Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`അവർ എനിക്ക് താൽപര്യം തോന്നുന്ന ടൈപ്പല്ല`; അതുകൊണ്ട് തന്നെ പീഡനവും നടന്നിട്ടില്ല; തുണിക്കടയിൽ വെച്ച് കയറിപ്പിടിച്ചെന്ന് എഴുത്തുകാരിയുടെ ആരോപണത്തിൽ ട്രംപിന്റെ മറുപടിയും വിവാദത്തിൽ; അയാളുടെ ടൈപ്പല്ലെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് ജീൻ കാരോളും

`അവർ എനിക്ക് താൽപര്യം തോന്നുന്ന ടൈപ്പല്ല`; അതുകൊണ്ട് തന്നെ പീഡനവും നടന്നിട്ടില്ല; തുണിക്കടയിൽ വെച്ച് കയറിപ്പിടിച്ചെന്ന് എഴുത്തുകാരിയുടെ ആരോപണത്തിൽ ട്രംപിന്റെ മറുപടിയും വിവാദത്തിൽ; അയാളുടെ ടൈപ്പല്ലെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് ജീൻ കാരോളും

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ എഴുത്തുകാരി ജീൻ കാരോൾ ലൈംഗികാരോപണത്തിൽ ട്രംപിന്റെ മറുപടിയും വിവാദമാകുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച 'എൽ' മാസികയുടെ ലേഖിക ജീൻ കരോൾ തനിക്ക് താൽപ്പര്യം തോന്നുന്ന ടൈപ്പല്ലെന്നും അതുകൊണ്ട് തന്നെ ഈ പീഡനം ഒരിക്കലും നടക്കില്ലെന്നും അവർ പച്ചക്കള്ളം പറയുകയാണെന്നും ട്രംപ് പറയുന്നു. 'ദ ഹിൽ' എന്ന വാർത്താ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റിന്റെ മറുപടി.

20 വർഷം മുൻപ് നടന്ന സംഭവത്തെക്കുറിച്ചാണ് ജീൻ കരോൾ, ന്യൂയോർക്ക് മാസിക പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ തുറന്നെഴുതിയത്. തന്നെ ഒരു തുണിക്കടയിൽ വെച്ച് ട്രംപ് കയറിപ്പിടിച്ചു എന്നാണ് ജീൻ ആരോപിച്ചത്. ഇത്തരത്തിൽ ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തുന്ന 16ാമത്തെ സ്ത്രീയാണ് ജീൻ കരോൾ. 'വൈ ഡു വി നീഡ് മെൻ ഫോർ' എന്ന പുസ്തകത്തിലാണ് കരോളിന്റെ ആരോപണം.താൻ അയാളുടെ ടൈപ്പല്ലെന്ന പരാമർശം തന്നെ സന്തോഷിപ്പിക്കുന്നതാണെന്ന് ജീൻ പ്രതികരിച്ചു.

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി ജീൻ കാരോൾ. 1990-കളുടെ മധ്യത്തിൽ മാൻഹാട്ടൻ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് ട്രംപ് ലൈംഗികമായി അധിക്ഷേപിച്ചതായിട്ടായിരുന്നു ജീൻ കരോൾ് വെളിപ്പെടുത്തിയത്. 'ന്യൂയോർക്ക് മാഗസിൻ' പ്രസിദ്ധീകരിച്ച കവർ സ്റ്റോറിയിലാണ് ജീൻ കരോൾ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. അന്ന് 52 വയസ്സുണ്ടായിരുന്ന തന്നെ ട്രംപ് ഡ്രസിങ് റൂമിൽ വച്ച് ലൈംഗികമായി അധിക്ഷേപിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നെന്നും കരോൾ പറഞ്ഞു.

തന്റെ പെൺസുഹൃത്തിന് സമ്മാനം തെരഞ്ഞെടുക്കുന്നതിന് സഹായിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതനുസരിച്ച് അവർക്കായി ഒരു സ്യൂട്ട് തെരഞ്ഞെടുത്തു. അത് ധരിക്കാൻ ട്രംപ് നിർബന്ധിച്ചപ്പോൾ ഡ്രസ്സിങ് റൂമിലേക്ക് എത്തിയ തന്നെ ലൈംഗികമായി അധിക്ഷേപിക്കാൻ ട്രംപ് ശ്രമം നടത്തി. ലൈംഗിക അതിക്രമം തടഞ്ഞ തന്റെ കൈകൾ ബലമായി പിടിച്ചുകെട്ടിയ ശേഷം റൂമിലെ ഭിത്തിയോട് ചേർത്തുനിർത്തിയെന്നും കരോൾ വിശദമാക്കി.ആരോപണം നിഷേധിച്ച ഡൊണാൾഡ് ട്രംപ് ജീവിതത്തിൽ ഒരിക്കലും കരോളിനെ കണ്ടുമുട്ടിയിട്ടില്ലെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP