Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

11-ാം വയസ്സിൽ ബ്രിട്ടീഷ് മെൻസ ലിസറ്റിൽ മുന്നിലെത്തി മറ്റൊരു ഇന്ത്യൻ ബാലിക കൂടി; മുംബൈയിൽ നിന്നും കുടിയേറിയ ടെക്കി ദമ്പതിമാരുടെ മകളുടെ നേട്ടത്തിൽ കൈയടിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളും

11-ാം വയസ്സിൽ ബ്രിട്ടീഷ് മെൻസ ലിസറ്റിൽ മുന്നിലെത്തി മറ്റൊരു ഇന്ത്യൻ ബാലിക കൂടി; മുംബൈയിൽ നിന്നും കുടിയേറിയ ടെക്കി ദമ്പതിമാരുടെ മകളുടെ നേട്ടത്തിൽ കൈയടിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഐ.ക്യു പരിശോധനയിൽ ഇന്ത്യൻ വംശജരായ കുട്ടികൾ കൈവരിക്കുന്ന നേട്ടങ്ങൾ അവസാനി്ക്കുന്നില്ല. മുംബൈക്കാരായ ഇന്ത്യൻ ദമ്പതിമാരുടെ 11 വയസ്സുള്ള മകളാണ് ബ്രിട്ടീഷ് മെൻസ ടെസ്റ്റിൽ പരമാവധി മാർക്ക് സ്‌കോർ ചെയ്യുകയും മെൻസ അംഗത്വത്തിന് ഉടമയാവുകയും ചെയ്തത്. കാറ്റർ തേഡ് ബി പരീക്ഷയിൽ സാധ്യമായ 162 മാർക്കും നേടാൻ ജിയ വഡൂച്ചയെന്ന മിടുക്കിക്കായി.

ജിയയുടെ നേട്ടം തങ്ങളെയാകെ ആഹ്ലാദിപ്പിക്കുന്നുവെന്ന് അമ്മ ബിജാൽ പറഞ്ഞു. കുട്ടിക്കാലം മുതൽക്കെ സവിശേഷമായൊരു ബുദ്ധി ജിയ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മെൻസ പരിശോധനയിൽ മുന്നിലെത്തുമെന്നൊന്നും കരുതിയിരുന്നില്ലെന്ന് ഷെ്‌നൽ സൊല്യൂഷൻസ് ലിമിറ്റഡ് എന്ന സോഫ്റ്റ്‌വേർ സ്ഥാപനം നടത്തുന്ന ബിജാൽ അഭിപ്രായപ്പെട്ടു.

മുംബൈയിൽനിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ജിയയുടെ കുടുംബം. അക്കൗണ്ടന്റുമാരും ഐടി പ്രൊഫഷണലുകളും വ്യവസായികളും നിറഞ്ഞ കുടുംബത്തിൽ, ഏതെങ്കിലുമൊരു പ്രൊഫഷനിൽ തളച്ചിടപ്പെടാൻ ജിയ ആഗ്രഹിക്കുന്നില്ലെന്ന് ബിജാൽ പറഞ്ഞു. സംഗീതവും കലയുമാണ് ജിയയുടെ ഇഷ്ട മേഖലകൾ. അതിൽ മികവുകാട്ടണമെന്നാണ് ആഗ്രഹവും-അമ്മ പറഞ്ഞു.

ഐക്യു ലെവലിൽ മികവ് കാട്ടുന്നവർക്കുള്ളതാണ് മൻസ അംഗത്വം. മെൻസ നടത്തുന്ന പരീക്ഷയുടെയും മനഃശാസ്ത്രജ്ഞന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് മെൻസയിൽ അംഗത്വം നൽകുന്നത്. എന്നാൽ, മെൻസ അംഗത്വം കിട്ടുന്നവരെ ആർബർട്ട് ഐൻസ്റ്റീനുമായും സ്റ്റീഫൻ ഹോക്കിങ്ങുമായും താരതമ്യപ്പെടുത്തുന്നതിൽ യുക്തിയില്ലെന്ന് ബ്രിട്ടീഷ് മെൻസ അഭിപ്രായപ്പെട്ടു.

മെൻസ പരിശോധനയിൽ വാങ്ങാനാവുന്ന ഏറ്റവും ഉയർന്ന മാർക്കാണ് 162. എന്നാൽ, ഐൻസ്റ്റീനോ ഹോക്കിങ്ങോ ഈ പരീക്ഷയെഴുതിയതിന് തെളിവില്ലാത്തതിനാൽ, അവരുമായുള്ള താരതമ്യം യുക്തിയല്ലെന്നാണ് ബ്രിട്ടീഷ് മെൻസയുടെ അഭ്പിരായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP