Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭാര്യ ഗർഭിണിയായിരിക്കെ വേശ്യയെത്തേടിപ്പോയ ഇതിഹാസ ഫുട്‌ബോൾ താരത്തിന് പണികിട്ടിയത് ഇങ്ങനെ; ശാരീരിക ബന്ധത്തിനുശേഷം റൂണി പൊട്ടിക്കരഞ്ഞു; ഒരു സുന്ദരിയായ വേശ്യ ജീവിതം പറയുമ്പോൾ

ഭാര്യ ഗർഭിണിയായിരിക്കെ വേശ്യയെത്തേടിപ്പോയ ഇതിഹാസ ഫുട്‌ബോൾ താരത്തിന് പണികിട്ടിയത് ഇങ്ങനെ; ശാരീരിക ബന്ധത്തിനുശേഷം റൂണി പൊട്ടിക്കരഞ്ഞു; ഒരു സുന്ദരിയായ വേശ്യ ജീവിതം പറയുമ്പോൾ

ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മുൻ താരവും ക്യാപ്റ്റനുമായ വെയ്ൻ റൂണി കളിക്കളത്തിലെ പ്രകടത്തിന്റെ പേരിൽ മാത്രമല്ല പ്രശസ്തൻ. കളിക്കളത്തിന് പുറത്ത് വഴിവിട്ട ബന്ധങ്ങളുടെ പേരിലും താരം ഏറെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഫുട്‌ബോളിൽനിന്ന് വിരമിച്ചെങ്കിലും ഗോസിപ്പുകൾ റൂണിയെ വിട്ടൊഴിഞ്ഞിട്ടില്ല. ഭാര്യ കോളിൻ അഞ്ചുമാസം ഗർഭിണിയായിരിക്കെ റൂണി വേശ്യയെത്തേടിപ്പോയ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.

2009-ലെ ജൂലൈയിൽ തന്നെത്തേടിവന്ന സെലിബ്രിറ്റിയെക്കുറിച്ച് അന്ന് റൂണിക്ക് ശരീരം കാഴ്ചവെച്ച ഹെലൻ വുഡാണ് മനസ്സുതുറന്നത്. സുന്ദരിയായ ഹെലൻ അക്കാലത്ത് ഇംഗ്ലണ്ടിലെ സെലിബ്രിറ്റികളുടെയും ഫുട്‌ബോൾ താരങ്ങളുടെയും ഹരമായിരുന്നു. മാഞ്ചസ്റ്ററിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലൗറിയിൽവെച്ച് ജെന്നി തോംസണെന്ന സുഹൃതത്തിനൊപ്പം റൂണിയുമായി കിടക്ക പങ്കിടുന്നതിന് 1000 പൗണ്ടാണ് ഹെലന് നൽകിയത്. ഭാര്യയെ വഞ്ചിച്ചുവെന്ന കുറ്റബോധം റൂണിയെ വേട്ടയാടിയിരുന്നതായി ഹെലൻ പറയുന്നു. ശാരീരിക ബന്ധത്തിലേർപ്പെട്ടശേഷം റൂണി പൊട്ടിക്കരഞ്ഞതായും ഈ മുൻ എസ്‌കോർട്ട് വെളിപ്പെടുത്തുന്നു.

സെലിബ്രിറ്റികൾ തേടിവന്നിരുന്ന ഹെലൻ പിന്നീട് താരമായി മാറിയത് സെലിബ്രിറ്റി ബിഗ് ബ്രദർ ഷോയിൽ പങ്കെടുത്തതോടെയാണ്. ഈ റിയൽറ്റി ഷോയിൽ വിജയിച്ചതോടെ ഒരുലക്ഷം പൗണ്ട് സമ്മാനമായി ലഭിക്കുകയും ചെയ്തു. മാധ്യമങ്ങളും സ്വകാര്യതയും എന്ന വിഷയത്തിൽ ഹ്യൂ ഗ്രാന്റിനൊപ്പം ബിബിസി2-വിലെ ന്യൂസ്‌നൈറ്റ് ചർച്ചയിലും ഹെലൻ പങ്കെടുക്കുകയുണ്ടായി. ഇപ്പോൾ പ്രായമായ തന്റെ അമ്മയെയും കൗമാരപ്രായക്കാരനായ മകനെയും നോക്കി ബഹളങ്ങളിൽനിന്നകന്ന് ജീവിക്കുകയാണവർ.

വെയ്ൻ റൂണിയുമായി കിടക്ക പങ്കിട്ടതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് ഹെലൻ പറയുന്നു. 12 മിനിറ്റ് മാത്രമാണ് ആ ബന്ധം നിലനിന്നത്. എന്നാൽ, പിന്നീട് തനിക്കരികിലെത്തിയവർക്കൊക്കെ റൂണിയുടെ പ്രകടനത്തെക്കുറിച്ചായിരുന്നു അറിയേണ്ടിയിരുന്നത്. വെയൻ റൂണിയുമായി ശരീരം പങ്കിട്ടവൾ എന്ന പേര് തന്നെ വിടാതെ പിന്തുടർന്നതായും ഗോസിപ്പ് കോളങ്ങളിൽ താൻ നിറഞ്ഞുനിന്നതായും ഹെലൻ പറയുന്നു.

തന്റെ ജീവിതത്തിലെ ഇത്തരം യാദൃച്ഛികതകളെക്കുറിച്ച് വിവരിക്കുന്ന ഓർമക്കുറിപ്പുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഹെലൻ ഇപ്പോൾ, എ മാൻസ് വേൾഡ് എന്ന് പേരിട്ടിട്ടുള്ള ഓർമക്കുറിപ്പുകൾ അടുത്തമാസം പുറത്തിറങ്ങും. തന്നെ ഇത്തരം നിശാപ്പാർട്ടികളുടെയും വേശ്യാ വൃത്തിയുടെയും ലോകത്തേത്ത് നയിച്ചത് ജെന്നിയാണെന്ന് ഹെലൻ പറയുന്നു. ജെന്നിവഴിയാണ് റൂണിയടക്കമുള്ള ഫുട്‌ബോൾ താരങ്ങളുമായി പരിചയപ്പെടുന്നതും.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു വിരുന്നിനിടെയാണ് റൂണിയെ ആദ്യം കാണുന്നത്. അന്ന് താനും ജെന്നിയും റൂണി, ക്രിസ്റ്റിയാനോ റൊണാൾഡോ, റിയോ ഫെർഡിനൻഡ് എന്നീ താരങ്ങളുമായി അടുത്തിടപഴകിയിരുന്നതായും ഹെലൻ പറയുന്നു. പിന്നീടൊരിക്കൽ ഇറ്റാലിയൻ റെസ്റ്ററന്റിലിരിക്കെ, ജെന്നിക്ക് റൂണിയുടെ സന്ദേശം വന്നു. ലൗറിയിലേക്ക് വരുമോ എന്നായിരുന്നു ചോദ്യം. തനിക്കൊപ്പം ഹെലനുമുണ്ടെന്ന് പറഞ്ഞ ജെന്നിയോട് അവരെയും കൂട്ടിക്കോളൂ എന്ന് റൂണി മറുപടി നൽകി. അങ്ങനെയാണ് മൂവരും ചേർന്നുള്ള സെക്‌സിന് കളമൊരുങ്ങിയത്.

സെക്‌സിനുശേഷം ആകെ തകർന്ന റൂണി, ഈ ബന്ധം ആരോടും പറയരുതെന്ന് കരഞ്ഞുപറഞ്ഞതായി ഹെലൻ ഓർക്കുന്നു. എന്നാൽ, ജെന്നി ഈ വാർത്ത പുറത്തുവിട്ടു. അതോടെ, ജെന്നിയുമായുള്ള ബന്ധം താൻ അവസാനിപ്പിച്ചതായും ഹെലൻ പറയുന്നു. റൂണിയുടെയും ജീവിതത്തിൽ വളരെയേറെ ഉലച്ചിലുണ്ടാക്കിയ സംഭവമായി അതുമാറി. വർഷങ്ങളോളം താനും ജെന്നിയും പിന്നീട് സംസാരിച്ചിരുന്നില്ലെന്നും ഹെലൻ തന്റെ ഓർമക്കുറിപ്പുകളിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP