Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസവത്തീയതി കഴിഞ്ഞിട്ട് ഒരാഴ്ചയായിട്ടും മേഗന്റെ പുതിയ ചിത്രങ്ങൾ ഒന്നും പുറത്തില്ല; ഇനിയും നീണ്ടാൽ പ്രസവം ആശുപത്രിയിലാക്കുമെന്ന് റിപ്പോർട്ടുകൾ; ഹാരിയുടെ ഭാര്യയുടെ പ്രസവം കാത്ത് ബ്രിട്ടീഷ് മാധ്യമങ്ങൾ

പ്രസവത്തീയതി കഴിഞ്ഞിട്ട് ഒരാഴ്ചയായിട്ടും മേഗന്റെ പുതിയ ചിത്രങ്ങൾ ഒന്നും പുറത്തില്ല; ഇനിയും നീണ്ടാൽ പ്രസവം ആശുപത്രിയിലാക്കുമെന്ന് റിപ്പോർട്ടുകൾ; ഹാരിയുടെ ഭാര്യയുടെ പ്രസവം കാത്ത് ബ്രിട്ടീഷ് മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഏപ്രിൽ അവസാനമോ അല്ലെങ്കിൽ മെയ്‌ ആദ്യമോ ഹാരി രാജകുമാരന്റെ ഭാര്യ മേഗന്റെ പ്രസവവുണ്ടാകുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ പ്രസവത്തീയതി കഴിഞ്ഞിട്ട് ഒരാഴ്ചയായിട്ടും പ്രസവം നടന്നിട്ടില്ലെന്ന സൂചനകളാണ് വെളിപ്പെട്ടിരിക്കുന്നത്. മേഗന്റെ പുതിയ ചിത്രങ്ങളൊന്നും ഇനിയും പുറത്ത് വരാത്തതിനാൽ അവർ പ്രസവിച്ചിട്ടില്ലെന്ന് തന്നെയാണ് അനുമാനം. പ്രസവം ഇനിയും നീണ്ടാൽ ആശുപത്രിയിലേക്കാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും മേഗന്റെ പ്രസവം കാത്ത് ബ്രിട്ടീഷ് മാധ്യമങ്ങളും രാജഭക്തരും അക്ഷമയോടെയാണ് നിലകൊള്ളുന്നത്.

നിലവിൽ വിൻഡ്സറിനടുത്തുള്ള ഫ്രോഗ്മോർ കോട്ടേജിലാണ് മേഗൻ കഴിയുന്നത്. പ്രസവം വീട്ടിൽ വച്ചാക്കണമെന്നാണ് മേഗന്റെ ആഗ്രഹം. എന്നാൽ ഇനിയും പ്രസവം നീളുകയാണെങ്കിൽ ആശുപത്രിയിൽ പോകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുഞ്ഞിനെ കാത്ത് കഴിയുന്ന മേഗൻ ഇവിടെ തന്റെ അമ്മ ഡോറിയ റാഗ്ലാൻഡ്, യുഎസ് ടെലിവിഷൻ അവതാരിക ഗായ്ലെ കിങ് എന്നിവരെ പോലുള്ള സുഹൃത്തുക്കൾ എന്നിവരുമായി അടുത്തിടപഴകിയാണ് കഴിയുന്നത്. പ്രസവത്തിയതി കഴിഞ്ഞ് ഏഴ് ദിവസമായിട്ടും കുഞ്ഞ് പിറക്കാത്തതിൽ ആശങ്കയൊന്നുമില്ലാതെ വളരെ റിലാക്സ് ആയിട്ടാണ് മേഗൻ കഴിയുന്നതെന്നും സൂചനയുണ്ട്.

എന്നാൽ വീട്ടിൽ വച്ച് പ്രസവിക്കുകയെന്ന തന്റെ സ്വപ്നം നടക്കാതെ പോവുമോയെന്ന ആശങ്ക 37 കാരിയായ മേഗനുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. വീട്ടിൽ നിന്നും 15 മൈൽ അകലം മാത്രമുള്ള സറെയിലെ ഫ്രിംലെ പാർക്ക് ഹോസ്പിറ്റലിൽ വച്ചായിരിക്കും മേഗൻ ഇത്തരമൊരു സാഹചര്യത്തിൽ കുഞ്ഞിന് ജന്മമേകുന്നത്. പ്രസവ തീയതിക്ക് ശേഷം ഏഴ് മുതൽ പത്ത് ദിവസങ്ങൾ വരെ കുട്ടി പിറന്നില്ലെങ്കിൽ പ്രസവവേദനയുണ്ടാക്കുന്നതിന് മരുന്നുകൾ നൽകേണ്ടി വരും. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമുണ്ടെങ്കിൽ പ്രസവ തീയതിയും കഴിഞ്ഞ് രണ്ടാഴ്ച വരെ സമയം വൈകാൻ അനുവദിക്കാറുമുണ്ട്.

പ്രസവം നടക്കുന്നതിനായി ഇത്തരമൊരു വേളയിൽ ഗർഭിണികൾക്ക് കോൺട്രാക്ഷനുകൾ നൽകേണ്ടി വരും. ഇത് വീട്ടിൽ വച്ച് നിർവഹിക്കാൻ സാധിക്കാത്തതിനാൽ ഇനിയും പ്രസവിച്ചില്ലെങ്കിൽ മേഗൻ ആശുപത്രിയിൽ തന്നെ പോകേണ്ടി വരുമെന്നുറപ്പാണ്. വീട്ടിൽ വച്ച് പ്രസവിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി മേഗൻ തന്റേതായ ഡെലിവറി ടീമിനെ സജ്ജമാക്കിയിരുന്നു. ഇതിനെ മേൽനോട്ടം നടത്തി നയിക്കുന്നത് ലേഡി ഡോക്ടറാണ്. റോയൽ ഹൗസ്ഹോൾഡ് ഗൈനക്കോളജിസ്റ്റുകളായ അലൻ ഫാർത്തിങ്, ഗ്വേ തോർപ് ബീസ്റ്റൺ എന്നിവരെ മാറ്റി നിർത്തിയാണ് മേഗൻ ഇവരെ ചുമതലയേൽപ്പിച്ചിരിക്കുന്നത്.

ഹാരി-മേഗൻ ദമ്പതികളുടെ കടിഞ്ഞൂൽ സന്തതിയെ കാത്ത് ബ്രിട്ടൻ അക്ഷമയോടെ ഇരിക്കുന്നതിനിടെ ഇന്നലെ വിൻഡ്സറിലെ ചർച്ചിൽ ഇന്നലെ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. വിൻഡ്സർ ഗ്രേറ്റ് പാർക്കിലെ ദി റോയൽ ചാപൽ ഓഫ് ഓൾ സെയിന്റ്സിലാണ് രാജ്ഞി പ്രാർത്ഥനക്കെത്തിയിരുന്നത്. സീറ്റ് ബെൽട്ടിടാടെ കാറിന്റെ പുറകിലത്തെ സീറ്റിലിരുന്ന ചർച്ചിലേക്കെത്തിയ രാജ്ഞി ഗൗരവഭാവത്തിലായിരുന്നു. പ്രസവ തീയതി കഴിഞ്ഞിട്ടും മേഗൻ പ്രസവിക്കാത്തതിന്റെ ഉത്കണ്ഠ കാരണമായിരിക്കാം രാജ്ഞിയുടെ മുഖത്ത് ഗൗരവമുണ്ടായതെന്നും ചിലർ അനുമാനിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP