Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രെക്സിറ്റ് ഒക്ടോബർ 31 വരെ നീട്ടിയെടുത്ത് തെരേസ മെയ്‌; ചൂട് പിടിച്ച ചർച്ചകൾക്കൊടുവിൽ യൂറോപ്യൻ യൂണിയൻ പച്ചക്കൊടി കാണിച്ചപ്പോൾ ബ്രിട്ടൻ വീണ്ടും ഊഹാപോഹങ്ങളിലേക്ക്; എന്ത് സംഭവിക്കുമെന്ന് അറിയാതെ ബ്രിട്ടീഷ് ജനത

ബ്രെക്സിറ്റ് ഒക്ടോബർ 31 വരെ നീട്ടിയെടുത്ത് തെരേസ മെയ്‌; ചൂട് പിടിച്ച ചർച്ചകൾക്കൊടുവിൽ യൂറോപ്യൻ യൂണിയൻ പച്ചക്കൊടി കാണിച്ചപ്പോൾ ബ്രിട്ടൻ വീണ്ടും ഊഹാപോഹങ്ങളിലേക്ക്; എന്ത് സംഭവിക്കുമെന്ന് അറിയാതെ ബ്രിട്ടീഷ് ജനത

ന്നലെ ബ്രസൽസിൽ വച്ച് നടന്ന ചൂട് പിടിച്ച ചർച്ചക്കൊടുവിൽ യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നത് ഈ വർഷം ഒക്ടോബർ 31 വരെ നീട്ടി. ബ്രെക്സിറ്റ് അൽപകാലത്തേക്ക് നീട്ടുന്നതിനായിരുന്നു തെരേസ ഊന്നൽ നൽകിയിരുന്നതെങ്കിലും ഒക്ടോബർ 31 വരെയുള്ള ദീർഘകാലത്തേക്ക് നീട്ടുന്നതിനാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾ താൽപര്യം പ്രകടിപ്പിച്ചത്. ഇത്തരത്തിൽ ബ്രെക്സിറ്റ് വീണ്ടും നീട്ടിയതോടെ ബ്രിട്ടൻ വീണ്ടും ഊഹാപോഹങ്ങളിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ്. ബ്രെക്സിറ്റിന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുകയെന്നറിയാതെ ബ്രിട്ടീഷ് ജനത ആശങ്കപ്പെടുന്നുമുണ്ട്.

യഥാർത്ഥത്തിൽ ജൂൺ 30 വരെ മാത്രം ബ്രെക്സിറ്റ് നീട്ടി സമ്മറോടെ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനായിരുന്നു തെരേസ താൽപര്യപ്പെട്ടിരുന്നത്. ബ്രെക്സിറ്റ് ഇത്രയും ദീർഘിപ്പിച്ചതിനോട് ഫ്രാൻസ് പ്രസിഡന്റ് ഇമാനുവേൽ മാർകോണും കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ചർച്ചക്കിടയിൽ കടുത്ത ഭാഷയിൽ തെരേസയെ വിമർശിച്ച് മാർകോൺ പരഹസിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ബ്രെക്സിറ്റ് സംബന്ധിച്ച ഒരു പുനരവലോകനം ജൂണിൽ നടത്താനും ബ്രിട്ടനോട് യൂറോപ്യൻ യൂണിയൻ നിർദേശിച്ചിട്ടുണ്ട്.

ബ്രസൽസിൽ നടന്ന സമ്മിറ്റിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ഒരു മണിക്കൂർ നേരത്തോളം തെരേസയെ ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിച്ചിരുന്നു. ജൂൺ 30 വരെ ബ്രെക്സിറ്റ് ദീർഘിപ്പിക്കുന്നതിനാണ് തെരേസ ആവശ്യപ്പെട്ടതെങ്കിലും ഒമ്പത് മാസം മുതൽ ഒരു വർഷം വരെ ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിനായിരുന്നു യൂണിയൻ താൽപര്യം പ്രകടിപ്പിച്ചത്. ഈ വിധത്തിൽ ദീർഘകാലത്തേക്ക് ബ്രെക്സിറ്റ് നീട്ടുന്നതിനോട് തനിക്ക് താൽപര്യമില്ലെന്നാണ് മാർകോൺ തുറന്നടിച്ചത്. ബ്രെക്സിറ്റിന്റെ പേരിൽ ബ്രിട്ടനെ അപമാനിക്കുന്നത് ബന്ധങ്ങൾ വഷളാക്കുമെന്ന് മാർകോണിന് ജർമൻ ചാൻസലർ ഏയ്ജല മെർകലും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌കും മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.

ഭൂരിഭാഗം യൂണിയൻ നേതാക്കളും 2020 മാർച്ച് വരെയെങ്കിലും ബ്രെക്സിറ്റ് നീട്ടണമെന്ന അഭിപ്രായക്കാരായിരുന്നു. തുടർന്ന് ഒത്ത് തീർപ്പിന്റെ അടിസ്ഥാനത്തിൽ 2019 ഒക്ടോബർ 31 എന്ന തിയതി നിശ്ചയിക്കുകയായിരുന്നു. ഒക്ടോബർ 31 വരെ ബ്രെക്സിറ്റ് നീട്ടുന്നതിനായി യൂണിയൻ അയവുള്ള ഒരു തീരുമാനമാണ് എടുത്തിരിക്കുന്നതും അതിനാൽ അതിന് മുമ്പ് തന്നെ യുകെയ്ക്ക് വിട്ട് പോകാൻ സാധിക്കുമെന്നും ടസ്‌ക് പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പുതിയ തീരുമാനമനുസരിച്ച് ബ്രെക്സിറ്റിന്റെ കാര്യത്തിൽ ഏറ്റവും മികച്ച പരിഹാരം തേടുന്നതിനായി യുകെയ്ക്ക് ആറ് മാസം കൂടി ലഭിച്ചിരിക്കുകയാണ്.

ഇതിന് പുറമെ മേയിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിലും യുകെ ഭാഗഭാക്കാകാൻ നിർബന്ധിതമാവുകയും ചെയ്യും. റഫറണ്ടത്തിൽ ബ്രെക്സിറ്റ് വോട്ട് കഴിഞ്ഞ് ഏതാണ്ട് മൂന്ന് വർഷത്തോളമായിട്ടും യുകെയ്ക്ക് ഈ ഗതികേടുണ്ടായതിൽ കടുത്ത ബ്രെക്സിറ്റ് വാദികൾ വൻ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. ഈ വിധത്തിൽ ആറ് മാസത്തോളം ബ്രെക്സിറ്റ് നീളുന്നതോടെ ബ്രെക്സിറ്റിന് മേൽനോട്ടം വഹിക്കാൻ തെരേസ പ്രധാനമന്ത്രി പദത്തിലുണ്ടാകുമോയെന്ന കാര്യത്തിലും ആശങ്കയുയരുന്നുണ്ട്. പാർട്ടിയിലും സർക്കാരിലും തെരേസക്കുള്ള പിന്തുണ ബ്രെക്സിറ്റിന്റെ പേരിൽ കുറഞ്ഞ് വരുന്നതാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം.

വിമതരടക്കമുള്ള നിരവധി എംപിമാർ തെരേസ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും എത്രയും വേഗം മാറണമെന്നും പകരും പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആ സ്ഥാനമേറ്റെടുക്കണമെന്നും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 17ഉം ബ്രെക്സിറ്റ് വളരെ കാലത്തേക്ക് നീട്ടണമെന്ന അഭിപ്രായക്കാരായിരുന്നു. എന്നാൽ ബാക്കിയുള്ളവർക്ക് അത്ര നീട്ടുന്നതിനോട് യോജിപ്പുമില്ലായിരുന്നു. തുടർന്ന് ഇരു പക്ഷവും വിട്ട് വീഴ്ച ചെയ്താണ് ഒക്ടോബർ 31 എന്ന തിയതി നിശ്ചയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP