Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രെക്സിറ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെടാൻ തെരേസ മെയ്‌ ഇന്ന് ബ്രസൽസിലേക്ക്; ഒരു കൊല്ലം കൂടി നീട്ടിയേക്കുമെന്ന് സൂചനകൾ; ബ്രിട്ടണിലെ ബ്രെക്സിറ്റ് അനിശ്ചിതത്വം അനന്തകാലത്തേക്ക് തുടരും

ബ്രെക്സിറ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെടാൻ തെരേസ മെയ്‌ ഇന്ന് ബ്രസൽസിലേക്ക്; ഒരു കൊല്ലം കൂടി നീട്ടിയേക്കുമെന്ന് സൂചനകൾ; ബ്രിട്ടണിലെ ബ്രെക്സിറ്റ് അനിശ്ചിതത്വം അനന്തകാലത്തേക്ക് തുടരും

യുകെ അകപ്പെട്ടിരിക്കുന്ന ബ്രെക്സിറ്റ് കുരുക്കിൽ നിന്നും അടുത്ത കാലത്തൊന്നും മോചനമില്ലെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകളും വെളിപ്പെടുത്തുന്നു. നിലവിൽ നിശ്ചയിച്ചിരിക്കുന്ന ബ്രെക്സിറ്റ് തിയതിയായ ഏപ്രിൽ 12ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിന് യാതൊരു സാധ്യതയുമില്ലെന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം ബ്രെക്സിറ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെടാൻ തെരേസ മെയ്‌ ഇന്ന് ബ്രസൽസിലേക്ക് പോകുന്നുവെന്നാണ് റിപ്പോർട്ട്. ഇത് പ്രകാരം ബ്രെക്സിറ്റ് ഒരു കൊല്ലം കൂടി നീട്ടിയേക്കുമെന്ന് സൂചനകളുണ്ട്. ഇത്തരത്തിൽ ബ്രെക്സിറ്റ് അനിശ്ചിതത്വം അനന്തകാലത്തേക്ക് തുടരുമെന്ന ആശങ്കയും ശക്തമാണ്.

ചുരുങ്ങിയത് ഈ വരുന്ന ജൂൺ അവസാനം വരെയെങ്കിലും ബ്രെക്സിറ്റ് നീട്ടണമെന്നാണ് തെരേസ ആവശ്യപ്പെടാൻ പോകുന്നത്. എന്നാൽ ബ്രെക്സിറ്റ് നയത്തെക്കുറിച്ച് പുനരാലോചിക്കുന്നതിന് യുകെയ്ക്ക് ഇനിയും ഒരു വർഷം വരെ സമയമേകണമെന്നാണ് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് മറ്റ് യൂറോപ്യൻ യൂണിയൻ നേതാക്കളോട് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ദീർഘകാലത്തേക്ക് ബ്രെക്സിറ്റ് നീട്ടുന്നതിന് പകരം കടുത്ത വ്യവസ്ഥകൾക്ക് യുകെ വഴങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ടസ്‌ക് പുറപ്പെടുവിച്ചിട്ടുണ്ട്.

പാർലിമെന്റിലൂടെ ബ്രെക്സിറ്റിനായുള്ള ഒരു എഗ്രിമെന്റിലെത്തുന്നതിന് ശ്രമിക്കുന്നതിന് സമയം ലഭിക്കുന്നതിനാണ് ബ്രെക്സിറ്റ് കുറച്ച് കൂടി ദീർഘിപ്പിക്കുന്നതിന് തെരേസ ശ്രമിക്കുന്നത്. ലേബറുമൊത്തുള്ള ഒരു ഒത്ത് തീർപ്പ് ഡീലിനായിരിക്കും തെരേസ ശ്രമിക്കുന്നത്. എന്നാൽ ബ്രെക്സിറ്റ് ദീർഘകാലത്തേക്ക് നീട്ടി വയ്ക്കണമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടാൽ തെരേസ അതിന് വഴങ്ങില്ലെന്നാണ് ഗവൺമെന്റ് ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. യുകെ യൂണിയനിൽ നിന്നും വിട്ട് പോകുന്ന ജൂൺ 30ന് അപ്പുറത്തേക്ക് നീട്ടുന്നതിനോട് തനിക്ക് ഒരിക്കലും താൽപര്യമില്ലെന്ന് തെരേസ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രെക്സിറ്റിന്റെ പേരിൽ കോമൺസിൽ കഴിഞ്ഞ രാത്രി തെരേസ കടുത്ത കലാപം നേരിടേണ്ടി വന്നിരുന്നു. ഏപ്രിൽ 12ഉം കഴിഞ്ഞ് ബ്രെക്സിറ്റ് തീയതി നീട്ടുന്നതിനെതിരെ 97 ടോറി എംപിമാർ ഇതിന്റെ ഭാഗമായി വോട്ട് ചെയ്തിരുന്നു. നിരവധി മിനിസ്റ്റർമാരടക്കം 80ൽ അധികം പേർ വോട്ടിംഗിൽ പങ്കെടുക്കാതെ വിട്ട് നിൽക്കുകയും ചെയ്തിരുന്നു. മാസത്തിൽ രണ്ടാവട്ടം യൂണിയനോട് ബ്രെക്സിറ്റ് വൈകിപ്പിക്കാൻ അപേക്ഷിക്കുന്ന യുകെയുടെ നടപടി രാജ്യത്തെ പരിഹാസപാത്രമാക്കുമെന്നാണ് ടോറി എംപിയായ ആനി മെയിൻ മുന്നറിയിപ്പേകുന്നത്.

മൃദുവായ ബ്രെക്സിറ്റ് ഡീൽ നടപ്പിലാക്കുന്നതിനായി വിവിധ പാർട്ടികളുമായി ഗവൺമെന്റ് ആരംഭിച്ചിരിക്കുന്ന ചർച്ചയിൽ ചാൻസലർ ഫിലിപ്പ് ഹാമണ്ടും ഭാഗഭാക്കാകാൻ തുടങ്ങിയിട്ടുണ്ട്. ബ്രെക്സിറ്റ് ദീർഘകാലത്തേക്ക് വൈകിപ്പിക്കുന്നതിന് തെരേസ സമ്മതിച്ചാൽ മിനിസ്റ്റർമാർ കൂട്ടത്തോടെ വിട്ട് പോകുന്ന പ്രതിസന്ധി നമ്പർ പത്ത് അഭിമുഖീകരിക്കേണ്ടി വരും. ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിനെ ലേബർ പാർട്ടി ശക്തമായി പിന്തുണച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച വോട്ടെടുപ്പിൽ 110ന് എതിരെ 420 വോട്ടുകളാണ് തെരേസക്ക് ലഭിച്ചത്. എന്നാൽ വെറും 131 ടോറി എംപിമാരാണ് തെരേസയുടെ ഈ പ്ലാനിനെ പിന്തുണച്ചിരിക്കുന്നത്. അതായത് പാർലിമെന്ററി പാർട്ടിയുടെ വെറും 40 ശതമാനം പിന്തുണ മാത്രമേ ഇക്കാര്യത്തിൽ തെരേസക്ക് ലഭിച്ചിട്ടുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP