Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം ഭാര്യയെ ചതിച്ച് ഒപ്പം താമസിച്ചിരുന്ന യുവതി ബോറിസ് ജോൺസനെ തല്ലിയോടിച്ചു; രാത്രിയിൽ വീട്ടിൽ അടി നടന്നപ്പോൾ രക്ഷക്കായി പൊലീസെത്തി; ബ്രിട്ടണിൽ പ്രധാനമന്ത്രിയാകാൻ മുമ്പിലെത്തിയ ബോറിസിന്റെ പെണ്ണുപിടി വൻ ചർച്ചയാകുമ്പോൾ

രണ്ടാം ഭാര്യയെ ചതിച്ച് ഒപ്പം താമസിച്ചിരുന്ന യുവതി ബോറിസ് ജോൺസനെ തല്ലിയോടിച്ചു; രാത്രിയിൽ വീട്ടിൽ അടി നടന്നപ്പോൾ രക്ഷക്കായി പൊലീസെത്തി; ബ്രിട്ടണിൽ പ്രധാനമന്ത്രിയാകാൻ മുമ്പിലെത്തിയ ബോറിസിന്റെ പെണ്ണുപിടി വൻ ചർച്ചയാകുമ്പോൾ

പ്രധാനമന്ത്രിയാകുന്നതിനുള്ള മത്സരത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ബ്രെക്സിറ്റ് നേതാവും മുൻ ഫോറിൻ സെക്രട്ടറിയുമായ ബോറിസ് ജോൺസന്റെ വീട്ടിൽ ഉഗ്രൻ കുടുംബകലഹം... രണ്ടാം ഭാര്യയെ ചതിച്ച് ചെറുപ്പക്കാരിയായ ഗേൾഫ്രണ്ടിനൊപ്പം താമസിക്കുന്ന ബോറിസ് ഇന്നലെ അക്ഷരാർത്ഥത്തിൽ പുലിവാൽ പിടിക്കുകയായിരുന്നു. ഇന്നലെ നടന്ന വഴക്കിനൊടുവിൽ ഈ യുവതി ബോറിസിനെ തല്ലിയോടിച്ചുവെന്നാണ് സൂചന. രാത്രിയിൽ വീട്ടിൽ അടിപിടി നടക്കുകയും പ്ലേറ്റുകളും മറ്റും വലിച്ചെറിഞ്ഞ് വൻ ബഹളമുണ്ടാവുകയും ചെയ്തതിനെ തുടർന്ന് രക്ഷക്കായി പൊലീസ് കുതിച്ചെത്തുകയായിരുന്നു. ബോറിസിന്റെ പെണ്ണുപിടി ഇത്തരത്തിൽ വീണ്ടും ചർച്ചയാവുകയാണ്.

സൗത്ത് ലണ്ടനിൽ സ്ഥിതി ചെയ്യുന്ന ബോറിസിന്റെ കാമുകി കാരി സൈമണ്ടിന്റെ (31) ഫ്ലാറ്റിൽ അടിപിടിയുണ്ടായതിനെ തുടർന്ന് താഴെത്തെ നിലയിലുള്ള അയൽക്കാർ പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻ ബോറിസിന് മുമ്പില്ലാത്ത വിധത്തിൽ സാധ്യത തെളിഞ്ഞിരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന് ഈ പുതിയ നാണക്കേടുണ്ടായിരിക്കുന്നത്. ബോറിസും ഗേൾഫ്രണ്ടും തമമിൽ നടന്ന ബഹളത്തിന്റെ റെക്കോർഡിങ് പകർത്തപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്. എന്നാൽ ഈ റെക്കോർഡിങ് പുറത്ത് വരാതിരിക്കാൻ ബോറിസ് അങ്ങേയറ്റം ശ്രമിക്കുന്നുവെന്നാണ് എംപിമാർ പറയുന്നത്.

തന്റെ രണ്ടാം ഭാര്യയുമായുള്ള വിവാഹബന്ധം പിരിഞ്ഞ ശേഷം താൻ കാരി സൈമണ്ടിനെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നുവെന്നായിരുന്നു ബോറിസ് ഇതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നത്. ഇവരുടെ ഫ്ലാറ്റിൽ കടുത്ത ബഹളമായിരുന്നു നടന്നതെന്നാണ് സമീപവാസിയായ ഏൾ മാക് ഡെർമോട്ട് വെളിപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി ഫ്ലാറ്റിലെ ഗ്ലാസുകൾ പൊട്ടിച്ചിരുന്നുവെന്നും ഏൾ പറയുന്നു. ബോറിസിന്റെ വീട്ടിലെ ബഹളം കേട്ട് താൻ ഓടിപ്പോയി നോക്കിയിരുന്നുവെന്നും ആരെയെങ്കിലും അവിടെ കൊല്ലുന്ന വിധത്തിലുള്ള ബഹളമായിരുന്നു അരങ്ങേറിയിരുന്നതെന്നും ഏൾ വെളിപ്പെടുത്തുന്നു.

ഭാവി പ്രധാനമന്ത്രിയും കാമുകിയും തമ്മിലുള്ള ബഹളം ഒരു അയൽവാസിയാണ് സ്മാർട്ട് ഫോണിൽ റെക്കോർഡ് ചെയ്തത്. പ്ലേറ്റുകൾ പൊട്ടിക്കുന്നത് പോലുള്ള സ്വരം ആ ഫ്ലാറ്റിൽ നിന്നും കേട്ടിരുന്നുവെന്നാണ് ആ അയൽവാസി ഗാർഡിയൻ പത്രത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടെ നിന്നും കരച്ചിലുകളും കേട്ടിരുന്നു. തന്നെ വെറുതെ വിടാൻ കാമുകി ബോറിസിനോട് അലറിക്കരഞ്ഞ് പറയുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് തന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങിപ്പോകാനും കാമുകി ബോറിസിനോട് അട്ടഹസിച്ചിരുന്നു. എന്നാൽ താൻ പോവില്ലെന്ന് ബോറിസ് തറപ്പിച്ച് പറഞ്ഞതോടെ ബഹളം മൂർധന്യത്തിലെത്തുകയായിരുന്നുവെന്ന് അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ ബഹളം നടന്നതിനെ തുടർന്ന് തങ്ങൾ സ്ഥലത്തെത്തിയിരുന്നുവെന്ന് സ്‌കോട്ട്ലൻഡ് യാർഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP