Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പോകാൻ കഴിയില്ലെന്ന് പ്രസംഗിച്ച് പുരോഹിതൻ; പ്രകോപിതയായി വേദിയിൽ കയറി പുരോഹിതനെ തള്ളിയിട്ട് യുവതി; കാര്യമായ പരിക്കുകൾ ഇല്ലാതെ പുരോഹിതൻ രക്ഷപ്പെട്ടു; സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ; വീഡിയോ കാണാം

തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പോകാൻ കഴിയില്ലെന്ന് പ്രസംഗിച്ച് പുരോഹിതൻ; പ്രകോപിതയായി വേദിയിൽ കയറി പുരോഹിതനെ തള്ളിയിട്ട് യുവതി; കാര്യമായ പരിക്കുകൾ ഇല്ലാതെ പുരോഹിതൻ രക്ഷപ്പെട്ടു; സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

റിയോ: പ്രസംഗിച്ചു കൊണ്ടിരുന്ന പുരോഹിതനെ യുവതി വേദിയിൽ നിന്ന് തള്ളിയിട്ടു. തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനമില്ലെന്ന് പറഞ്ഞതിനാണ് യുവതി പുരോഹിതനെ തള്ളിയിട്ടത്. ബ്രസീലിലാണ് സംഭവം നടന്നത്. കാര്യമായ പരിക്കുകളൊന്നുമില്ലെങ്കിലും പുരോഹിതനായ മാർസെലോ റോസിയെ തള്ളിയിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏകേദശം 50,000 കാണികൾ കേട്ടുകൊണ്ടിരുന്ന പ്രസംഗത്തിനിടയിലാണ് പുരോഹിതൻ തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് പരാമർശിച്ചത്. തുടർന്ന് പ്രകോപിതയായ യുവതി വേദിയിലെത്തി പുരോഹിതനെ പുറകിൽ നിന്ന് തള്ളിയിടുകയായിരുന്നു. വേദിയിൽ നിന്ന് മാർസെലോ താഴെ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.പക്ഷേ യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് എബിസി അടക്കമുള്ള ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP