Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവകേസരികളെ തോൽപ്പിക്കുന്ന ശരീര സൗന്ദര്യവുമായി ഈവ ബർത്ത്; പ്രായത്തെയും കാൻസറിനെയും കീഴടക്കിയ സുന്ദരി

യുവകേസരികളെ തോൽപ്പിക്കുന്ന ശരീര സൗന്ദര്യവുമായി ഈവ ബർത്ത്; പ്രായത്തെയും കാൻസറിനെയും കീഴടക്കിയ സുന്ദരി

മറുനാടൻ ഡെസ്‌ക്‌

സ്റ്റോക്ഹോം: ശരീര സൗന്ദര്യത്തിന് പ്രായമൊരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ഈവ ബർത്ത് എന്ന അറുപത്തിരണ്ടുകാരി. ശരീര സൗന്ദര്യം മാത്രമല്ല, അറുപതാം വയസ്സിൽ തന്നെ കീഴടക്കാനെത്തിയ കാൻസറിനെയും കൈപ്പിടിയിലൊതുക്കി മധുരപ്പതിനേഴിന്റെ 45-ാം വാർഷികം ആഘോഷിക്കുന്ന ഈ സുന്ദരി.

ലോകത്തെ പ്രമുഖരായ ബോഡി ബിൽഡർമാരിൽ ഒരാളാണ് ഈവ ബ്രൗൺ. ഇവരുടെ ശരീര സൗന്ദര്യത്തിനു മുന്നിൽ യുവാക്കൾ പോലും മത്സരിച്ച് തോൽക്കും. തന്റെ നാല്പതാമത്തെ വയസ്സിലാണ് ബോഡി ബിൽഡിംഗിലേക്ക് ഈവയുടെ ശ്രദ്ധ തിരിയുന്നത്. സൗഹൃദവലയത്തിലെ ചിലരുടെ പ്രേരണയാലാണ് ഈ രംഗത്തേക്ക് എത്തുന്നത്.

സുഹൃത്തുക്കളുടെ പ്രോത്സാഹനവും കഠിന പരിശീലനവും കൂടിയായതോടെ പല ബഹുമതികളും ഈവയെ തേടിയെത്തി. ഈവയുടെ പരിശ്രമങ്ങൾക്കു മുന്നിൽ പ്രായം മാറി നിന്നപ്പോളാണ് കാൻസറെന്ന മഹാവ്യാധി ഈവയുടെ കുടലിൽ കൂടുകൂട്ടുന്നത്. പ്രായത്തെ തോൽപ്പിച്ച ഈവക്ക് കാൻസറിന് മുന്നിൽ തോൽക്കാനും മനസ്സില്ലായിരുന്നു. കാൻസറിന്റെ കാരണങ്ങൾ കണ്ടെത്തി ചികിത്സയും ജീവിതചര്യയും ക്രമീകരിച്ചപ്പോൾ കാൻസറും ഈവയുടെ ജീവിതത്തിൽ നിന്നും വഴിമാറി നിന്നു.

ആഹാരരീതിയാണ് കുടലിലെ കാൻസറിന് കാരണമെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. ചിക്കൻ, ചോറ്, പ്രോട്ടീൻ പൗഡർ, പാൽ എന്നിവയായിരുന്നു അവരുടെ പ്രധാന ആഹാരങ്ങൾ. വിദഗ്ധ ഉപദേശപ്രകാരം ആഹാരരീതിയിൽ മാറ്റം വരുത്താൻ ഈവ തയ്യാറായി. ഈവക്കായി ഡോക്ടർമാർ പുതിയ ഭക്ഷണക്രമം ചിട്ടപ്പെടുത്തി. ചിക്കൻ പൂർണ്ണമായും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കി. റെഡ് മീറ്റും മീനും മുട്ടയും വെള്ളവും മാത്രമായി ആഹാരരീതി പുനക്രമീകരിച്ചു. അരിയും ഗോതമ്പും പൂർണമായും ഒഴിവാക്കി.

ആഹാരക്രമത്തിലെ മാറ്റം ശരീര സൗന്ദര്യത്തെ ബാധിക്കുമോ എന്ന ആശങ്ക ആദ്യമുണ്ടായിരുന്നെങ്കിലും അത് അസ്ഥാനത്തായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടു. വിശക്കുമ്പോൾ തിന്നുകയും ദാഹിക്കുമ്പോൾ കുടിക്കുകയും ചെയ്ത ഈവയുടെ ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങി. മരുന്നും ഭക്ഷണക്രമവും കാൻസറിനെ ഈവയിൽ നിന്നും അകറ്റി നിർത്തി. ശരീരത്തിനും മനസ്സിനും കരുത്തുണ്ടെന്ന് കാണിച്ച ഈവ ഇന്നും സുന്ദരിയാണ്. മധുരപ്പതിനേഴിന്റെ 45-ാംവാർഷികം ആഘോഷിക്കുന്ന സുന്ദരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP