Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

11-ാം വയസിൽ പീഡിപ്പിക്കപ്പെട്ടു; 14ാം വയസിൽ ബലാത്സംഗത്തിന് ഇരയായി; ജീവിതം മടുത്ത 17കാരി ജീവനെടുത്തത് സർക്കാരിന്റെ അനുമതി വാങ്ങി; ലോകം കണ്ണീരോടെ കണ്ട ഒരു മരണത്തിന്റെ കഥ

11-ാം വയസിൽ പീഡിപ്പിക്കപ്പെട്ടു; 14ാം വയസിൽ ബലാത്സംഗത്തിന് ഇരയായി; ജീവിതം മടുത്ത 17കാരി ജീവനെടുത്തത് സർക്കാരിന്റെ അനുമതി വാങ്ങി; ലോകം കണ്ണീരോടെ കണ്ട ഒരു മരണത്തിന്റെ കഥ

നെതർലാൻഡ്സിലെ ആൺഹെമിലെ 17കാരിയായ പെൺകുട്ടി നോവ പോത്തോവൻ ഇക്കഴിഞ്ഞ ഞായറാഴ്ച സർക്കാരിന്റെ അനുമതിയോടെ സ്വന്തം ഇഷ്ടമനുസരിച്ച് ദയാവധത്തിന് വിധേയയായെന്ന് റിപ്പോർട്ട്. 11ാം വയസിൽ പീഡിപ്പിക്കപ്പെടുകയും 14ാം വയസിൽ ബലാത്സംഗത്തിന് ഇരയാവുകയും ചെയ്തതിനെ തുടർന്ന് ജീവിതം മടുത്തതിനെ തുടർന്നാണ് നോവ ജീവിതം സ്വന്തം ഇഷ്ടപ്രകാരം അവസാനിപ്പിക്കാൻ നിയമത്തിന്റെ പിന്തുണ തേടിയിരിക്കുന്നത്.

Stories you may Like

അപ്രതീക്ഷിതമായുണ്ടായ പീഡനങ്ങളെ തുടർന്നുണ്ടായ മാനസിക സമ്മർദം സഹിച്ച് ജീവിക്കുന്നതിലും ഭേദം മരണത്തിന്റെ ആശ്വാസമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നോവ തന്റെ വീട്ടിൽ വച്ച് ഒരു എൻഡ്-ഓഫ്-ലൈഫ് ക്ലിനിക്കിന്റെ സഹായത്തോടെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. 2002 മുതൽ നെതർലാൻഡ്സിൽ കർക്കശമായ വ്യവസ്ഥകൾക്ക് കീഴിൽ ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്.

തന്റെ ലിവിങ് റൂമിൽ സജ്ജമാക്കിയ ഒരു ഹോസ്പിറ്റൽ ബെഡിൽ കിടന്ന് കൊണ്ടാണ് നോവ മരണതീരത്തേക്ക് ഒഴുകി നീങ്ങിയത്. തനിക്ക് 11 വയസായത് മുതൽ മൂന്ന് വ്യത്യസ്ത സന്ദർഭങ്ങളിലായി താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് നോവ വെളിപ്പെടുത്തിയിരുന്നത്. നെതർലാൻഡ്സിൽ കുട്ടികൾക്ക് 12 വയസാകുന്നതോടെ സ്വന്തം ഇഷ്ടത്തോടെ അവർക്ക് ദയാവധം കർക്കശമായ വ്യവസ്ഥകൾക്ക് കീഴിൽ അനുവദിക്കാമെന്ന് നിയമമുണ്ട്. എന്നാൽ ദയാവധത്തിന് വിധേയമാകേണ്ടവർ വിരാമമില്ലാത്ത ബുദ്ധിമുട്ടുകൾ സഹിക്കുന്നുണ്ടെന്നും ഒരു ഡോക്ടർ സാക്ഷ്യപ്പെടുത്തണമെന്നത് നിർബന്ധമുള്ള കാര്യമാണ്.

2017ൽ 6585 പേരാണ് നെതർലാൻഡ്സിൽ ദയാവധത്തിന് വിധേയരായിരിക്കുന്നത്. താൻ ദയാവധത്തിന് വിധേയമാകാൻ പോകുന്നുവെന്ന് തലേ ദിവസം നോവ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടർന്ന് വർഷങ്ങളായി ജീവിതത്തിൽ പിടിച്ച് നിൽക്കാൻ പോരാടുകയായിരുന്നുവെന്നും ഇപ്പോൾ തനിക്കതിൽ കടുത്ത മടുപ്പനുഭവപ്പെടുന്നതിനാൽ മരിക്കാൻ തീരുമാനിച്ചിരിക്കുന്നവെന്നും നോവ തന്റെ പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു. ലൈംഗിക പീഡനങ്ങൾക്ക് ഇരയായ ശേഷം തനിക്ക് ജീവിക്കുന്ന തോന്നലുണ്ടായിട്ടില്ലെന്നും മറിച്ച് അതിജീവിച്ചുവെന്ന തോന്നൽ മാത്രമാണുണ്ടായിരുന്നതെന്നും നോവ പറയുന്നു.

മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമായി എഴുതി വച്ച വിടപറയൽ കത്ത് നോവയുടെ മുരിയിൽ നിന്നും കണ്ടെത്തുന്നത് വരെ മാതാപിതാക്കൾക്ക് വരെ ഈ പെൺകുട്ടിയുടെ പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഈ കത്ത് കണ്ട് താൻ ഞെട്ടിപ്പോയെന്നാണ് നോവയുടെ അമ്മയായ ലിസെറ്റ് വെളിപ്പെടുത്തുന്നത്. നോവ കാണാൻ സുന്ദരിയും ഏവരോടും മധുരതരമായി ഇടപെടുന്ന ആളും സ്മാർട്ടുമായിരുന്നുവെന്നും അമ്മ വേദനയോടെ ഓർക്കുന്നു. നോവ എന്തുകൊണ്ടാണ് ഇത്തരത്തിൽ കടുത്ത തീരുമാനമെടുത്തതെന്ന് മാതാപിതാക്കൾക്ക് തുടക്കത്തിൽ കണ്ടെത്താനായിരുന്നില്ല.

എന്നാൽ നോവ ഒരു പുസ്തകത്തിൽ ഇതിനെക്കുറിച്ച് എഴുതി വച്ചത് പിന്നീട് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. 11ാം വയസിൽ താൻ ഒരു സ്‌കൂൾ പാർട്ടിക്കിടെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം നോവ ഇതിൽ കുറിച്ചിരുന്നു. തുടർന്ന് ഒരു വർഷത്തിന് ശേഷം ഒരു ടീനേജേർസ് പാർട്ടിക്കിടയിൽ വീണ്ടും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും നോവ എഴുതി വച്ചിട്ടുണ്ട്. തുടർന്ന് 14ാം വയസിൽ രണ്ട് പേരാൽ നോവ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പേടിയും നാണക്കേടും കാരണം ഇക്കാര്യം ആരോടും നോവ പറയാതിരിക്കുകയായിരുന്നു. ഇത്തരം പീഡനങ്ങളുടെ കടുത്ത മാനസിക സമ്മർദം ഉള്ളിൽ പേറുമ്പോഴും ഏവരോടും ചിരിച്ചുല്ലസിച്ചായിരുന്നു നോവ പെരുമാറിയിരുന്നത്. എന്നാൽ ഉള്ളിലെ സംഘർഷം താങ്ങാനാവാത്ത ഘട്ടത്തിലാണ് നോവ ദയാവധത്തിന് വിധേയമായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP