Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഹൃത്തിന് സമ്മാനം തെരഞ്ഞെടുക്കാൻ സഹായിക്കണം എന്ന് പറഞ്ഞ് ഒപ്പം കൂട്ടി; സമ്മാനമായി തെരഞ്ഞെടുത്ത സ്യൂട്ട് ധരിച്ച് നോക്കിയപ്പോൾ ഡ്രസിങ് റൂമിൽ എത്തി കടന്ന് പിടിച്ചു; കൈകൾ ബലമായി പിടിച്ച്കെട്ടി ഭിത്തിയിൽ ചേർത്ത് നിർത്തി കീഴ്പ്പെടുത്തി; ഡൊണാൾഡ് ട്രംപിനെതിരെ പീഡന ആരോപണവുമായി എഴുത്തുകാരി ജീൻ കാരോൾ; ഒരിക്കലും കണ്ടിട്ട് പോലുമില്ലെന്ന് ട്രംപും

സുഹൃത്തിന് സമ്മാനം തെരഞ്ഞെടുക്കാൻ സഹായിക്കണം എന്ന് പറഞ്ഞ് ഒപ്പം കൂട്ടി; സമ്മാനമായി തെരഞ്ഞെടുത്ത സ്യൂട്ട് ധരിച്ച് നോക്കിയപ്പോൾ ഡ്രസിങ് റൂമിൽ എത്തി കടന്ന് പിടിച്ചു; കൈകൾ ബലമായി പിടിച്ച്കെട്ടി ഭിത്തിയിൽ ചേർത്ത് നിർത്തി കീഴ്പ്പെടുത്തി; ഡൊണാൾഡ് ട്രംപിനെതിരെ പീഡന ആരോപണവുമായി എഴുത്തുകാരി ജീൻ കാരോൾ; ഒരിക്കലും കണ്ടിട്ട് പോലുമില്ലെന്ന് ട്രംപും

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി ജീൻ കാരോൾ. 1990-കളുടെ മധ്യത്തിൽ മാൻഹാട്ടൻ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് ട്രംപ് ലൈംഗികമായി അധിക്ഷേപിച്ചതായി പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീൻ കരോളാണ് വെളിപ്പെടുത്തിയത്. 'ന്യൂയോർക്ക് മാഗസിൻ' പ്രസിദ്ധീകരിച്ച കവർ സ്റ്റോറിയിലാണ് ജീൻ കരോൾ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. അന്ന് 52 വയസ്സുണ്ടായിരുന്ന തന്നെ ട്രംപ് ഡ്രസിങ് റൂമിൽ വച്ച് ലൈംഗികമായി അധിക്ഷേപിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നെന്നും കരോൾ പറഞ്ഞു.

തന്റെ പെൺസുഹൃത്തിന് സമ്മാനം തെരഞ്ഞെടുക്കുന്നതിന് സഹായിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതനുസരിച്ച് അവർക്കായി ഒരു സ്യൂട്ട് തെരഞ്ഞെടുത്തു. അത് ധരിക്കാൻ ട്രംപ് നിർബന്ധിച്ചപ്പോൾ ഡ്രസ്സിങ് റൂമിലേക്ക് എത്തിയ തന്നെ ലൈംഗികമായി അധിക്ഷേപിക്കാൻ ട്രംപ് ശ്രമം നടത്തി. ലൈംഗിക അതിക്രമം തടഞ്ഞ തന്റെ കൈകൾ ബലമായി പിടിച്ചുകെട്ടിയ ശേഷം റൂമിലെ ഭിത്തിയോട് ചേർത്തുനിർത്തിയെന്നും കരോൾ വിശദമാക്കി.ആരോപണം നിഷേധിച്ച ഡൊണാൾഡ് ട്രംപ് ജീവിതത്തിൽ ഒരിക്കലും കരോളിനെ കണ്ടുമുട്ടിയിട്ടില്ലെന്ന് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP