Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറപകടത്തിൽപ്പെട്ട് പരിക്കുകൾ ഭേദമായി കഴിഞ്ഞപ്പോൾ രണ്ടര വർഷത്തേക്ക് ഇന്ത്യൻ ടെക്കിയെ ജയിലിലടച്ച് ബ്രിട്ടീഷ് കോടതി; അപകടം ഉണ്ടാക്കിയത് ഇന്ത്യൻ യുവതി ഉറങ്ങിപ്പോയതുകൊണ്ട്

കാറപകടത്തിൽപ്പെട്ട് പരിക്കുകൾ ഭേദമായി കഴിഞ്ഞപ്പോൾ രണ്ടര വർഷത്തേക്ക് ഇന്ത്യൻ ടെക്കിയെ ജയിലിലടച്ച് ബ്രിട്ടീഷ് കോടതി; അപകടം ഉണ്ടാക്കിയത് ഇന്ത്യൻ യുവതി ഉറങ്ങിപ്പോയതുകൊണ്ട്

വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതുവഴി 70-കാരിയുടെ മരണത്തിനിടയാക്കിയ ഇന്ത്യൻ ഐ.ടി. സംരംഭകയെ രണ്ടരവർഷത്തേക്ക് ജയിലിലടച്ച് ബ്രിട്ടീഷ് കോടതി. 41-കാരിയും ഒന്നരവയസ്സുള്ള കുട്ടിയുടെ അമ്മയുമായ അനുഷ രംഗനാഥനെയാണ് ഓക്‌സ്ഫഡ് ക്രൗണ്ട കോടതി ശിക്ഷിച്ചത്. അപകടകരമായ രീതിയിൽ അനുഷ വണ്ടിയോടിച്ചതിനെത്തുടർന്നാണ് പട്രീഷ്യ റോബിൻസൺ എന്ന വയോധികയുടെ മരണത്തിന് ഇടയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.

ഓക്‌സ്ഫഡ്ഷയറിലെ എ-റോഡിലൂടെ അമിതവേഗത്തിൽ വന്ന അനുഷയുടെ ടൊയോട്ട കാർ എതിർദിശയിലേക്ക് കയറിയാണ് പട്രീഷ്യയുടെ കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയത്. കാറിന്റെ പിൻസീറ്റിലിരുന്ന അനുഷയുടെ കുഞ്ഞിനും അനുഷയ്ക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും രക്ഷിക്കാനായെങ്കിലും പട്രീഷ്യ അഞ്ചാഴ്ചയോളം ആശുപത്രിയിൽ കിടന്നശേഷം മരിച്ചു. പട്രീഷ്യയുടെ ശരീരത്തിലെ അവയവങ്ങളോരോന്നായി പ്രവർത്തനരഹിതമാവുകയായിരുന്നു.

അടുത്തിടെ ഹൃദയശസ്ത്രക്രിയക്ക് വിധേയനായ മകനുമായി പോവുകയായിരുന്നു അനുഷ. കുട്ടിക്ക് സുഖമില്ലാതിരുന്നതിനാൽ, തലേന്ന് ഉറങ്ങാതിരിക്കേണ്ടിവന്നിരുന്നു. അതിന്റെ ക്ഷീണത്തോടെയാണ് അവർ വണ്ടിയോടിച്ചത്. വാഹനമോടിക്കാൻ ആവതില്ലാത്തത്ര ക്ഷീണമുണ്ടെന്ന കാര്യം അനുഷ പരിഗണിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കാറോടിക്കുന്നയാൾ ഉറങ്ങിപ്പോയാൽ, വാഹനം പിന്നെ മാരകമായൊരു ആയുധമായാണ് മാറുകയെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു.

അപകടത്തിൽ പട്രീഷ്യയുടെ ശരീരത്തുണ്ടായ പരിക്കുകൾ മാരകമായിരുന്നു. ഇത്രയേറെ പരിക്കുകളേറ്റിട്ടും മരിക്കാതെ ആശുപത്രിയിലെത്തുന്നവർ അപൂർവമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അത്രയും ശക്തിയോടെയാണ് അനുഷയുടെ കാർ പട്രീഷ്യയുടെ കാറിലിടിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇടിയെത്തുടർന്ന് അനുഷയുടെ കാറിന് തീപിടിച്ചിരുന്നു. കാറിന്റെ പിൻസീറ്റിൽ ബേബി സീറ്റിലിരിക്കുകയായിരുന്ന കുഞ്ഞ് സീറ്റിൽനിന്ന് തെറിച്ച് താഴേക്ക് വീഴുകയും ചെയ്തു.

ഓക്‌സ്ഫഡ്ഷയറിലെ ഈസ്റ്റ് ഹാനേയിൽ കഴിഞ്ഞവർഷം ജൂലൈ നാലിന് രാവിലെ 11.50-നാണ് അപകടമുണ്ടായത്. അനുഷ ഓടിച്ചിരുന്ന ടൊയോട്ട കാറും പട്രീഷ്യയുടെ നിസാൻ ്ഡ്യൂക്കും എ-338ൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ടൊയോട്ട കാർ അമിതവേഗത്തിലായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ലോറി ഡ്രൈവർ മൊഴി നൽകിയിരുന്നു. ഇടിയെത്തുടർന്ന് ഇരുവാഹനങ്ങളും റോഡിനരികിലെ വയലിലേക്ക് തെറിച്ചുവീണു. കത്തുന്ന കാറിൽനിന്നാണ് അനുഷയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP