Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരിക്കുന്നവരെ ഇവിടെ കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ഇല്ല; മൃതദേഹങ്ങൾ അഴുകാനായി കൂട്ടിയിടും; ടൂറിസ്റ്റുകൾക്ക് വന്ന് തൊട്ടുനോക്കി ആസ്വദിക്കാം! മാറുന്ന കാലത്തെ ഒരു വിചിത്ര വിശേഷം കൂടി

മരിക്കുന്നവരെ ഇവിടെ കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ഇല്ല; മൃതദേഹങ്ങൾ അഴുകാനായി കൂട്ടിയിടും; ടൂറിസ്റ്റുകൾക്ക് വന്ന് തൊട്ടുനോക്കി ആസ്വദിക്കാം! മാറുന്ന കാലത്തെ ഒരു വിചിത്ര വിശേഷം കൂടി

മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് ലോകത്ത് പലവിധ രീതികൾ പിന്തുടരാറുണ്ട്. മതങ്ങളുടെ അടിസ്ഥാനത്തിൽ സംസ്‌കാരച്ചടങ്ങുകൾക്ക് വ്യത്യാസമുണ്ടെങ്കിലും, ലോകത്തെല്ലായിടത്തും മൃതദേഹം കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ, ഇൻഡോനേഷ്യയിലെ ബാലിയിലുള്ള ഒരു ഗ്രാമത്തിൽ ഈ രണ്ട് രീതികളുമില്ല. പകരം മൃതദേഹങ്ങൾ അഴുകി നശിക്കുകയാണ് ചെയ്യുക. വിശുദ്ധമെന്ന് വിശ്വസിക്കുന്ന ഒരു മരച്ചുവട്ടിലാണ് മൃതദേഹങ്ങൾ കൂട്ടിയിടുന്നത്. ്അഴുകിക്കിടക്കുന്ന മൃതദേഹങ്ങൾ കാണാൻ വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നുവെന്നതാണ് മറ്റൊരു കൗതുകം.

ട്രൂൺയാൻ ഗ്രാമവാസികളാണ് ഇങ്ങനെ വിചിത്രമായ രീതിയിൽ ശവസംസ്‌കാരം നടത്തുന്നത്. മൃതദേഹങ്ങളിലെ മാസം അഴുകിക്കഴിഞ്ഞാൽ, തലയോട്ടികൾ മരച്ചുവട്ടിലെടുത്തുവെക്കും. 1100 വർഷം പഴക്കമുള്ള മരമാണിതെന്നാണ് വിശ്വാസം. വനത്തിനുള്ളിലെ ഈ ഗ്രാമത്തിലെത്തണമെങ്കിൽ സന്ദർശകർക്ക് ഏറെ പണിപ്പെടണം. ബാത്തൂർ തടാകം കടന്നുവേണം ബാത്തൂർ അഗ്നിപർവതത്തിന്റെ താഴവരയിലുള്ള ഗ്രാമത്തിലെത്താൻ.
ചെറിയ മുളവടികൾ കൊണ്ടുള്ള കൂട്ടിലാക്കിയാണ് മൃതദേഹങ്ങൾ ഇവിടെ ഉപേക്ഷിക്കുന്നത്. മൃഗങ്ങളും മറ്റും കടിച്ചുപറിക്കാതിരിക്കുന്നതിനാണ് കൂട്. വിവാഹിതരായ ആളുകളെ മാത്രമേ ഇങ്ങനെ പരസ്യമായി അടക്കം ചെയ്ത് ആദരിക്കുകയുള്ളൂ. അവിവാഹിതർ മരിച്ചാൽ കുഴിച്ചിടുകയാണ് ട്രൂൺയാൻ ഗ്രാമത്തിലെ രീതി. താരു മെന്യാൻ മരത്തിനുചുവട്ടിൽ മൃതദേഹങ്ങൾ കിടന്ന് ചീഞ്ഞളിഞ്ഞാലും ദുർഗന്ധം വരില്ലെന്ന് ഇവിടുത്തുകാർ പറയുന്നു. മരത്തിൽനിന്നുള്ള സുഗന്ധമാണ് ദുർഗന്ധം ഇല്ലാതാക്കുന്നത്.

മൃതദേഹങ്ങളിലെ മാസം മുഴുവൻ അഴുകി അസ്ഥികൂടം തെളിയുന്നതോടെ, തലയോട്ടിയെടുത്ത് മരച്ചുവട്ടിലെ അൾത്താരയിൽവെക്കും. കൂട് മറ്റൊരു മൃതദേഹത്തിനായി നൽകുകയും ചെയ്യും. പുരുഷന്മാർക്ക് മാത്രമാണ് ഈ ശ്മശാനത്തിലേക്ക് പ്രവേശനം. മൃതദേഹങ്ങൾ കുളിപ്പിച്ച് വസ്തം ധരിപ്പിച്ചുവേണം ഇവിടെവെക്കാൻ. മുഖം മറയ്ക്കാനും പാടില്ല. മൃതദേഹവുമായി വരുമ്പോൾ മാത്രമാണ് സ്ത്രീകൾക്ക് പ്രവേശനവിലക്കുള്ളത്. അല്ലാത്ത സമയത്ത് വരുന്നതിൽ വിലക്കില്ല

മൃതദേഹവുമായി സ്ത്രീകൾ പ്രവേശിച്ചാൽ അത് ഭൂകമ്പത്തിനോ അഗ്നിപർവത സ്‌ഫോടനത്തിനോ ഇടയാക്കുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. യഥാർഥ ബാലി നിവാസികൾ തങ്ങളാണെന്നും അവർ പറയുന്നു. ഡെൻപസാറിൽനിന്ന് മൂന്നുമണിക്കൂറോളം ബോട്ടിൽ സഞ്ചരിച്ചുവേണം ഇവിടെയെത്താൻ. ബാലി സന്ദർശിക്കുന്നവർ നിശ്ചയമായും പോകേണ്ടയിടമാണ് ട്രൂൺയാൻ ശ്മശാനമെന്ന് ഇവിടെ സന്ദർശിച്ച ഒരു സഞ്ചാരി ഫേസ്‌ബുക്ക് ട്രാവലോഗിൽ അഭിപ്രായപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP