Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്രസകളെ തീവ്രവാദ വിമുക്തമാക്കാൻ പ്രത്യക പദ്ധതി; സിലബസിൽ ഇനി മുതൽ ഇംഗ്ലീഷും സയൻസും കണക്കും ഉൾപ്പെടുത്തും;ആദ്യ അമേരിക്കൻ സന്ദർശനത്തിന് മുൻപ് തീവ്രവാദ വിരുദ്ധ ഇമേജ് വർധിപ്പിക്കാൻ ഇമ്രാൻ ഖാൻ

മദ്രസകളെ തീവ്രവാദ വിമുക്തമാക്കാൻ പ്രത്യക പദ്ധതി; സിലബസിൽ ഇനി മുതൽ ഇംഗ്ലീഷും സയൻസും കണക്കും ഉൾപ്പെടുത്തും;ആദ്യ അമേരിക്കൻ സന്ദർശനത്തിന് മുൻപ് തീവ്രവാദ വിരുദ്ധ ഇമേജ് വർധിപ്പിക്കാൻ ഇമ്രാൻ ഖാൻ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതിയുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരാവാതിരിക്കാൻ വിദ്യാർത്ഥികൾക്ക് സർക്കാർ ബോധവത്കരണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹ്മൂദ് പറഞ്ഞു.ഇമ്രാൻ ഖാൻ ആദ്യമായി അമേരിക്ക സന്ദർശിക്കാൻ ഇരിക്കവെയാണ് പാക്കിസ്ഥാന്റെ ഈ പ്രഖ്യാപനം. രാജ്യത്താകമാനം 30,000 ൽ കൂടുതൽ മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. മദ്രസകളുടെ കൂട്ടായ്മയായ വഖഫ്-ഉൾ-മുദരിസ് ഈ പദ്ധതി അംഗീകരിച്ചതായി മന്ത്രി വ്യക്തമാക്കി. ഇംഗ്ലീഷ്, സയൻസ്, കണക്ക്, തുടങ്ങിയ വിഷയങ്ങൾ മദ്രസ സിലബസുകളിൽ ഉൾപ്പെടുത്താനും ധാരണയായി. പാവപ്പെട്ട വിദ്യാർത്ഥകളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്ന മദ്രസകളെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP