Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മറ്റു മുതലാളിമാർ കണ്ടുപഠിക്കാൻ ഒരു ബ്രിട്ടീഷ് മുതലാളി! പ്രശസ്ത മ്യൂസിക് ശൃഖല റിച്ചർ സൗണ്ട്സ് ഉടമ 60ാം വയസിൽ റിട്ടയർ ചെയ്യാനായി സ്ഥാപനത്തിന്റെ ഭൂരിപക്ഷം ഉടമാവകാശവും ജീവനക്കാർക്ക് കൈമാറി; ഒപ്പം ഓരോ വർഷത്തെയും സേവനത്തിന് 90,000 രൂപ വീതം പ്രതിഫലവും നൽകി

മറ്റു മുതലാളിമാർ കണ്ടുപഠിക്കാൻ ഒരു ബ്രിട്ടീഷ് മുതലാളി!  പ്രശസ്ത മ്യൂസിക് ശൃഖല റിച്ചർ സൗണ്ട്സ് ഉടമ 60ാം വയസിൽ റിട്ടയർ ചെയ്യാനായി സ്ഥാപനത്തിന്റെ ഭൂരിപക്ഷം ഉടമാവകാശവും ജീവനക്കാർക്ക് കൈമാറി; ഒപ്പം ഓരോ വർഷത്തെയും സേവനത്തിന് 90,000 രൂപ വീതം പ്രതിഫലവും നൽകി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പ്രമുഖ മ്യൂസിക് ചെയിനായ റിച്ചർ സൗണ്ട്സ് ഉടമ ജൂലിയൻ റിച്ചർ തന്റെ 60ാം വയസിൽ റിട്ടയർ ചെയ്യുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണ്. ഇതിനായി തന്റെ സ്ഥാപനത്തിന്റെ ഭൂരിപക്ഷം ഉടമാവകാശവും ജീവനക്കാർക്ക് കൈമാറിയിരിക്കുകയാണ് അദ്ദേഹം. ഇതിനൊപ്പം ഓരോ വർഷത്തെയും സേവനത്തിന് ജീവനക്കാർക്ക് 1000 പൗണ്ട് വീതം പ്രതിഫലം നൽകി മാതൃക കാട്ടാനും റിച്ചർ മറന്നില്ല. തന്റെ 522 ജോലിക്കാർക്കാണ് റിച്ചർ ഈ അപൂർവമായ അനൂകുല്യങ്ങൾ അനുവദിച്ച് നൽകാൻ തയ്യാറായിരിക്കുന്നത്. ഇത്തരത്തിൽ മൊത്തം 3.5 മില്യൺ പൗണ്ടാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. തന്റെ സ്റ്റോറിന്റെ ആദ്യ ബ്രാഞ്ച് റിച്ചർ തന്റെ 19ാം വയസിൽ ആരംഭിച്ചത് 1978ൽ ലണ്ടൻ ബ്രിഡ്ജിലായിരുന്നു.

പുതിയ നീക്കത്തിന്റെ ഭാഗമായി റിച്ചർ തന്റെ കമ്പനിയുടെ ഓഹരിയുടെ 60 ശതമാനവും എംപ്ലോയീ ഓണർഷിപ്പ് ട്രസ്റ്റിനാണ് കൈമാറുന്നത്. ഇത് പ്രകാരം ഈ ട്രസ്റ്റായിരിക്കും 522 തൊഴിലാളികൾക്കായി റിച്ചർ സൗണ്ട്സിന്റെ 53 സ്റ്റോറുകൾ ഇനി നടത്തുന്നത്. തന്റേത് മാത്രമായി 9.2 മില്യൺ പൗണ്ട് തന്റേതായി നിലനിർത്തിക്കൊണ്ടാണ് റിച്ചർ 3.5 മില്യൺ പൗണ്ട് തൊഴിലാളികൾക്ക് മുൻകാല ശമ്പളമായി തുല്യമായി വീതിച്ച് നൽകുന്നത്. ഇത് പ്രകാരം റിച്ചർ സൗണ്ട്സിന് വേണ്ടി മുമ്പ് ജോലി ചെയ്ത ഓരോ വർഷത്തിനും 1000 പൗണ്ട് വീതം വച്ചായിരിക്കും തൊഴിലാളികൾക്ക് ലഭിക്കുന്നത്.

ഇത് പ്രകാരം ഒരു തൊഴിലാളിക്ക് ശരാശരി 8000 പൗണ്ട് വീതം വച്ചാണ് ലഭിക്കുന്നത്. ഇത് പ്രകാരം ദീർഘകാലം ഈ കമ്പനിയിൽ ജോലി ചെയ്തവർക്ക് വൻ തുകയായിരിക്കും കൈയിൽ വരുന്നത്. റിച്ചറിന്റെ അപ്രതീക്ഷിതമായ ഈ നീക്കം റിച്ചർ സൗണ്ട്സിന്റെ ലണ്ടൻ ബ്രിഡ്ജ് ബ്രാഞ്ചിലെ ജീവനക്കാരെയും കസ്റ്റമർമാരെയും ഒരു പോലെ സന്തോഷത്തിലാഴ്‌ത്തിയിരിക്കുകയാണ്. നിനച്ചിരിക്കാതെ ലഭിക്കുന്ന ഈ തുക താൻ കടങ്ങൾ വീട്ടാനും ആദ്യ വീട് വാങ്ങുന്നതിന് മോർട്ട്ഗേജ് ലഭിക്കാനും ഉപയോഗിക്കുമെന്നാണ് ഈ സ്റ്റോറിന്റെ ഡെപ്യൂട്ടി മാനേജരായ ചാർലി സ്മിത്ത് പറയുന്നത്.

തന്റെ മരണത്തിന് ശേഷം സഹപ്രവർത്തകർക്ക് ഗുണമുണ്ടാകുന്ന രീതിയിൽ കമ്പനിയെ ട്രസ്റ്റാക്കി മാറ്റാനാണ് താൻ പദ്ധതിയിടുന്നതെന്നാണ് ഇന്നലെ തന്റെ പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തുന്നതിനിടെ റിച്ചർ സൗണ്ട്സ് വിശദീകരിച്ചിരിക്കുന്നത്. നിലവിൽ ഇക്കഴിഞ്ഞ മാർച്ചിൽ തനിക്ക് 60 വയസായതിനാൽ ഇപ്പോഴാണ് ഇതിന് തുടക്കം കുറിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമെന്ന തിരിച്ചറിവിലാണ് പുതിയ നീക്കം നടത്താനാരംഭിച്ചിരിക്കുന്നതെന്നും റിച്ചർ പറയുന്നു. ഇതിലൂടെ ഈ പരിവർത്തനം സുഗമമായി നീങ്ങുന്നുവെന്ന് തനിക്കുറപ്പ് വരുത്താനാവുമെന്നും തനിക്കുമിതിൽ ഭാഗഭാക്കാകാനുമാകുമെന്നും റിച്ചർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP