Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിച്ച് ലെക്ക് കെട്ടപ്പോൾ വിമാനത്തിന്റെ വാതിൽ തുറക്കണം; കോക്ക് പിറ്റിൽ കയറി പൈലറ്റിനെ തല്ലണം; യുകെയിലെ സ്റ്റാൻസ്റ്റെഡിൽ നിന്നും പറന്നുയർന്ന വിമാനം രണ്ട് ടൈഫൂൺ വിമാനങ്ങളുടെ അകമ്പടിയോടെ തിരിച്ചിറക്കിയത് ഒരു സ്ത്രീക്ക് ഭ്രാന്ത് കയറിയപ്പോൾ

അടിച്ച് ലെക്ക് കെട്ടപ്പോൾ വിമാനത്തിന്റെ വാതിൽ തുറക്കണം; കോക്ക് പിറ്റിൽ കയറി പൈലറ്റിനെ തല്ലണം; യുകെയിലെ സ്റ്റാൻസ്റ്റെഡിൽ നിന്നും പറന്നുയർന്ന വിമാനം രണ്ട് ടൈഫൂൺ വിമാനങ്ങളുടെ അകമ്പടിയോടെ തിരിച്ചിറക്കിയത് ഒരു സ്ത്രീക്ക് ഭ്രാന്ത് കയറിയപ്പോൾ

ലണ്ടൻ: യുകെയിലെ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഒരു ജെറ്റ് 2 എയർക്രാഫ്റ്റിൽ മദ്യപിച്ച് ലെക്കു കെട്ട സ്ത്രീ കടുത്ത പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് വിമാനം രണ്ട് ആർഎഎഫ് ടൈഫൂൺ വിമാനങ്ങളുടെ അകമ്പടിയോടെ അതേ എയർപോർട്ടിലേക്ക് തിരിച്ചിറക്കി. എസെക്സിന് മുകളിലെത്തിയപ്പോഴാണ് സ്ത്രീ മദ്യത്തിന്റെ ലഹരിയിൽ കാബിൻ ക്രൂവിനെ ആക്രമിക്കാനൊരുങ്ങിയത്. അടിച്ച് ലെക്ക് കെട്ട സ്ത്രീ വിമാനത്തിന്റെ വാതിൽ തുറക്കാനും കോക്ക് പിറ്റിൽ കയറി പൈലറ്റിനെ തല്ലാനും ശ്രമിച്ചിരുന്നു. ഇത്തരത്തിൽ ഈ സ്ത്രീക്ക് മദ്യഭ്രാന്ത് കയറിയത് വിമാനത്തിനകത്ത് ആശങ്കയുടെ നിമിഷങ്ങളാണ് സൃഷ്ടിച്ചത്.

ദി ക്യുക്ക് റിയാക്ഷൻ അലേർട്ട് ഉയർത്തിയതിനെ തുടർന്ന് രണ്ട് സൂപ്പർ സോണിക് ഫൈറ്ററുകൾ ലിൻകോളിൻഷെയറിലെ ആർഎഎഫ് കോനിൻഗ്സ്ബിയിൽ നിന്നുമാണ് ജെറ്റിനെ രക്ഷിക്കാൻ കുതിച്ചുയർന്നെത്തിയിരുന്നത്.മദ്യപിച്ച സ്ത്രീ അപകടകരമായി പ്രശ്നമുണ്ടാക്കിയപ്പോൾ യാത്രക്കാരും ക്രൂവും ചേർന്ന് അവരെ കീഴടക്കി നിർത്തുകയായിരുന്നു. തുടർന്ന് വിമാനം സ്റ്റാൻസ്റ്റെഡ് എയർപോർട്ടിലേക്ക് അടിയന്തിരമായി തിരിച്ചിറക്കുകയും ചെയ്തു. സ്ത്രീ അതിവേഗത്തിൽ വിമാനത്തിന്റെ മുന്നിലേക്ക് വരുകയും കോക്ക്പിറ്റിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് യാത്രക്കാർ സാക്ഷ്യപ്പെടുത്തിയത്.

തുടർന്നായിരുന്നു സ്ത്രീയെ യാത്രക്കാരും ക്രൂവും കൂടി ബലം പ്രയോഗിച്ച് കീഴടക്കിയത്. പിന്നീട് സ്റ്റാൻസ്റ്റെഡിൽ ഇറങ്ങിയ വിമാനത്തിൽ നിന്നും 25 കാരിയെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം 6.45നായിരുന്നു സംഭവം അരങ്ങേറിയത്. ഇതിനെ തുടർന്ന് സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ചില വിമാനങ്ങൾ സമയം വൈകുകയും ചെയ്തു. സ്റ്റാൻസ്റ്റെഡിൽ നിന്നും തുർക്കിയിലെ ഡലാമാൻ എയർപോർട്ടിലേക്കുള്ള ജെറ്റ് 2 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്.

ഈ വിമാനം വൈകീട്ട് 4.50ന് എസെക്സ് എയർപോർട്ട് പിന്നിട്ടിരുന്നു. എന്നാൽ ഡച്ച് തീരത്ത് 5.15 മണിക്ക് എത്തിച്ചേരുന്നതിന് മുമ്പായിരുന്നു വിമാനം സ്റ്റാൻസ്റ്റെഡിലേക്ക് തിരിച്ചിറക്കേണ്ടി വന്നത്. 5.49നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് 45 മിനുറ്റ് പിന്നിട്ടപ്പോഴാണ് സ്ത്രീ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയത്. സ്ത്രീ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും വിമാനത്തിന്റെ മുന്നിലേക്ക് വന്ന് വാതിൽ തുറക്കാനും കോക്ക് പിറ്റിൽ കയറാനും ശ്രമിക്കുകയായിരുന്നു.അവർ ഉച്ചത്തിൽ കരയുന്നുമുണ്ടായിരുന്നു. തന്നെ പിടിച്ച് നിർത്തിയവരെ കടിക്കാനും അടിക്കാനും വരെ ഈ 25 കാരി ധൈര്യ കാണിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP