Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

സൗദി തലവെട്ടിയും കുരിശിൽ തറച്ചും കൊന്ന 37 പേരിൽ അഞ്ചു പേർ ചെയ്ത കുറ്റം സ്വവർഗ പ്രേമം! ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിൽ ബന്ധമായാൽ സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടാൻ നിയമം

സൗദി തലവെട്ടിയും കുരിശിൽ തറച്ചും കൊന്ന 37 പേരിൽ അഞ്ചു പേർ ചെയ്ത കുറ്റം സ്വവർഗ പ്രേമം! ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിൽ ബന്ധമായാൽ സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടാൻ നിയമം

സൗദി അറേബ്യ ക്രൂരമായ രീതിയിൽ നടത്തി വരുന്ന വധശിക്ഷ എന്നും ലോകത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ ലോകമെമ്പാടു നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസവും സൗദി വധശിക്ഷ നടപ്പാക്കിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച 37 പേരുടെ കഴുത്ത് വെട്ടിയാണ് പ്രാകൃതമായ ശിക്ഷാവിധി സൗദി നടത്തിയത്. തലവെട്ടിക്കൊന്ന 37 പേരിൽ അഞ്ചു പേർ ചെയ്ത കുറ്റം സ്വവർഗ പ്രേമമാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

ശരീഅത്ത് കോടതിയിൽ നടന്ന വിചാരണയിലൂടെയാണ് അഞ്ചു പേർ ചെയ്ത കുറ്റം സ്വവർഗ പ്രേമമാണെന്ന വിവരം പുറത്തു വന്നത്. 37 പേരിൽ ഒരാൾ ഈ സംഘത്തിലെ മറ്റു നാലു പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു. നിരവധി പേർ ഇത്തരം പരാതികൾ പറഞ്ഞുവെങ്കിലും അതെല്ലാം ഭീഷണിയുടെ പുറത്താണെന്ന് കണ്ടെത്തുകയായിരുന്നു.

ഷിയാ വിഭാഗക്കാരനായ ആൾ മറ്റു നാലു പേരുമായി സ്വവർഗ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ആരോപണം സൗദി രാജ്യത്തേയും സുന്നി വിഭാഗങ്ങളെയും അധിക്ഷേപിക്കാനുള്ള ശ്രമമാണെന്നാണ് കോടതി രേഖകൾ പുറത്തു വിട്ടുകൊണ്ട് സിഎൻഎൻ വ്യക്തമാക്കിയത്. സുന്നി വിഭാഗത്തോടുള്ള ഷിയാ വിഭാഗക്കാരന്റെ എതിർപ്പും രാജ്യത്തിനെതിരായ വികാരവുമാണ് ഇത്തരമൊരു ആരോപണത്തിന് കാരണമായതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഷിയാ വിഭാഗക്കാരനു മേൽ ചുമത്തിയ കുറ്റങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നുവെന്നും കുറ്റം ഏറ്റു പറഞ്ഞുവെന്ന വാദം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അവരുടെ വക്കീൽ വ്യക്തമാക്കി.

സൗദി അറേബ്യയിലെ അവാമിയയിൽ രൂപീകരിച്ച ടെറർ സെല്ലിലെ 14 പേരിൽ ഒരാളായിരുന്നു ഷിയാ വിഭാഗക്കാരൻ. നാലു കുറ്റവാളികളിൽ ഒരാളായ മുനീർ അൽ-ആദമിന്റെ റെക്കോർഡ് ചെയ്ത വാക്കുകളും പുറത്തു വന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നതു സംബന്ധിച്ചുള്ള മൊഴി തന്റെ വാക്കുകളല്ലെന്നും തന്നെ അപകീർത്തിപ്പെടുത്താനായി ആരോ കെട്ടിച്ചമച്ചതാണെന്നുമാണ് ഇതിൽ വ്യക്തമാക്കിയിട്ടുള്ളത്. 23 വയസു മാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ് അൽ-ആദം 2012 ഏപ്രിലിൽ അറസ്റ്റിലായത്. ശരീഅത്ത് നിയമം അനുസരിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ സ്വവർഗരതി വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP