Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡസൻ കണക്കിന് പെൺകുട്ടികളെ പീഡിപ്പിച്ച ജെഫ്രി എപ്സ്റ്റീൻ അമേരിക്കൻ പ്രസിഡന്റിന്റെ സുഹൃത്ത് തന്നെ; ഇരുവരും ചേർന്നുള്ള സ്വകാര്യ പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്; പാർട്ടിയിൽ പങ്കെടുത്തത് ജെഫ്രിയുടെ ഗേൾഫ്രണ്ടും അനവധി പെൺകുട്ടികളും

ഡസൻ കണക്കിന് പെൺകുട്ടികളെ പീഡിപ്പിച്ച ജെഫ്രി എപ്സ്റ്റീൻ അമേരിക്കൻ പ്രസിഡന്റിന്റെ സുഹൃത്ത് തന്നെ; ഇരുവരും ചേർന്നുള്ള സ്വകാര്യ പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്; പാർട്ടിയിൽ പങ്കെടുത്തത് ജെഫ്രിയുടെ ഗേൾഫ്രണ്ടും അനവധി പെൺകുട്ടികളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റീനുമായി പാർട്ടിയിൽ പങ്കെടുക്കുന്ന ഡൊണാൾഡ് ട്രംപിന്റെ വീഡിയോ പുറത്ത്. പ്രായപൂർത്തിയാകാത്ത ഡസൻ കണക്കിനു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്ന അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായി സൗഹൃദം ഇല്ലെന്ന് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീഡിയോ പുറത്തു വന്നത്. 1992ൽ ട്രംപും ജെഫ്രിയും പങ്കെടുത്ത സ്വകാര്യ പാർട്ടിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. അനവധി മോഡലുകളും ചിയർ ഗേളുകളും പാർട്ടിയിൽ പങ്കെടുക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ജെഫ്രിയുടെ അന്നത്തെ ഗേൾഫ്രണ്ടും ദൃശ്യങ്ങളിലുണ്ട്. പെൺകുട്ടികളുടെ ശരീരഭംഗി ആസ്വദിച്ച് ട്രംപ് കമന്റുകളും പാസാക്കുന്നത് വീഡിയോയിൽ കാണാം.

അറിയപ്പെട്ടിരുന്ന ബില്യണർ ജെഫ്രി എപ്സ്റ്റെയ്ൻ, അവിഹിത ലൈംഗിക കേസുകളിൽ, പ്രത്യേകിച്ചും പ്രായപൂർത്തിയാകാത്ത കൊച്ചു പെൺകുട്ടികളെ ചൂഷണം ചെയ്ത് കുപ്രസിദ്ധി നേടി അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഇയാൾക്കെതിരെ ലൈംഗിക അതിക്രമങ്ങളുടെ ആരോപണങ്ങളുമായി രംഗത്തു വന്നവരൊന്നും ഇന്നു കൊച്ചു പെൺകുട്ടികളല്ല ,അവർക്കൊക്കെ പ്രായപൂർത്തിയായി.
മൻഹാട്ടനിലും ഫ്‌ളോറിഡയിലെ പാം ബീച്ചിലും തന്റെ ബംഗ്‌ളാവുകളിൽ 14 വയസ്സിലും താഴെ പ്രായമുള്ള പെൺകുട്ടികളെ ഇഷ്ടംപോലെ പണവും മറ്റും നൽകി പ്രലോഭിപ്പിച്ചു വശംവദരാക്കി പീഡിപ്പിക്കുകയും മറ്റുള്ളവർക്കു പങ്കുവയ്ക്കുകയും ചെയ്ത കേസുകൾ മിക്കവാറും നടന്നത് 2002-2005 കാലഘട്ടത്തിലായിരുന്നു. ഇന്ന് 66 വയസ്സുണ്ടെങ്കിലും 17 വർഷങ്ങൾക്ക് മുമ്പ് താനൊരു വീരൻ ആയിരുന്ന കാലത്താണ് ഡസൻ കണക്കിന് പൂമൊട്ടുകൾ കശക്കിയെറിഞ്ഞത്.

കേസുകൾ കോടതിയിൽ എത്തുകയും വിചാരണ നേരിടുകയും ചെയ്യുന്ന സമയത്താണ് ജെഫ്രിക്ക് അമേരിക്കൻ പ്രസിഡന്റുമായി അടുപ്പം ഉണ്ടെന്ന വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ ട്രംപ് അത് നിഷേധിക്കുകയായിരുന്നു. അതിനിടെയാണ് ട്രംപും ജെഫ്രിയും പണ്ട് പെൺകുട്ടികളുമായി പാർട്ടിയിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്തു വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP