Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

അവസാന നീക്കവുമായി തെരേസ മെയ്‌; ജൂൺ ആദ്യം വീണ്ടും ബ്രെക്സിറ്റ് ബിൽ പാർലിമെന്റിൽ; സെക്കൻഡ് റഫറണ്ടത്തിൽ ഉറച്ച് ലേബർ; ബ്രിട്ടന്റെ ഭാവി അനിശ്ചിതത്വത്തിൽ തന്നെ

അവസാന നീക്കവുമായി തെരേസ മെയ്‌; ജൂൺ ആദ്യം വീണ്ടും ബ്രെക്സിറ്റ് ബിൽ പാർലിമെന്റിൽ; സെക്കൻഡ് റഫറണ്ടത്തിൽ ഉറച്ച് ലേബർ; ബ്രിട്ടന്റെ ഭാവി അനിശ്ചിതത്വത്തിൽ തന്നെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രെക്സിറ്റിനായി താൻ തയ്യാറാക്കിയിരിക്കുന്ന ഡീൽ പാർലിമെന്റിൽ പാസാക്കിയെടുക്കാനുള്ള അവസാനത്തേതും നാലമത്തേതുമായ നീക്കത്തിനായി പ്രധാനമന്ത്രി തെരേസ മെയ്‌ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ജൂൺ ആദ്യമായിരിക്കും തെരേസ ബ്രെക്സിറ്റ് ബിൽ പാർലിമെന്റിൽ അവതരിപ്പിക്കുന്നത്.എന്നാൽ സെക്കൻഡ് റഫറണ്ടം നടത്തിയാൽ മാത്രമേ ഏതൊരു ഡീലിനെയും പിന്തുണയ്ക്കുകയുള്ളുവെന്ന ഉറച്ച നിലപാടാണ് ലേബർ പുലർത്തുന്നത്. ഇത്തരത്തിൽ ബ്രെക്സിറ്റ് ത്രിശങ്കുവിലായതോടെ ബ്രിട്ടന്റെ ഭാവിയും അനിശ്ചിതത്വത്തിൽ തന്നെ തുടരുകയാണ്.

ലേബറിന്റെ പിന്തുണയില്ലെങ്കിലും ഉണ്ടെങ്കിലും ഡീൽ പാർലിമെന്റിൽ വീണ്ടും അവതരിപ്പിക്കാൻ തീരുമാനിച്ചാണ് തെരേസ മുന്നോട്ട് പോകുന്നത്. ഡീൽ പാസായാൽ ജൂലൈയിൽ തന്നെ യുകയെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോവുകയും ചെയ്യും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുകെ സന്ദർശിക്കാനെത്തുന്ന അതേ ആഴ്ച തന്നെയാണ് തെരേസ വിത്ത്ഡ്രാവൽ അഗ്രിമെന്റ് ബിൽ പാർലിമെന്റിൽ അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.മെയ്‌ 23ലെ യൂറോപ്യൻ ഇലക്ഷനുകൾ കഴിഞ്ഞ ശേഷം ജൂൺ മൂന്നിനായിരിക്കും ബിൽ പാർലിമെന്റിന് മുന്നിലെത്തുന്നത്.

പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഈ സമ്മറോടെ മാറാൻ തെരേസ ആലോചിക്കുന്നുവെന്ന വാർത്തകൾ തെരേസയുമായി അടുത്ത വൃത്തങ്ങൾ ശക്തമായി നിഷേധിച്ചിട്ടുമുണ്ട്. എന്നാൽ ജൂൺ മൂന്നിന് ബ്രെക്സിറ്റ് ഡീലിന് മേൽ പാർലിമെന്റിൽ നടക്കുന്ന വോട്ടെടുപ്പ് തെരേസയുടെ രാഷ്ട്രീയഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. ബ്രെക്സിറ്റ് വൈകുന്നതിന്റെ പേരിൽ ഇക്കഴിഞ്ഞ ലോക്കൽ തെരഞ്ഞെടുപ്പുകളിൽ ടോറികൾക്ക് വൻ തിരിച്ചടിയുണ്ടായിരുന്നും. ഈ വരുന്ന 23 ന് നടക്കുന്ന യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ ടോറികൾ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന അഭിപ്രായ സർവേഫലങ്ങൾ പുറത്ത് വരുകയും ചെയ്തിരുന്നു.

നാലാം വട്ടം പാർലിമെന്റിൽ ഡീൽ പാസാക്കിയെടുത്ത് അതിജീവിക്കാൻ തെരേസക്ക് സാധിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് മുതിർന്ന ടോറികളിൽ മിക്കവരുമെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 29ന് യുകെ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മൂന്ന് വട്ടവും ഡീൽ പാസാക്കിയെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിനാൽ നോ ഡീൽ സാഹചര്യം ഒഴിവാക്കുന്നതിന് ബ്രെക്സിറ്റ് നടപ്പിലാക്കാൻ ഒക്ടോബർ 31 വരെയുള്ള തീയതി തെരേസ ബ്രസൽസിൽ നിന്നും നേടിയെടുക്കുകയായിരുന്നു.

അതിനിടെ ലേബറുമായി യോജിച്ച് ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനായി കഴിഞ്ഞ ഏഴാഴ്ചയോളമായി ടോറികൾ നടത്തിയ ചർച്ച കഴിഞ്ഞ ദിവസം പരാജയപ്പെടുകയും ചെയ്തിരുന്നു. രണ്ടാമത് റഫണ്ടം വേണമെന്ന പിടിവാശിയിൽ ലേബർ ഉറച്ച് നിന്നതും അത് അനുവദിക്കില്ലെന്ന ശക്തമായ നിലപാട് തെരേസ പുലർത്തിയതുമായിരുന്നു ചർച്ച പരാജയപ്പെടാൻ കാരണമായിത്തീർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP