Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കൻ സിനഗോഗിൽ കടന്നുകയറിയ തോക്കുധാരിയുടെ വെടിയിൽ ഒരാൾ മരിച്ചു; റബ്ബിയും മക്കളും അടക്കം അനേകംപേർക്ക് പരിക്ക്; ഭീകരാക്രമണ ഭീതിയിൽ വീണ്ടും അമേരിക്ക

അമേരിക്കൻ സിനഗോഗിൽ കടന്നുകയറിയ തോക്കുധാരിയുടെ വെടിയിൽ ഒരാൾ മരിച്ചു; റബ്ബിയും മക്കളും അടക്കം അനേകംപേർക്ക് പരിക്ക്; ഭീകരാക്രമണ ഭീതിയിൽ വീണ്ടും അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

അമേരിക്കൻ സിനഗോഗിൽ കടന്നുകയറിയ തോക്കുധാരിയായ 19കാരന്റെ വെടിയേറ്റ് ഒരാൾ മരിച്ചു റബ്ബിയും മക്കൾക്കും അടക്കം നിരവധിപേർക്ക് പരിക്കേറ്റു, ജോൺ ടി എണസ്റ്റ് എന്ന 19കാരനാണ് ആക്രമണത്തിന് പിന്നിലെന്ന സംശയത്തിലാണ് അധികൃതർ. ജ്യൂയിഷ് കമ്മ്യൂണിറ്റിയോടുള്ള വെറുപ്പാണ് അക്രമണ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

അവരോട് വെറുപ്പുളവാക്കുന്ന തരത്തിലുള്ള ഒരു മാനിഫെസ്റ്റോ അക്രമി ആക്രമണത്തിന് നിമിഷങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതായി അധികൃതർ അറിയിച്ചു. ഇയാൾക്കെതിരെയുള്ള കൂടുതൽ തെളിവുകൾ ശേഖരിച്ചുവരുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ നാലുപേരെ പലമോർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതിൽ പരിക്കേറ്റ പ്രായമായൊരു വൃദ്ധയാണ് മരണത്തിന് കീഴടങ്ങിയത്.

ജ്യൂയിഷ് പള്ളിക്ക് നേരെ കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയായിരുന്നു വെടിവയ്‌പ്പ്. ആ മാനിഫെസ്റ്റോയിൽ അക്രമി തന്നെ പറഞ്ഞിട്ടുണ്ട് 19കാരനായ താൻ കാലിഫോർണിയയിൽ നിന്നുള്ള നഴ്‌സിങ് വിദ്യാർത്ഥി ആണെന്ന്. ന്യൂസിലാൻഡിൽ നടന്ന ഭീകരാക്രമണത്തിന്റെ പകപോക്കലെന്നും വിവരമുണ്ട്. അമേരിക്ക വീണ്ടും ഒരു ഭീകരാക്രമണ ഭീതിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP