Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രെക്സിറ്റുമായി മുന്നോട്ട് പോയാൽ പുതിയ രാജ്യമാകാൻ ഉറച്ച് സ്‌കോട്ട്ലൻഡ്; ബ്രിട്ടനിൽ നിന്നും വേർപിരിയുന്നതിനെ കുറിച്ച് രണ്ട് കൊലത്തിനകം വീണ്ടും റഫറണ്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് എസ്എൻപി നേതാവ്

ബ്രെക്സിറ്റുമായി മുന്നോട്ട് പോയാൽ പുതിയ രാജ്യമാകാൻ ഉറച്ച് സ്‌കോട്ട്ലൻഡ്; ബ്രിട്ടനിൽ നിന്നും വേർപിരിയുന്നതിനെ കുറിച്ച് രണ്ട് കൊലത്തിനകം വീണ്ടും റഫറണ്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് എസ്എൻപി നേതാവ്

യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്ന നീക്കവുമായി യുകെ മുന്നോട്ട് പോവുകയാണെങ്കിൽ യുകെയിൽ നിന്നും വേർപെട്ട് പുതിയ രാജ്യമാകുമെന്നാണ് സ്‌കോട്ട്ലൻഡ് മുന്നറിയിപ്പേകിയിരിക്കുന്നത്. ബ്രിട്ടനിൽ നിന്നും വേർപിരിയുന്നതിനെ കുറിച്ച് രണ്ട് കൊല്ലത്തിനകം വീണ്ടും റഫറണ്ടം നടത്തുമെന്നാണ് എസ്എൻപി നേതാവും സ്‌കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്ററുമായ നിക്കോള സ്ടർജൻ പ്രഖ്യാപിച്ചിരിക്കുന്നത്.2021ൽ അടുത്ത ഹോളിറൂഡ് ഇലക്ഷൻ നടക്കുന്നതിന് മുമ്പായിരിക്കും ഈ റഫറണ്ടം നടക്കുകയെന്നും സ്ടർജൻ വെളിപ്പെടുത്തുന്നു.

രണ്ടാമത് റഫറണ്ടം നടത്തുന്നതിനുള്ള പ്ലാനുകൽ ഈ വർഷം അവസാനത്തോടെ പാസാക്കുമെന്നും സ്ടർജൻ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ബ്രെക്സിറ്റിലുണ്ടായ പ്രതിസന്ധി കാരണം സ്‌കോട്ട്ലൻഡിനെ സംബന്ധിച്ചിടത്തോളം രണ്ടാമത് റഫറണ്ടം അനിവാര്യമായിത്തീർന്നിരിക്കുന്നുവെന്നാണ് ഇന്നലെ എഡിൻബർഗിൽ സംസാരിക്കവരെ സ്ടർജൻ വ്യക്തമാക്കിയിരിക്കുന്നത്. ബ്രെക്സിറ്റിനൊപ്പം നിലനിൽക്കണമോ അതല്ലെ ഒരു സ്വതന്ത്ര യൂുറോപ്യൻ രാജ്യമായി നിലനിൽക്കണമോ എന്ന കാര്യത്തിലായിരിക്കും സ്‌കോട്ട്ലൻഡുകാർക്ക് ഈ റഫറണ്ടത്തിൽ വോട്ട് ചെയ്യാൻ സാധിക്കുകയെന്നും സ്ടർജൻ പറയുന്നു.

2014ൽ നടന്ന സ്‌കോട്ട്ലൻഡ് റഫറണ്ടത്തിൽ സ്‌കോട്ട്ലൻഡ് യുകെയിൽ നിന്നും വിട്ട് പോകുന്നതിനെ എതിർത്ത് 55 ശതമാനം പേർ വോട്ട് ചെയ്തപ്പോൾ അനുകൂലിച്ച് 45 ശതമാനം പേരായിരുന്നു വോട്ട് ചെയ്തിരുന്നത്. എന്നാൽ നിലവിലെ ബ്രെക്സിറ്റിലെ അനിശ്ചിതാവസ്ഥ കാരണം സ്‌കോട്ട്ലൻഡിൽ രണ്ടാമത് റഫറണ്ടം നടത്തിയേ പറ്റൂവെന്നാണ് എസ്എൻപി വാദിക്കുന്നത്. സ്‌കോട്ട്ലൻഡിൽ രണ്ടാമത് റഫറണ്ടം നടത്തേണ്ടുന്ന സമയമല്ല ഇതെന്നാണ് തെരേസ മെയ്‌ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ തന്റെ പദ്ധതിക്ക് ടോറികൾക്ക് തടസം നിൽക്കാനാവില്ലെന്നും അതിന് മുമ്പ് തന്നെ തെരേസക്ക് പകരം ലേബർ നേതാവ് ജെറമി കോർബിൻ പ്രധാനമന്ത്രിയാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സ്ടർജൻ മുമ്പ് വ്യക്തമാക്കിയിരുന്നു.

നോ ഡീലോട് കൂടി യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തേക്ക് പോവുകയാണെങ്കിൽ സ്‌കോട്ട്ലൻഡുകാർ സ്വാതന്ത്ര്യത്തിന് വേണ്ടി വോട്ട് ചെയ്യുമെന്നായിരുന്നു 2018 ഒക്ടോബറിൽ നടന്ന പോളിലൂടെ വെളിപ്പെട്ടിരുന്നത്. എന്നാൽ സ്‌കോട്ട്ലൻഡിൽ രണ്ടാമത് റഫറണ്ടം നടത്താനുള്ള നീക്കം അപഹാസ്യമാണെന്നാണ് സ്‌കോട്ടിഷ് ടോറി ഇന്റെറിം നേതാവായ ജാക്ക്സൻ കാർലോ പറയുന്നത്. യുകെയിൽ നിന്നും വിട്ട് പോയാൽ സ്‌കോട്ട്ലൻഡിലെ പൊതു സർവീസുകൾ കടുത്ത ഫണ്ട് ദാരിദ്ര്യത്തിലെത്തിച്ചേരുമെന്നാണ് സ്‌കോട്ടിഷ് ലേബർ നേതാവായ റിച്ചാർഡ് ലിയോണാർഡ് പറയുന്നത്.

സ്‌കോട്ട്ലൻഡിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ വെസ്റ്റ് മിൻസ്റ്റർ പരാജയപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ സ്‌കോട്ട്ലൻഡിന്റെ താൽപര്യത്തിനായി രണ്ടാമത് റഫറണ്ടം നടത്തിയേ പറ്റൂവെന്നും സ്ടർജൻ തറപ്പിച്ച് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP