Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`നിങ്ങൾ സുന്ദരിയാണ് എനിക്ക് നിങ്ങളുമായി ലൈംഗിക ബന്ധത്തിന് താൽപര്യമുണ്ട്`; ദുബായ്യിൽ ബസിൽ യുവതിയെ ബലാൽസംഗം ചെയ്ത പാക്കിസ്ഥാനി ബസ് ഡ്രൈവർ കുറ്റക്കാരനെന്ന് പ്രോസിക്യൂഷൻ; പുറത്ത് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയും; ശിക്ഷാവിധി ഉടൻ

`നിങ്ങൾ സുന്ദരിയാണ് എനിക്ക് നിങ്ങളുമായി ലൈംഗിക ബന്ധത്തിന് താൽപര്യമുണ്ട്`; ദുബായ്യിൽ ബസിൽ യുവതിയെ ബലാൽസംഗം ചെയ്ത പാക്കിസ്ഥാനി ബസ് ഡ്രൈവർ കുറ്റക്കാരനെന്ന് പ്രോസിക്യൂഷൻ; പുറത്ത് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയും; ശിക്ഷാവിധി ഉടൻ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യുഎഇയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യാത്രക്കാരിയെ പീഡിപ്പിച്ച പാക്കിസ്ഥാനി ബസ്‌ഡ്രൈവർക്കെതിരെ കുറ്റം തെളിഞ്ഞെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ട്. ദുബായ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സെയിൽസ് ഗേളായ യുവതി ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് ബസിൽ കയറിയത്. അൽപ്പദൂരം എത്തിയപ്പോൾ ബസിനുള്ളിൽ യാത്രക്കാരിയായി യുവതി മാത്രമായി. ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ ബസ് റോഡിന്റെ വശത്ത് നിർത്തിയശേഷം പാക്കിസ്ഥാനിയായ ഡ്രൈവർ യുവതിയെ ആക്രമിക്കുകയായിരുന്നു.

സുന്ദരിയാണെന്നും ലൈംഗികബന്ധത്തിന് താൽപര്യമുണ്ടെന്നും പറഞ്ഞു ഡ്രൈവർ തന്നെ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.അതിനുശേഷം വായ് പൊത്തിപ്പിടിച്ചശേഷം തന്നെ ലൈംഗികമായി പ്രതി ഉപദ്രവിച്ചെന്നും പറയുന്നു. ഇക്കാര്യം പൊലീസിൽ പരാതിപ്പെട്ടാൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അയാൾ പറഞ്ഞതെന്നും യുവതി മൊഴി നൽകി. സംഭവത്തിനുശേഷം യുവതിയ മെയിൻ റോഡിൽ ഇറക്കിവിടുകയായിരുന്നു. പിന്നീട് ബന്ധുവിനെയും കൂട്ടി അൽ മുറാഖബത്ത് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP