Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കളെയും ഭാര്യയെയും ഷെഫീൽഡിൽ ഒറ്റയ്ക്കാക്കി ഡോക്ടർ നാല് കൊല്ലം മുമ്പ് സിറിയക്ക് പോയത് ഐസിസ് ഡോക്ടറാകാൻ; ബെർമിങ്ഹാമിലെ ഫാർമസിസ്റ്റ് കൂടി എത്തിയതോടെ തടവുകാരുടെ അവയവങ്ങൾ എടുത്ത് ഐസിസുകാരുടെ ജീവൻ കാത്തു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മക്കളെയും ഭാര്യയെയും ഷെഫീൽഡിൽ ഒറ്റയ്ക്കാക്കി ഡോക്ടർ നാല് കൊല്ലം മുമ്പ് സിറിയക്ക് പോയത് ഐസിസ് ഡോക്ടറാകാൻ; ബെർമിങ്ഹാമിലെ ഫാർമസിസ്റ്റ് കൂടി എത്തിയതോടെ തടവുകാരുടെ അവയവങ്ങൾ എടുത്ത് ഐസിസുകാരുടെ ജീവൻ കാത്തു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സിറിയയിലേക്ക് പോയി ഐസിസിന് വേണ്ടി സേവനം ചെയ്ത രണ്ട് ബ്രിട്ടീഷ് ഹെൽത്ത് വർക്കർമാരുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നു. ഷെഫീൽഡിൽ മക്കളെയും ഭാര്യയെയും ഷെഫീൽഡിൽ ഒറ്റയ്ക്കാക്കി സിറിയയിലേക്ക് നാട് വിട്ട എൻഎച്ച്എസ് ഡോക്ടറായ ഇസാം അബുഅൻസ(40), ബെർമിങ്ഹാമിൽ നിന്നുള്ള ഫാർമസിസ്റ്റായ മുഹമ്മദ് അൻവർ മിയാ(40) എന്നിവരെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് വെളിപ്പെട്ടിരിക്കുന്നത്. ഐസിസ് ഡോക്ടറാകാൻ പോയ അബുഅൻസയ്ക്ക് കൂട്ടായി മിയാ കൂടി അവിടെ എത്തിയപ്പോൾ നല്ല സഹായമായിത്തീരുകയായിരുന്നു. ഐസിസ് പിടികൂടുന്ന തടവുകാരുടെ അവയവങ്ങൾ എടുത്ത് ഭീകരരുടെ ജീവൻ കാക്കുന്ന പ്രവർത്തിയായിരുന്നു ഇവർ നിർവഹിച്ചിരുന്നത്.

സിറിയയിൽ ഇവരുടെ പ്രവർത്തികൾക്ക് സാക്ഷ്യം വഹിച്ചവരാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. നാസി സ്‌റ്റൈലിലുള്ള മെഡിക്കൽ പരീക്ഷണങ്ങളായിരുന്നു ഇവർ ഐസിസ് താവളങ്ങളിൽ നടത്തിയിരുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഐസിസിന്റെ ' ഹെൽത്ത് മിനിസ്റ്റർ' എന്ന തസ്തികയിലായിരുന്നു ഇസാമിനെ നിയമിച്ചിരുന്നത്. ഐസിസ് സിറിയയിൽ നിന്നും ഇറാഖിൽ നിന്നും തൂത്തെറിയപ്പെട്ടതോട് കൂടി നിലവിൽ അബുഅൻസ ബാഗൗസിലെ ഒരു ഗുഹയിൽ ഒളിച്ചിരിക്കുകയാണെന്നാണ് കരുതുന്നത്.

തടവുകാരുടെ അവയവങ്ങൾ മുറിച്ച് മാറ്റുന്നതിന് അബു അൻസയെ സഹായിച്ചിരുന്നത് മിയാ ആയിരുന്നു. ഇത്തരം അവയവങ്ങൾ പരുക്കേൽക്കുന്ന ജിഹാദികൾക്ക് മാറ്റി വച്ച് കൊടുക്കുകയോ അല്ലെങ്കിൽ മധ്യവർത്തികൾ മുഖേന കരിഞ്ചന്തയ്ക്ക് വിറ്റ് നല്ല ലാഭം കൊയ്യുകയുമായിരുന്നു അബുഅൻസ ചെയ്തിരുന്നത്. അബുഅൻസയുടെ നേതൃത്വത്തിലുള്ള പത്ത് പേരടങ്ങുന്ന മെഡിക്കൽ ടീം ഐസിസ് താവളത്തിലുണ്ടായിരുന്നു. തടവുകാർക്ക് മേൽ രാസപരീക്ഷണങ്ങൾ വരെ ഇവർ നടത്തിയിരുന്നു. ആക്ടിവിസ്റ്റ് ഗ്രൂപ്പായ സൗണ്ട് ആൻഡ് പിക്ചറാണ് ഈ ഹെൽത്ത് വർക്കർമാരുടെ ക്രൂരമായ ചെയ്തികളെക്കുറിച്ച് വെൽപ്പെടുത്തിയിരിക്കുന്നത്.

ഈ ഗ്രൂപ്പിലെ അംഗങ്ങൾ ജിഹാദികളുടെ ഭരണത്തിൻ കീഴിൽ ജീവിക്കുകയും അവരുടെ ചെയ്തികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തതിലൂടെയാണ് ഈ അബുഅൻസയുടെയും മിയയുടെയും ചെയ്തികളെക്കുറിച്ചും മനസിലാക്കിയിരുന്നത്. ഡോക്ടർമാരെ ബ്രിട്ടനിൽ യാചകർക്ക് സമാനമായിട്ടാണ് കണക്കാക്കുന്നതെന്ന് ആരോപിച്ചായിരുന്നു 2014ൽ അബുഅൻസ സിറിയയിലേക്ക് കടന്നത്. 2014 സെപ്റ്റംബറിൽ ബെർമിങ്ഹാം വിട്ട് പോയ മിയാ ഐസിസിൽ ചേർന്നതിന് ശേഷം അബു ഒബായദ അൽ ബ്രിട്ടാനി എന്ന പേര് സ്വീകരിച്ചിരുന്നു.

സിറിയയിലേക്ക് പോയിരുന്ന താൻ മനുഷ്യാവകാശ പ്രവർത്തനങ്ങൾ മാത്രമാണ് നടത്തിയിരുന്നതെന്ന് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ മിയാ വെളിപ്പെടുത്തിയിരുന്നു. ടൗണിലെ ഒരു ഹോസ്പിറ്റലായ അൽടെബ് അൽഹാഡിത്തിലും ഇവർ പ്രവർത്തിച്ചിരുന്നു. സാധാരണക്കാരെ ശസ്ത്രക്രിയക്ക് വിധേയരാക്കാൻ പോലും അബുഅൻസ ഇവിടെ വച്ച് മിയായെ അനുവദിച്ചിരുന്നു. തങ്ങൾ തീവ്രവാദികളല്ലെന്നും മരിച്ച് തങ്ങൾ ഒരു ഗവൺമെന്റ് തന്നെയാണെന്ന് ഐസിസിന് തെളിയക്കേണ്ടിയിരുന്നതിനാലാണ് അവർ അബു അൻസയെ ഹെൽത്ത് മിനിസ്റ്ററായി നിയമിച്ചിരുന്നതെന്നും സൗണ്ട് ആൻഡ് പിക്ചർ കോ ഫൗണ്ടറായ അഗെയ്ദ് അൽ ഖെഡെർ വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP