Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷാ ഭീഷണികൾക്ക് നടുവിലും യൂറോവിഷൻ കണ്ടസ്റ്റുമായി മുമ്പോട്ട് പോകാൻ ഉറച്ച് ഇസ്രയേൽ; മിസൈൽ ആക്രമണം ഒഴിവാക്കാൻ ആകാശത്ത് പ്രത്യേക സുരക്ഷാ സന്നാഹം ഒരുക്കി യഹൂദരാഷ്ട്രം; ഇസ്രയേൽ മണ്ണിൽ സർവവും സുരക്ഷിതമെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

സുരക്ഷാ ഭീഷണികൾക്ക് നടുവിലും യൂറോവിഷൻ കണ്ടസ്റ്റുമായി മുമ്പോട്ട് പോകാൻ ഉറച്ച് ഇസ്രയേൽ; മിസൈൽ ആക്രമണം ഒഴിവാക്കാൻ ആകാശത്ത് പ്രത്യേക സുരക്ഷാ സന്നാഹം ഒരുക്കി യഹൂദരാഷ്ട്രം; ഇസ്രയേൽ മണ്ണിൽ സർവവും സുരക്ഷിതമെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ടെൽ അവീവ്: ഇന്റർനാഷണൽ സോംഗ് കോംപറ്റീഷനായ യൂറോവിഷൻ സോംഗ് കണ്ടസ്റ്റ് പഴുതടച്ച സുരക്ഷിതത്വത്തിൽ നടത്തുന്നതിനായി ഇസ്രയേൽ കടുത്ത നടപടികൾ കൈക്കൊണ്ടുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇസ്രയേൽ ആതിഥേയത്വം വഹിക്കുന്ന പരിപാടിക്ക് നേരെ കടുത്ത സുരക്ഷാഭീഷണികൾ വിവിധ തുറകളിൽ നിന്നും ഉയർന്നതിനെ തുടർന്നാണ് യാതൊരു വിധ സുരക്ഷാപാളിച്ചയുമില്ലാതാക്കാൻ യഹൂദരാഷ്ട്രം പ്രത്യേക സുരക്ഷാ പദ്ധതികൾ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മിസൈൽ ആക്രമണം ഒഴിവാക്കുന്നതിനായി ആകാശത്ത് പ്രത്യേക സുരക്ഷാ സന്നാഹമാണ് ഇസ്രയേൽ സജ്ജമാക്കിയിരിക്കുന്നത്. ഇസ്രയേൽ മണ്ണിൽ സർവവും സുരക്ഷിതമെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

പരിപാടിയോട് അനുബന്ധിച്ച് പുറത്ത് നിന്നുള്ള ഏത് ആക്രമണത്തെയും ചെറുക്കുന്നതിനായി ആന്റി-റോക്കറ്റ് അയേൺ ഡോം ഡിഫെൻസ് സിസ്റ്റമാണ് രാജ്യമാകമാനം സ്ഥാപിച്ചിരിക്കുന്നത്. പരിപാടിക്ക് നേരെ ഏത് സമയവും ആക്രമണമുണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ് നിലനിൽക്കവെയാണ് കടുത്ത സുരക്ഷാ സന്നാഹവുമായി ഇസ്രയേൽ മുന്നോട്ട് വന്നിരിക്കുന്നത്. ഈ സോംഗ് കണ്ടസ്റ്റിന് മുന്നോടിയായി ഫലസ്തീനും ഇസ്രയേലും കഴിഞ്ഞ ആഴ്ച ഒരു വെടിനിർത്തൽ കരാറിലെത്തിച്ചേർന്നിരുന്നു. നിരവധി രാജ്യങ്ങൾ സുരക്ഷാ ഉത്കണ്ഠകൾ പ്രകടിപ്പിച്ചിട്ടും യൂറോവിഷന് ആതിഥേയത്വമരുളാൻ ടെൽ അവീവ് സധൈര്യം മുന്നോട്ട് വരുകയായിരുന്നു.

അടുത്തിടെ ഇസ്രയേലും ഫലസ്തീനും തമ്മിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് ഹമാസ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 700ൽ അധികം റോക്കറ്റുകൾ അയച്ചിരുന്നത്. റോക്കറ്റ് ആക്രമണങ്ങളിൽ നാല് ഇസ്രയേലികളും 25 ഫലസ്തീൻകാരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ ആഴ്ച അവസാനം നടക്കാനിരിക്കുന്ന യൂറോവിഷൻ കണ്ടസ്റ്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അയേൺ ഡോം ഡിഫെൻസ് സിസ്റ്റം ഇസ്രയേൽ സജ്ജമാക്കിയിരിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഹാരെട്സ് ന്യൂസ് പേപ്പറാണ്. സുരക്ഷാ ഭീഷണി ശക്തമായിരിക്കെ പുതിയ സുരക്ഷാ സംവിധാനം രാജ്യമാകമാനം വിന്യസിച്ചതിന്റെ സൂചനകൾ ലഭിച്ചുവെന്നാണ് പത്രം വെളിപ്പെടുത്തുന്നത്.

ഹമാസുമായി ഇസ്രയേൽ വെടിനിർത്തൽ കരാറിലെത്തിയിട്ടുണ്ടെങ്കിലും യൂറോവിഷൻ പരിപാടിക്കിടെ കടുത്ത റോക്കറ്റ് ആക്രമണമുണ്ടാകുന്നതിന് സാധ്യതയുണ്ടെന്നാണ് ടെൽ അവീവിലെ യുഎസ് എംബസി മുന്നറിയിപ്പേകിയിരിക്കുന്നത്. മത്സരവേദിയെ തന്നെ തങ്ങളുടെ പ്രതിഷേധത്തിനുള്ള വേദിയാക്കി മാറ്റി തീവ്രവാദി ഗ്രൂപ്പുകൾ ആക്രമണം നടത്തിയേക്കാമെന്നാണ് ഈ ആഴ്ച പുറത്തിറക്കിയ സെക്യൂരിറ്റി അലേർട്ടിലൂടെ ടെൽ അവീവിനെ യുഎസ് എംബസി മുന്നറിയിപ്പേകുന്നത്. ഇസ്രയേലിന്റെ അയേൺ ഡോം സിസ്റ്റത്തെ മറി കടക്കാൻ തങ്ങളുടെ റോക്കറ്റുകൾക്ക് സാധിച്ചുവെന്ന അവകാശവാദവുമായി കഴിഞ്ഞ ആഴ്ച ഫലസ്തീൻ സേനകൾ മുന്നോട്ട് വന്നിരിക്കുന്നതും കടുത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് നിരവധി മില്യൺ ഡോളറുകൾ മുടക്കിയുള്ള ഈ സുരക്ഷാ സിസ്റ്റത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുമുണ്ട്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇസ്രയേലിന് നേരെ ഏതാണ്ട് 690ഓളം മിസൈലുകളായിരുന്നു ഫലസ്തീൻ ഭാഗത്ത് നിന്നും കുതിച്ചെത്തിയിരുന്നത്. ഇതിനെ തുടർന്ന് ഇസ്രയേലിനെ നാല് സിവിലിയന്മാർ മരിക്കുകയും ഏതാണ്ട് 200ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഫലസ്തീൻ ഇസ്രയേലിന് നേരെ അയച്ച നൂറ് കണക്കിന് മിസൈലുകളിൽ വെറും 240 എണ്ണത്തെ മാത്രമാണ് അയേൺ ഡോം സിസ്റ്റത്തിന് പ്രതിരോധിക്കാൻ സാധിച്ചുള്ളുവെന്നതും കടുത്ത സുരക്ഷാ ആശങ്കയാണ് യൂറോവിഷൻ പരിപാടിക്കിടെ ഉയർത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP