Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വംശീയ പ്രസംഗം തുടങ്ങുന്നതിനിടെ മുഖത്തേയ്ക്ക് മിൽക്ക്ഷേയ്ക്ക് ഒഴിച്ച് യുവാവ്; എടുത്തിട്ട് ചവിട്ടി കൂട്ടി ടോമി റോബിൻസൻ; ഇംഗ്ലീഷ് ഡിഫെൻസ് ലീഡ് നേതാവിന്റെ പരസ്യമായ തല്ല് വീഡിയോ വൈറലാകുമ്പോൾ

വംശീയ പ്രസംഗം തുടങ്ങുന്നതിനിടെ മുഖത്തേയ്ക്ക് മിൽക്ക്ഷേയ്ക്ക് ഒഴിച്ച് യുവാവ്; എടുത്തിട്ട് ചവിട്ടി കൂട്ടി ടോമി റോബിൻസൻ; ഇംഗ്ലീഷ് ഡിഫെൻസ് ലീഡ് നേതാവിന്റെ പരസ്യമായ തല്ല് വീഡിയോ വൈറലാകുമ്പോൾ

ചെഷയറിലെ വാറിങ്ടണിൽ വംശീയ പ്രസംഗം തുടങ്ങുകയായിരുന്ന ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് നേതാവ് ടോമി റോബിൻസന്റെ മുഖത്തേയ്ക്ക് യുവാവ് മിൽക്ക്ഷെയ്ക്ക് ഒഴിച്ചു. ഇതിൽ കുപിതനായ റോബിൻസൻ ആ യുവാവിനെ എടുത്തിട്ട് ചവിട്ടിക്കൂട്ടുകയും ചെയ്തു.തീവ്ര വലത് വംശീയ കക്ഷിയായ ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് നേതാവിന്റെ ഇത്തരത്തിലുള്ള പരസ്യമായ തല്ല് വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. റോബിൻസന്റെ പ്രസംഗത്തിൽ കുപിതനായ യുവാവാണ് അദ്ദേഹത്തിന്റെ മുഖത്തേക്ക് മിൽക്ക് ഷെയ്ക്ക് ഒഴിച്ചിരിക്കുന്നത്. യൂറോപ്യൻ പാർലിമെന്റ് ഇലക്ഷനിൽ മത്സരിച്ച് എംഇപി ആവുന്നതിനായി റോബിൻസൻ പ്രചാരണം നടത്തുന്നതിനിടെയാണ് ഈ ആക്രമണമുണ്ടായിരിക്കുന്നത്.

രണ്ട് ദിവസങ്ങൾക്കിടെ റോബിൻസണ് മേൽ ഇത്തരത്തിൽ ആക്രമണമുണ്ടായിരിക്കുന്നത് ഇത് രണ്ടാം തവണയാണ്. തന്റെ മേൽ മിൽക്ക് ഷേയ്ക്കൊഴിച്ച യുവാവിനെ നിലത്തേയ്ക്ക് ചവിട്ടിയിട്ട് റോബിൻസൻ നിരവധി പ്രാവശ്യമാണ് ഇടിച്ചിരിക്കുന്നത്. തന്റെ ബ്ലൂ സ്ട്രിപ്പ്ഡ് സ്യൂട്ടിൽ മാക് ഡൊണാൾഡിന്റെ മിൽക്ക് ഷേയ്ക്കിൽ കുളിച്ച് നിൽക്കുന്ന റോബിൻസന്റെ രൂപം വീഡിയോയിൽ കാണാം. നോർത്ത് വെസ്റ്റിലെ എംഇപി ആകുന്നതിനായാണ് റോബിൻസൻ മത്സരിക്കുന്നത്. മിൽക്ക്ഷെയ്ക്ക് ഒഴിച്ചത് താനാണെന്ന് സമ്മതിച്ച് ഡാനി എന്ന് പേരുള്ള ഒരു യുവാവ് മുന്നോട്ട് വന്നിരുന്നുവെന്നാണ് ദി മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വാറിങ്ടണിലെ ബ്രിഡ്ജ് സ്ട്രീറ്റിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുവെന്നാണ് ചെഷയർ പൊലീസ് പ്രതികരിച്ചിരിക്കുന്നത്. ഇവിടേക്ക് പോകുമ്പോൾ റോബിൻസന് ആവശ്യമായ ഉപദേശം മാത്രമാണ് തങ്ങൾ കൊടുത്തിരുന്നതെന്നാണ് പൊലീസ് വക്താവ് പറയുന്നത്. ആക്രമിക്കപ്പെടുമ്പോൾ തനിക്ക് പൊലീസ് എസ്‌കോർട്ടുണ്ടായിരുന്നുവെന്ന റോബിൻസന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തൽ പൊലീസ് വക്താവ് തള്ളിക്കളയുന്നുമുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച ബറിയിൽ പ്രചാരണം നടത്തുന്ന വേളയിലും റോബിൻസന് മേൽ മറ്റൊരാൾ സ്ട്രാബറി മിൽക്ക് ഷേയ്ക്ക് ഒഴിച്ചിരുന്നു.

യാക്സ്ലെ ലെനോൻ എന്നറിയപ്പെടുന്ന റോബിൻസനൻ യൂറോപ്യൻ പാർലിമെന്റിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്. തനിക്കെതിരെ ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തുന്നത് മുസ്ലീങ്ങളെ പിന്തുണയ്ക്കുന്ന ചിലരാണെന്നാണ് റോബിൻസൻ ആരോപിക്കുന്നത്. റോബിൻസനെ ആക്രമിക്കുന്ന ഫൂട്ടേജ് ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.സാൽഫോർഡിൽ ഒരു സ്ത്രീ റോബിൻസനെ ആക്രമിക്കുന്ന വീഡിയോ ഇതിന് മുമ്പ് പ്രചരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP