Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുന്ദരിയായ മിഷെലും പെൺമക്കളും ഒബാമയുടെ കൈപിടിച്ച് അവധിക്കാലം അടിപൊളിയാക്കി നടക്കുന്ന ചിത്രങ്ങൾ പുറത്ത്; റോക്ക്സ്റ്റാറുകൾക്കൊപ്പം ഡിന്നർ കഴിച്ചും മലകൾ താണ്ടിയും സർവതും മറന്ന് ഒബാമയും കുടുംബവും അവധി ആഘോഷിക്കുമ്പോൾ

സുന്ദരിയായ മിഷെലും പെൺമക്കളും ഒബാമയുടെ കൈപിടിച്ച് അവധിക്കാലം അടിപൊളിയാക്കി നടക്കുന്ന ചിത്രങ്ങൾ പുറത്ത്; റോക്ക്സ്റ്റാറുകൾക്കൊപ്പം ഡിന്നർ കഴിച്ചും മലകൾ താണ്ടിയും സർവതും മറന്ന് ഒബാമയും കുടുംബവും അവധി ആഘോഷിക്കുമ്പോൾ

മിഡീവൽ ഫ്രഞ്ച് സിറ്റിയായ ഇസെയിൽ ഒബാമയും ഭാര്യ മിഷെലും മക്കളായ മലിയയും സാഷയും അവധി ആഘോഷിച്ച് അടിച്ച് പൊളിച്ച് നടക്കുന്ന ആകർഷകമായ ചിത്രങ്ങൾ പുറത്ത് വന്നു. വെള്ളിയാഴ്ചാണ് നാല് പേരും കൂടി കറങ്ങാനിറങ്ങിയിരിക്കുന്നത്. സുന്ദരിയായ മിഷെലും പെൺമക്കളും ഒബാമയുടെ കൈപിടിച്ച് നടക്കുന്ന ചിത്രങ്ങൾ വൈറലാകുന്നുണ്ട്. റോക്ക്സ്റ്റാറുകൾക്കൊപ്പം ഡിന്നർ കഴിച്ചും മലകൾ താണ്ടിയും സർവതും മറന്ന് ഒബാമയും കുടുംബവും അവധി ആഘോഷിക്കുന്നതിനെ ഏവരും കൗതുകത്തോടെയാണ് കാണുന്നത്.

പ്രശസ്തമായ റസ്റ്റോറന്റ് ലാ ചെവ് റെ ഡി ഓറിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഇവർക്കൊപ്പം ഐറിഷ് റോക്ക് സ്റ്റാറുകളായ ബോണോയും ഡേവിഡ് ഹോവെൽ ഇവാൻസ് അഥവാ ദി എഡ്ജും ഭക്ഷണം കഴിക്കാനെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ബ്ലാക്ക് ടി ഷർട്ടും അത്ലറ്റിക് പാന്റ്സും ധരിച്ച ഒബാമ വളരെ ഉല്ലാസവാനായിരുന്നു. ഇതിനൊപ്പം ഗ്രേ ബേസ് ബോൾ ക്യാപ്പും അദ്ദേഹം ധരിച്ചിരുന്നു. ഇതിന് മേൽ റൈസിങ് സൺ എന്ന ലോഗോയും കാണാം.

സംഗീതത്തിലെയും മ്യൂസിക്കിലെയും രാജാവായ ഡേവിഡ് ഗെഫെനിന്റെ ഉടമസ്ഥതയിലുള്ള 200 മില്യൺ ഡോളർ വിലയുള്ള ആഡംബര കപ്പിൽ ഒബാമയുടെ കുടുംബം അടിച്ച് പൊളിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. 2017 ഏപ്രിലിൽ ഡേവിഡ് തന്നെ ഒബാമയെ ഈ ആഡംബര കപ്പലിൽ ആതിഥേയത്വം വഹിച്ചിരുന്നു. ബ്ലാക്ക് ഷർട്ടും ബാഗി ബ്ലാക്ക് പാന്റ്സുകളുമായിരുന്നു ബോണോ ധരിച്ചിരുന്നത്. ്രേഗ ഫെഡോറ , ബ്ലാക്ക ്സമ്മർ സ്ലൈഡ്സുകളും അദ്ദേഹം ധരിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യയായ അലി ഹെവ്സനും ഇവർക്കൊപ്പമെത്തിയിരുന്നു. മിഷെൽ സമ്മർ സ്‌റ്റൈലിലുള്ള മിഡ് ലെംഗ്ത് ബേണ്ട് ഓറഞ്ച് ഡ്രസാണ് ധരിച്ചത്. ബ്രിട്ടീഷ് ബ്രാൻഡായ ത്രീ ഗ്രേസസിൽ നിന്നുള്ള ഈ വസ്ത്രത്തിന് 600 ഡോളറാണ് വില. മലിയ ഒരു ബ്ലാക്ക് സ്പോർട്സ് ബ്രായും ഹൈ വെയ്സ്റ്റഡ് ഷോർട്സുകളുമാണ് ധരിച്ചത്.

സാഷ ധരിച്ചത് ബ്ലാക്ക്, വൈറ്റ് , ബ്രൗൺ പാറ്റേണിലുള്ള സമ്മർ ഡ്രസാണ് ധരിച്ചത്. ഇതിന് പുറമെ വൈറ്റ് സ്നീക്കേർസും അവർ ധരിച്ചിരുന്നു. ഇതിന് പുറമെ സാഷ കഴുത്തിൽ ഒരു ചെയിനും വിരലിൽ ഒരു മോതിരവും അണിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP