Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഫെറാരിയും ലംബോർഗിനിയുമൊക്കെ വെറും 40 ലക്ഷം രൂപയ്ക്ക്? ആരും മയങ്ങുന്ന ഓഫർ കേട്ട് ഞെട്ടി വാഹനപ്രേമികൾ; വ്യാജന്മാരെ പൊക്കാനെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഒറിജിനലിനെ വെല്ലുന്ന വ്യാജകാറുകൾ ഉണ്ടാക്കുന്ന അച്ഛനും മകനും പിടിയിൽ

ഫെറാരിയും ലംബോർഗിനിയുമൊക്കെ വെറും 40 ലക്ഷം രൂപയ്ക്ക്? ആരും മയങ്ങുന്ന ഓഫർ കേട്ട് ഞെട്ടി വാഹനപ്രേമികൾ; വ്യാജന്മാരെ പൊക്കാനെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഒറിജിനലിനെ വെല്ലുന്ന വ്യാജകാറുകൾ ഉണ്ടാക്കുന്ന അച്ഛനും മകനും പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോടികൾ വിലയുള്ള ആഡംബര കാറുകൾ 40 ലക്ഷം രൂപയ്ക്ക് കിട്ടിയാൽ ആരുടെയും കണ്ണ് മഞ്ഞളിക്കും. ഒറിജിനലാണോ എന്നൊക്കെ ആരു ചിന്തിക്കാൻ. എന്നാൽ കഴിഞ്ഞ ദിവസം ഇറ്റാലിയൻ ആഡംബര കാർ കമ്പനികളായ ഫെറാരി, ലംബോർഗിനി തുടങ്ങിയവയുടെ വ്യാജ മോഡലുകൾ രഹസ്യമായി നിർമ്മിച്ചിരുന്ന ഒരു വർക് ഷോപ്പ് ബ്രസീലിയൻ പൊലീസ് കണ്ടെത്തുകയുണ്ടായി. വ്യാജപതിപ്പുകൾ ഉണ്ടാക്കുന്ന ഒരു അച്ഛനും മകനുമാണ് ഇതിനെ തുടർന്ന് പിടിയിലായത്. വർക്ക് ഷോപ്പ് പൊലീസ് പൂട്ടുകയും ചെയ്തു. തെക്കൻ ബ്രസീലിലെ സംസ്ഥാനമായ സാന്റ കറ്ററീനയിലാണ് സംഭവം 45,000 മുതൽ 60,000 ഡോളർ വരെ വിലയിട്ടാണ് ഈ വ്യാജ കാറുകൾ ഇവർ വിൽപന നടത്തുന്നത്.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു ആവശ്യക്കാരെ ഇവർ കണ്ടെത്തിയിരുന്നത്.ഇറ്റാലിയൻ കാർ കമ്പനികൾ നൽകിയ പരാതിയെ തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന. ഭാഗികമായി നിർമ്മാണം പൂർത്തിയാക്കിയ എട്ട് വ്യാജ മോഡലുകളും ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തു. ഇവരിൽ നിന്ന് 15 പ്ലാറ്റ്ഫോമുകളും മറ്റ് ഘടകങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ എത്രപേർക്ക് കാറുകൾ നിർമ്മിച്ച് നൽകിയെന്നോ എന്ത് പാർട്ട്‌സുകൾ ഉപയോഗിച്ചാണ് ഈ കാറുകളുടെ നിർമ്മാണമെന്നോ ഒന്നും പൊലീസിന് വ്യക്തമാക്കിയിട്ടില്ല. ഇറ്റാലിയൻ ബ്രാൻഡുകളുടെ ഒർജിനലിനെ വെല്ലുന്ന തരത്തിലുള്ള ലോഗോയും മറ്റ് ആക്‌സസറികളും ഉപയോഗിച്ചാണ് വ്യാജ ആഡംബര കാറുകളും ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP