Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹം കഴിഞ്ഞ് 30 സെക്കൻഡ് കഴിഞ്ഞപ്പോൾ പ്രസവം! അമേരിക്കൻ ദമ്പതികൾ റെക്കോഡ് ഇട്ടത് ഇങ്ങനെ

വിവാഹം കഴിഞ്ഞ് 30 സെക്കൻഡ് കഴിഞ്ഞപ്പോൾ പ്രസവം! അമേരിക്കൻ ദമ്പതികൾ റെക്കോഡ് ഇട്ടത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂജഴ്‌സി: വിവാഹം ചരിത്രത്തിൽ ഇടംപിടിക്കുക വധൂവരന്മാരുടെ പദവികൾ മുതൽ വിവാഹത്തിന്റെ പ്രൗഢി വരെയുള്ള പല കാരണങ്ങളാലാണ്. വിവാഹ ചടങ്ങുകളിലെ വ്യത്യസ്തതയും വിവാഹം നടക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകതകളും പോലും വാർത്തകളാകുമ്പോൾ ന്യൂജഴ്‌സിയിൽ നടന്ന ഒരു വിവാഹം സമാനതകളേതുമില്ലാതെ വാർത്തകളിൽ ഇടംപിടിക്കുകയാണ്. വിവാഹം കഴിഞ്ഞ് കൃത്യം 30 സെക്കൻഡ് കഴിഞ്ഞതോടെ നവവധു ഒരു കുഞ്ഞിന് ജന്മം നൽകി!

നാൽപ്പത്തഞ്ചുകാരനായ മിഖായേൽ ഗല്ലാർഡോയും 44കാരിയായ മേരി മാർഗ്രറ്റുമാണ് മേരിയുടെ പ്രസവത്തിന് നിമിഷങ്ങൾക്കു മുമ്പ് വിവാഹിതരായത്. ന്യൂജഴ്‌സിയിലെ വെസ്റ്റ്ഫീൽഡിൽ ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചാണ് താമസം. കഴിഞ്ഞ 27നാണ് പ്രസവത്തിനായി മേരിയെ മോറിസ്ടൗൺ മെഡിക്കൽ സെന്ററിൽ അഡ്‌മിറ്റ് ചെയ്തത്. തങ്ങളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പങ്കാളികൾ എന്നതിന് പകരം ഭാര്യാ-ഭർത്താക്കന്മാർ എന്നു തന്നെ രേഖപ്പെടുത്തണം എന്ന ആശയം ഇതിനിടെ ഇരുവരുടെയും ഉള്ളിൽ ജനിച്ചു. ഇതിനായി ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. തങ്ങളുടെ ആഗ്രഹം ഇരുവരും ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

മേരിയുടെയും മിഖായേലിന്റെയും ആഗ്രഹത്തിന് ആശുപത്രി അധികൃതരും പച്ചക്കൊടി കാട്ടിയതോടെ പിന്നെ കാര്യങ്ങൾ വളരെ പെട്ടെന്നായിരുന്നു. ഇരുവരുടെയും അടുത്ത സുഹൃുത്തുക്കളെ വിവരം അറിയിച്ചു. ആശുപത്രിയോട് ചേർന്നുള്ള പ്രാർത്ഥനാമുറിയിൽ വിവാഹ ചടങ്ങുകൾ നടന്നു. ചടങ്ങുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ മേരിക്ക് പ്രസവവേദന കലശലായി.

വിവാഹം കഴിഞ്ഞതോടെ മേരിയെ ഉടൻതന്നെ ലേബർറൂമിൽ പ്രവേശിപ്പിച്ചു. അടിയന്തിരമായി സിസേറിയന് വിധേയയാക്കിയ മേരി ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തങ്ങൾക്ക് വിവാഹസമ്മാനമായി ലഭിച്ച ആൺകുഞ്ഞിന് ദമ്പതികൾ മിഖായേൽ പ്രെസ്റ്റൺ ഗല്ലാർഡോ എന്ന് പേരുമിട്ടു. കുഞ്ഞ് ജനിക്കുന്നതിന് തൊട്ടുമുമ്പ് വിവാഹിതരാകാൻ കഴിഞ്ഞതിന് ആശുപത്രി അധികൃതർക്കും നഴ്‌സുമാർക്കും നന്ദി പറയുകയാണ് നവദമ്പതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP