Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മീൻതൊലിയിൽ നിന്നും ലൈംഗികാവയവം ഉണ്ടാക്കി പരീക്ഷിച്ച് വിജയിച്ചു; ബ്രസീലിലെ ട്രാൻസ്ജെൻഡർ യുവതിക്ക് ഇനി കാമുകനൊപ്പം സുഖമായി ജീവിക്കാം

മീൻതൊലിയിൽ നിന്നും ലൈംഗികാവയവം ഉണ്ടാക്കി പരീക്ഷിച്ച് വിജയിച്ചു; ബ്രസീലിലെ ട്രാൻസ്ജെൻഡർ യുവതിക്ക് ഇനി കാമുകനൊപ്പം സുഖമായി ജീവിക്കാം

മറുനാടൻ ഡെസ്‌ക്‌

ബ്രസീലിയ:ബ്രസീലിലെ ട്രാൻസ്ജെൻഡർ യുവതിക്ക് മീൻതൊലിയിൽ നിന്നും സ്ത്രീ ലൈംഗിക അവയവം ഉണ്ടാക്കിയെന്ന വിസ്മയകരമായ റിപ്പോർട്ട് പുറത്ത് വന്നു. 36കാരിയായ മജു എന്ന പേരിലറിയപ്പെടുന്ന യുവതിക്കാണ് ഈ അപൂർവ ഭാഗ്യമുണ്ടായിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ ട്രാൻസ്ജെൻഡർ യുവതിക്ക് ഇനി കാമുകനോടൊപ്പം സുഖമായി ജീവിക്കുന്നതിനുള്ള വഴിയാണൊരുങ്ങിയിരിക്കുന്നത്. മീൻതൊലി കൊണ്ട് നിർമ്മിച്ച യോനിയുണ്ടായതോടെ തനിക്ക് ഇപ്പോൾ യഥാർത്ഥ സ്ത്രീയായെന്ന തോന്നലുണ്ടായിരിക്കുന്നുവെന്നാണ് മജും പ്രതികരിച്ചിരിക്കുന്നത്.

1999ൽ മജു സെക്സ്-റിഅസൈന്മെന്റ് സർജറിക്ക് വിധേയയായിരുന്നുവെങ്കിലും ഇത് വിജയിക്കാതിരിക്കുകയും ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വരുകയും ചെയ്തിരുന്നു. തുടർന്നാണ് ടിലാപിയ മത്സ്യത്തിന്റെ തൊലി മജുവിന്റെ യോനി പുനർനിർമ്മിക്കുന്നതിനായി ഉപയോഗിക്കുകയും ഇത് വിജയിക്കുകയും ചെയ്തിരിക്കുന്നത്.ആദ്യത്തെ സർജറിക്ക് ശേഷം ലൈംഗികബന്ധത്തിലേർപ്പെടുകയെന്നത് മജുവിനെ സംബന്ധിച്ചിടത്തോളം ദുസ്സഹമായതിനെ തുടർന്ന് അവർ ബ്രഹ്മചര്യം പാലിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. തുടർന്ന് മീനിന്റെ തൊലി ഉപയോഗിച്ചുള്ള ലൈംഗികാവയവം പരീക്ഷിച്ചതിനെ തുർന്ന് ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കാൻ മജുവിന് ഒരുങ്ങുകയാണ്.

നോർത്ത് ഈസ്റ്റ് ബ്രസീലിലെ സർജനായ ഫോർടാലെസയാണ് മജുവിന് അപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ച് നൽകിയിരിക്കുന്നത്. അപാകതയുള്ള ലൈംഗിക അവയവങ്ങളുമായി ജനിക്കുന്ന സ്ത്രീകൾക്ക് യോനികൾ ശുദ്ധജലമത്സ്യത്തിന്റെ തൊലി ഉപയോഗിച്ച് സൃഷ്ടിക്കുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം. ഇക്കഴിഞ്ഞ ഏപ്രിൽ 23നായിരുന്നു മജു നിയോവജിനോപ്ലാസ്റ്റിക്ക് വിധേയയായിരുന്നത്. മൂന്നാഴ്ചത്തെ ട്രീറ്റ്മെന്റിന് ശേഷം തന്നിൽ അത്ഭുതകരമായ പരിവർത്തനമാണുണ്ടായിരിക്കുന്നതെന്നും തനിക്കിപ്പോൾ യഥാർത്ഥ സ്ത്രീയായ പ്രതീതിയുണ്ടായിരിക്കുന്നുവെന്നുമാണ് മജു വെളിപ്പെടുത്തുന്നത്.

ഏതാനും മാസങ്ങൾക്കം മജുവിന് സുഖകരമായ രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കുമെന്നാണ് സർജന്മാർ പറയുന്നത്. ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് സിയാറയിലെ സർജന്മാർ നടത്തിയ സർജറിക്ക് നേതൃത്വമേകിയിരിക്കുന്നത് പ്രഫ. ലിയണാർഡോ ബെസെറയാണ്. സർജറിക്ക് ശേഷം മജുവിൽ അത്ഭുതകരമായ പുരോഗതിയാണുണ്ടായിരിക്കുന്നതെന്നും ഇത് വിജയിച്ചിരിക്കുന്നുവെന്നുമാണ് ബെസെറ വെളിപ്പെടുത്തുന്നത്. മജുവിന് നടക്കാൻ സാധിക്കുന്നുണ്ടെന്നും സാധാരണപോലെ മൂത്രമൊഴിക്കാനാവുന്നുവെന്നും ബെസെറ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP