Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

2021 മുതൽ വിന്റർ ടൈം ചേയ്ഞ്ച് ഇല്ലാതെയാക്കും; ഒരു മണിക്കൂർ മുമ്പോട്ടും പിറകോട്ടും മാറ്റുന്ന പരിപാടി ഇനി ഓരോ രാജ്യത്തിനും ഇഷ്ടാനുസരണം തീരുമാനിക്കാം; സമയം മാറ്റുന്നത് സംബന്ധിച്ച യൂറോപ്യൻ യൂണിയൻ നിയമം റദ്ദ് ചെയ്തു

2021 മുതൽ വിന്റർ ടൈം ചേയ്ഞ്ച് ഇല്ലാതെയാക്കും; ഒരു മണിക്കൂർ മുമ്പോട്ടും പിറകോട്ടും മാറ്റുന്ന പരിപാടി ഇനി ഓരോ രാജ്യത്തിനും ഇഷ്ടാനുസരണം തീരുമാനിക്കാം; സമയം മാറ്റുന്നത് സംബന്ധിച്ച യൂറോപ്യൻ യൂണിയൻ നിയമം റദ്ദ് ചെയ്തു

സ്പ്രിംഗ് സീസൺ വരുമ്പോൾ ക്ലോക്ക് ഒരു മണിക്കൂർ മുമ്പോട്ടാക്കി വയ്ക്കുന്നതും ഓട്ടം സീസൺ വരുമ്പോൾ ഒരു മണിക്കൂർ പുറകോട്ടാക്കി വയ്ക്കുന്നതുമായ പരിപാടി ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കാലങ്ങളായി പിന്തുടർന്ന് വരുന്ന പ്രക്രിയയാണ്. എന്നാൽ 2021 മുതൽ ഈ നിയമം റദ്ദാക്കാനാണ് യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം 2021 മുതൽ വിന്റർ ടൈം ചേയ്ഞ്ച് ഇല്ലാതായേക്കുമെന്നാണ് സൂചന. ഇത്തരത്തിൽ ഒരു മണിക്കൂർ മുമ്പോട്ടും പുറകോട്ടും മാറ്റുന്ന പരിപാടി ഇനി ഓരോ രാജ്യത്തിനും ഇഷ്ടാനുസരണം തീരുമാനിക്കാവുന്നതാണ്.

സ്ട്രാസ്ബർഗിൽ വച്ച് ചേർന്ന യൂറോപ്യൻ പാർലിമെന്റിൽ ഈ നിയമം റദ്ദാക്കുന്നതിനെ അനുകൂലിച്ച് 410 പേർ വോട്ട് ചെയ്തപ്പോൾ എതിർത്ത് വോട്ട് ചെയ്തിരിക്കുന്നത് വെറും 192 പേർ മാത്രമാണ്. സീസണൽ ടൈം ഷിഫ്റ്റുകൾ അവസാനിപ്പിക്കുന്നതിന് ഈ വോട്ട് മാത്രം പോരെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ഈ വിഷയം മുൻനിർത്തി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വിശദമായ ചർച്ച നടത്തി തീരുമാനങ്ങളെടുക്കേണ്ടതും നിയമം നിർമ്മിക്കേണ്ടതുമുണ്ട്. ഇക്കാര്യത്തിൽ മിക്ക രാജ്യങ്ങൾക്കും വ്യക്തമായ ഒരു നിലപാടില്ലാത്ത സ്ഥിതിയാണുള്ളത്.

നിലവിലെ യൂറോപ്യൻ യൂണിയൻ നിയമം അനുസരിച്ച് പരമാവധി പകൽ സമയം ലാഭിക്കുന്നതിനായി മാർച്ചിലെ അവസാനത്തെ ഞായറാഴ്ച ക്ലോക്ക് ഒരു മണിക്കൂർ മുമ്പോട്ടാക്കി വയ്ക്കാൻ നിർദ്ദേശിക്കാറുണ്ട്. അതു പോലെ തന്നെ ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ച ക്ലോക്ക് ഒരു മണിക്കൂർ പുറകോട്ടാക്കാനും ആവശ്യപ്പെടാറുണ്ട്. ഈ രീതികൾ അവസാനിപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ ഇപ്പോൾ ആദ്യ ചുവച് വയ്പ് നടത്തിയിരിക്കുന്നത്. സമ്മറിൽ പകൽ വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഒന്നാം ലോക മഹായുദ്ധ കാലത്തായിരുന്നു ഈ പരിപാടി യൂറോപ്യൻ രാജ്യങ്ങളിൽ ആരംഭിച്ചിരുന്നത്.

ഈ രീതി അവസാനിപ്പിക്കുന്നതിനുള്ള നിർദ്ദേശം യൂറോപ്യൻ കമ്മീഷൻ സെപ്റ്റംബറിലായിരുന്നു മുന്നോട്ട് വച്ചിരുന്നത്. യൂറോപ്യൻ യൂണിയനിലാകെ ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ അഭിപ്രായ സർവേ നടത്തുകയും ഇതിനെ ഭൂരിഭാഗം പേരും പിന്തുണയ്ക്കുകയും ചെയ്തതിന് ശേഷമാണ് യൂറോപ്യൻ കമ്മീഷൻ ഈ ചുവട് വയ്പ് നടത്തിയിരിക്കുന്നത്. 4.6 മില്യൺ പേരിൽ നിന്നായിരുന്നു സർവേയിൽ പ്രതികരണങ്ങളെടുത്തിരുന്നത്.

84 ശതമാനം പേരും ക്ലോക്കുകൾ മുമ്പോട്ടും പുറകോട്ടും തിരിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ സർവേയിൽ പങ്കെടുത്തവരിൽ 70 ശതമാനം പേരും ജർമൻകാരാണെന്ന് വിമർശകർ ആരോപിക്കുന്നുമുണ്ട്. വർഷത്തിലുടനീളം ഒരേ സമയം പിന്തുടരുന്നതിനെ അനുകൂലിച്ച് ഒരു പാർലിമെന്ററി റിപ്പോർ്ട്ടും പുറത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP