്മിക നിലവാരത്തിനും വിരുദ്ധമായി പോകുന്നവരെ അച്ചടക്ക നടപടികൾക്ക് വിധേയരാക്കുന്നു. കൂടെക്കൂടെ ബുദ്ധിയുപദേശിച്ചിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് അനുതാപം പ്രകടമാക്കാത്തവരെ സഭയിൽ നിന്ന് നീക്കം ചെയ്യും. അത്തരത്തിൽ നീക്കം ചെയ്തവരുമായി സഹകരിക്കുന്നതിനും അനുവാദമില്ല. ഇവർ പിന്നീട് പശ്ചാത്തപിച്ച് തെറ്റ് തിരുത്തി എന്ന ബോധ്യപ്പെട്ടാൽ തിരിച്ചെടുക്കും.

ലോകമാകെ 8.57 മില്യൺ ആൾക്കാർ തങ്ങളുടെ മതം പിന്തുടരുന്നു എന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതിൽ ഏകദേശം 1.5 മില്യൺ ആളുകൾ അമേരിക്കയിലാണ്. ഡെന്മാർക്കിൽ 14,600 പേരാണ് മതം പിന്തുടരുന്നത്. എല്ലാ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്താരാഷ്ട്ര കൺവെൻഷൻ സംഘടിപ്പിക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP