Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പറക്കുന്ന വിമാനത്തില്‍ വെച്ച് പതിനഞ്ചുകാരിയെ പലതവണ ലൈംഗിക വേഴ്ച്ചയ്ക്ക് ഉപയോഗിച്ച 53കാരന് ഏഴുവര്‍ഷം തടവ്; കോടീശ്വരനായ സ്റ്റീഫന്‍ പതിനഞ്ചുകാരിയെ വലയിലാക്കിയത് മെസേജിലൂടെയും സ്‌നാപ് ചാറ്റിലൂടെയും; പരിചയം സെക്‌സ് ചാറ്റിലേക്ക് വഴിമാറിയതോടെ പെണ്‍കുട്ടിയെ ഒപ്പം കൂട്ടിയത് വിമാനം പറത്താന്‍ പഠിപ്പിക്കാം എന്ന് അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച്; പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് പറക്കുന്ന വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട ശേഷം

പറക്കുന്ന വിമാനത്തില്‍ വെച്ച് പതിനഞ്ചുകാരിയെ പലതവണ ലൈംഗിക വേഴ്ച്ചയ്ക്ക് ഉപയോഗിച്ച 53കാരന് ഏഴുവര്‍ഷം തടവ്; കോടീശ്വരനായ സ്റ്റീഫന്‍ പതിനഞ്ചുകാരിയെ വലയിലാക്കിയത് മെസേജിലൂടെയും സ്‌നാപ് ചാറ്റിലൂടെയും; പരിചയം സെക്‌സ് ചാറ്റിലേക്ക് വഴിമാറിയതോടെ പെണ്‍കുട്ടിയെ ഒപ്പം കൂട്ടിയത് വിമാനം പറത്താന്‍ പഠിപ്പിക്കാം എന്ന് അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച്; പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് പറക്കുന്ന വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ജഴ്‌സി: ചെറുവിമാനത്തിൽവെച്ച് കൗമാരക്കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കോടീശ്വരന് ഏഴുവർഷം തടവ്. പതിനഞ്ചുകാരിയായ പെൺകുട്ടിയെ പറക്കുന്ന വിമാനത്തിൽ വച്ച് പലതവണ പീഡിപ്പിച്ച ന്യൂ ജഴ്‌സി സ്വദേശിയായ സ്റ്റീഫൻ ബ്രാഡ്‌ലി മെൽ എന്ന 53 കാരനായ ബിസിനസുകാരനാണ് ഫെഡറൽ കോടതി ശിക്ഷ വിധിച്ചത്. തടവിനു പുറമേ പിഴ അടക്കാനും കോടതി ഉത്തരവിൽ പറയുന്നുണ്ട്.

2017ലാണ് കേസിന് ആസ്പദമായ സംഭവം. സോമർസെറ്റ് വിമാനത്താവളത്തിൽ നിന്നും മസാച്യുസെറ്റ്‌സിലെ ബാർൺസ്റ്റബിൾ വിമാനത്താവളത്തിലേക്ക് പറക്കുന്നതിനടെയായായിരുന്നു ആദ്യം ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയും ഇയാളും മാത്രമായിരുന്നു ചെറുവിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പൈലറ്റില്ലാതെ പറക്കാവുന്ന ഓട്ടോ പൈലറ്റ് മോദിലിട്ടായിരുന്നു പീഡനം.

വിമാനം പറത്തുന്നതിനെക്കുറിച്ച് പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ഇയാൾ നിരവധി തവണ ആകാശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് നടപടി. നിരവധി തവണ ഇയാൾ ആകാശത്ത് വച്ച് പെൺകുട്ടിയുമായി ലൈംഗിക ബന്ധം നടത്തിയെന്നാണ് പരാതി. പെൺകുട്ടിക്ക് ഇയാൾ നിരവധി തവണ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും പരാതിയിൽ പറയുന്നു. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് അടുത്തിടെ കോടതി കണ്ടെത്തിയിരുന്നു.

വീട്ടിൽ സ്വന്തമായി ഹെലിപ്പാഡും നിരവധി എയർ ക്രാഫ്റ്റുകളുമുള്ള ബിസിനസുകാരനാണ് വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായ ബ്രാഡ്‌ലി മെൽ. ഒരു ചാരിറ്റബിൾ ട്രസ്റ്റ് ഉടമകൂടിയാണ് ഇയാൾ. വിചാരണയ്ക്കിടെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ന്യൂ ജഴ്‌സിയിലെ സോമർസെറ്റ് എയർപോർട്ടിൽ നിന്ന് പറക്കുന്നതിനിടെയായിരുന്നു സംഭവം.

2017ൽ പെൺകുട്ടിയുമായി മെസേജിലൂടെയും സ്‌നാപ് ചാറ്റിലൂടെയും ബന്ധം സ്ഥാപിച്ച സ്റ്റീഫൻ പെട്ടെന്ന് തന്റെ സൗഹൃദം മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. 'ഓറൽ സെക്‌സ് എങ്ങനെ ചെയ്യണം എന്നറിയാമോ' എന്ന മെസേജിലൂടെയായിരുന്നു സ്റ്റീഫൻ പെൺകുട്ടിയെ ദുരുപയോഗം ചെയ്യാൻ ആരംഭിച്ചത്. ഇതിന് ശേഷം ഇയാൾക്ക് പെൺകുട്ടി തന്റെ നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തു. തുടർന്ന് 2017 ജൂലൈയിൽ ഇയാൾ പെൺകുട്ടിയുടെ അമ്മയെ സമീപിച്ച് മകളെ വിമാനം പറത്താൻ പഠിപ്പിക്കാം എന്ന് അറിയിച്ചു.

അമ്മയുടെ അനുവാദത്തോടെയാണ് പെൺകുട്ടി സ്റ്റീഫനൊപ്പം പോകുന്നത്. തന്റെ സ്വകാര്യ ജെറ്റ് വിമാനത്തിൽ ന്യൂ ജഴ്‌സിയിൽ നിന്നും മസാച്യുസെറ്റ്‌സിലേക്കായിരുന്നു ഇരുവരുടെയും ആദ്യ പറക്കൽ. തിരിച്ചു പറക്കുന്നതിനിടെ സ്റ്റീഫൻ വിമാനം ഓട്ടോ പൈലറ്റ് മോദിലിട്ട ശേഷം പെൺകുട്ടിയുമായി ലൈംഗിക വേഴ്‌ച്ചയിൽ ഏർപ്പെടുകയായിരുന്നു. തുടർന്നുള്ള മാസങ്ങളിലും ഇത് ആവർത്തിക്കുകയും സ്റ്റീഫൻ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP