Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരെ കണ്ടാലും കൈമുത്താൻ മോതിരം നീട്ടുന്ന മെത്രാന്മാർ ഇത് കണ്ട് പഠിക്കട്ടെ'; മോതിരം മുത്താൻ ശ്രമിച്ചവർക്ക് ഷേക്ക്ഹാൻഡ് കൊടുത്ത് കൈ പിന്നോട്ട് വലിച്ച് പോപ്പ് ഫ്രാൻസിസ്; പോപ്പിന്റെ ലാളിത്യം കണ്ട് അത്ഭുതം കൂറി ലോകം

ആരെ കണ്ടാലും കൈമുത്താൻ മോതിരം നീട്ടുന്ന മെത്രാന്മാർ ഇത് കണ്ട് പഠിക്കട്ടെ'; മോതിരം മുത്താൻ ശ്രമിച്ചവർക്ക് ഷേക്ക്ഹാൻഡ് കൊടുത്ത് കൈ പിന്നോട്ട് വലിച്ച് പോപ്പ് ഫ്രാൻസിസ്; പോപ്പിന്റെ ലാളിത്യം കണ്ട് അത്ഭുതം കൂറി ലോകം

ത്തിക്കാനിലെ ലൊറെട്ടോവിലുള്ള കന്യാമറിയത്തിന് സമർപ്പിച്ച ഇറ്റാലിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് വിശ്വാസികൾ തന്റെ മോതിരം മുത്താൻ ശ്രമിച്ചപ്പോൾ അതിന് സമ്മതിക്കാതെ അവർക്ക് ഷേക്ക്ഹാൻഡ് കൊടുത്ത് തന്റെ കൈ പിന്നോട്ട് വലിക്കുന്ന പോപ്പിന്റെ വീഡിയോ വൈറലായി. തന്റെ മോതിരത്തിൽ ആരും ചുംബിക്കേണ്ടെന്നും പകരം ഷേക്ക്ഹാൻഡ് മാത്രം നൽകിയാൽ മതിയെന്നുമുള്ള പോപ്പിന്റെ ലാളിത്യം കണ്ട് ലോകം അത്ഭുതം കൂറുകയാണ്. ആരെ കണ്ടാലും കൈമുത്താൻ മോതിരം നീട്ടുന്ന മെത്രാന്മാർ പോപ്പിനെ കണ്ട് പഠിക്കട്ടെയെന്ന അഭിപ്രായം ഇതിനെ തുടർന്ന് ഉയരുന്നുമുണ്ട്.

വിശ്വാസികൾ ബഹുമാനം പ്രകടിപ്പിക്കുന്നതിനായി പരമ്പരാഗതമായി ചെയ്ത് വരുന്ന ഒരു ആചാരമമാണ് വൈദികരുടെ മോതിരത്തിൽ മുത്തുകയെന്നത്. ഓരോ വിശ്വാസിയും തന്റെ മോതിരത്തിൽ മുത്താൻ ശ്രമിക്കുമ്പോൾ പോപ്പ് കൈ പിന്നോട്ട് വലിച്ച് ലളിതമായി ചിരിച്ച് അതിന് പകരം അവർക്ക് ഹസ്തദാനം നൽകുകയാണ് ചെയ്യുന്നത്. ചിലർ ഇത് പോപ്പിന്റെ ലാളിത്യമായി സ്തുതിക്കുമ്പോൾ മറ്റ് ചിലർ ഇതിനെ അഹങ്കാരം നിറഞ്ഞ പ്രവൃത്തിയായും വിലയിരുത്തുന്നു. തിങ്കളാഴ്ചയാണ് ശ്രദ്ധേയമായ ഈ സംഭവം നടന്നിരിക്കുന്നത്. പോപ്പിന് ചർച്ചുമായുള്ള ബന്ധത്തിന്റെ പ്രതീകമായ കുരിശ് ആലേഖനം ചെയ്ത വെള്ളി മോതിരത്തിലാണ് വിശ്വാസികൾ ആവേശത്തോടെ ചുംബിക്കാൻ ശ്രമിച്ചത്.

ഈ ആചാരം അനുഷ്ഠിക്കാൻ പോപ്പ് അനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സഭയിൽ വിരുദ്ധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. കാലങ്ങളായി പിന്തുടർന്ന് വരുന്ന ഈ ആചാരം അനുവദിക്കണമെന്ന് ചിലർ വാദിക്കുമ്പോൾ ഇത് കാലഹരണപ്പെട്ടതാണെന്നും നിർത്തലാക്കണമെന്നുമാണ് മറുപക്ഷം വാദിക്കുന്നത്. വിശ്വാസികൾ വിധേയത്വത്തോടെ വളഞ്ഞ് പോപ്പിന്റെ മോതിരത്തിൽ ചുംബിക്കാൻ ഒരുങ്ങുമ്പോൾ പോപ്പ് ചിരിച്ച് മോതിരക്കൈ വേഗത്തിൽ പിൻവലിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തന്നെ പുരോഹിതനായി മാത്രം കണ്ടാൽ മതിയെന്നും മറിച്ച് ദൈവമായി കാണേണ്ടതില്ലെന്നുമുള്ള മഹത്തായ സന്ദേശമാണ് പോപ്പ് ഈ പ്രവൃത്തിയിലൂടെ നൽകിയിരിക്കുന്നതെന്നാണ് പേപൽ ബയോഗ്രാഫറായ ഓസ്റ്റെൻ ലെവറെയ്ഗ് പോപ്പിനെ വാഴ്‌ത്തിയിരിക്കുന്നത്.

പുരോഹിതന്മാരുടെ മോതിരത്തിൽ മുത്തമിടുന്നത് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും ഇത് പരിഹാസ്യമായ പ്രവൃത്തിയാണെന്നും ഇതിന് ആചാരവുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ജസ്യൂട്ട് പുരോഹിതനായ റസൽ പോല്ലിറ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ പോപ്പിന്റെ മുൻഗാമിയും പരമ്പരാഗത വാദിയുമായ പോപ്പ് ബെനഡിക്ടും അദ്ദേഹത്തിന്റെ മുൻഗാമിയായ ജോൺ പോളും ഇത്തരത്തിൽ ആളുകൾ മോതിരത്തിൽ മുത്തുന്നതിനെ അത്രയധികം പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും നിരീക്ഷകർ എടുത്ത് കാട്ടുന്നു.

ലൊറെട്ടോവിലെ കത്തീഡ്രലിൽ എത്തിയ പോപ്പ് കുർബാനക്ക് നേതൃത്വം നൽകുകയും ഇന്നത്തെ യുവത്വത്തിനായി ഒരു രേഖ പുറത്തിറക്കി ഒപ്പ് വയ്ക്കുകയും ചെയ്തിരുന്നു. ഏപ്രിൽ രണ്ടിന് ഔദ്യോഗികമായി പുറത്തിറക്കുന്ന ഈ രേഖ ക്രിസ്റ്റ് ലൈവ്സ് എന്നാണ് അറിയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP