Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒടുവിൽ ആർച്ചിയെ കാണാൻ വില്യവും കേയ്റ്റും എത്തി; ഏഴാം കിരീടാവകാശിയെ രണ്ടാം കിരീടാവകാശി ആദ്യം കാണുന്നത് ഒരാഴ്ചക്ക് ശേഷം; മേഗനും കേയ്റ്റും തമ്മിൽ മിണ്ടിയോ എന്നറിയാൻ കൗതുകത്തോടെ മാധ്യമങ്ങൾ

ഒടുവിൽ ആർച്ചിയെ കാണാൻ വില്യവും കേയ്റ്റും എത്തി; ഏഴാം കിരീടാവകാശിയെ രണ്ടാം കിരീടാവകാശി ആദ്യം കാണുന്നത് ഒരാഴ്ചക്ക് ശേഷം; മേഗനും കേയ്റ്റും തമ്മിൽ മിണ്ടിയോ എന്നറിയാൻ കൗതുകത്തോടെ മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഹാരി-മേഗൻ ദമ്പതികളുടെ കടിഞ്ഞൂൽ സന്തതിയായ ആർച്ചി പിറന്ന് ഒരാഴ്ചയായിട്ടും ഹാരിയുടെ ചേട്ടൻ വില്യവും ഭാര്യ കേയ്റ്റും കുട്ടിയെ കാണാൻ എത്താത്തത് കടുത്ത ചോദ്യങ്ങളുയർത്തിയിരുന്നു. അതിന് വിരാമിട്ട് കൊണ്ട് ഹാരിയും കേയ്റ്റും ഇന്നലെ തങ്ങളുടെ മരുമകനെ കാണാനെത്തിയെന്ന് റിപ്പോർട്ട്. ഏഴാം കിരീടാവകാശിയെ കാണാൻ രണ്ടാം കിരീടാവകാശി ആദ്യമായെത്തിയത് വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ അവസരത്തിൽ മേഗനും കേയ്റ്റും തമ്മിൽ മിണ്ടിയോ എന്നറിയാൻ കൗതുകത്തോടെയാണ് മാധ്യമങ്ങളും പാപ്പരാസികളും രംഗത്തെത്തിയിരുന്നത്.

തന്റെ ഗ്രേറ്റ് പാരന്റ്സായ രാജ്ഞിയെയും ഫിലിപ്പ് രാജകുമാരനെയും ആർച്ചി ദിവസങ്ങൾക്ക് മുമ്പെ കണ്ടിരുന്നു. ഹാരിയുടെ അമ്മ ഡയാനയുടെ സഹോദരി ലേഡി ജാനെ ഫെല്ലോവേർസും ആർച്ചിയെ കാണാനെത്തിയിരുന്നു. തങ്ങളുടെ കുഞ്ഞിന്റെ പിറവി കൈകാര്യം ചെയ്തത് പോലെ തികച്ചും സ്വകാര്യമായിട്ടായിരുന്നു ഹാരിയും മേഗനും വില്യവും കേയ്റ്റും ആർച്ചിയെ കാണാനെത്തിയതും കൈകാര്യം ചെയ്തിരുന്നത്. കുഞ്ഞിന്റെ ജനനം നടന്ന് രണ്ടാം ദിവസത്തിന് ശേഷമായിരുന്നു അവന്റെ ചിത്രങ്ങൾ മേഗനും ഹാരിയും പുറത്ത് വിട്ടിരുന്നത്. കുഞ്ഞിന്റെ പിറവി കുടുംബമായി ആഘോഷിച്ചതിന് ശേഷം മാത്രമേ വിവരം പുറത്ത് വിടുകയുള്ളുവെന്ന് ഹാരിയും മേഗനും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ചാൾസ് രാജകുമാരനും ഭാര്യ കാമിലയും ഇതുവരെ ആർച്ചിയെ കാണാനെത്തിയിട്ടില്ലെന്നതും വാർത്തയായിട്ടുണ്ട്. മൂങ്ങ, അണ്ണാൻ, മുയൽ,കുറുക്കൻ എന്നിവയുടെ കളിപ്പാട്ടങ്ങൾ കേയ്റ്റ് ആർച്ചിക്ക് സമ്മാനിച്ചിരുന്നു. നിലവിൽ ആർച്ചിയെ ഒരു നിമിഷം പോലും കാണാതെ ജീവിക്കാൻ ഹാരിക്ക് സാധിക്കാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. രാത്രിയിൽ ആർച്ചിയെ പരിപാലിക്കുന്നത് ഹാരിയാണെന്നും റിപ്പോർട്ടുണ്ട്. അമ്മയ്ക്കും അച്ഛനുമൊപ്പം ആർച്ചിയുടെ ആദ്യത്തെ ആഴ്ച തികച്ചും ശാന്തമായിരുന്നുവെന്നാണ് ഗുഡ് മോണിങ് അമേരിക്കയിൽ പങ്കെടുത്തുകൊണ്ട് റോയൽ കമന്റേറ്ററായ ഒമിഡ് സ്‌കോബി വെളിപ്പെടുത്തിയിരുന്നു.

ഈ ആഴ്ച ചാൾസ് രാജകുമാരനടക്കം നിരവധി രാജകുടുംബാംഗങ്ങൾ ആർച്ചിയെ കാണാനെത്തുമെന്നാണ് റിപ്പോർട്ട്. ലേഡി ജാനെയാണ് കഴിഞ്ഞ ആഴ്ച ആദ്യം ആർച്ചിയെ കാണാനെത്തിയ പ്രമുഖരിലൊരാൾ എന്നാണ് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ആർച്ചി ജനിക്കുമ്പോൾ താൻ അകാലത്തിൽ പൊലിഞ്ഞ തന്റെ അമ്മ ഡയാനയെ ഓർത്തിരുന്നുവെന്നാണ് ഹാരി വെളിപ്പെടുത്തിയത്. ഡയാനയുടെ കുടുംബവുമായി ഹാരി വളരെ അടുത്ത ബന്ധം ഇപ്പോഴും പുലർത്തി വരുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് അമ്മയുടെ സഹോദരി ലേഡി ജാനെ ആർച്ചിയെ കാണാനെത്തിയിരുന്നു. ഹാരിയും മേഗനും തമ്മിലുള്ള വിവാഹത്തിലും ഡയാനയുടെ അടുത്ത ബന്ധുക്കൾ സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP