Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടായിരം ആഡംബര കാറുകളുമായി പുറപ്പെട്ട കാർഗോ കപ്പൽ കത്തിയമർന്നത് അറ്റ്‌ലാന്റിക് സമുദ്രത്തിൽ; പോർഷെയുടെ ലിമിറ്റഡ് എഡിഷനായ 911 ജിടി2 ആർഎസിന്റെ നാല് മോഡലുകളടക്കം 37 പോഷെ കാറുകൾ കത്തിനശിച്ചു; 27 ജീവനക്കാരെ ബ്രിട്ടീഷ് നാവികസേന രക്ഷിച്ചു; നഷ്ടം കോടികൾ

രണ്ടായിരം ആഡംബര കാറുകളുമായി പുറപ്പെട്ട കാർഗോ കപ്പൽ കത്തിയമർന്നത് അറ്റ്‌ലാന്റിക് സമുദ്രത്തിൽ; പോർഷെയുടെ ലിമിറ്റഡ് എഡിഷനായ 911 ജിടി2 ആർഎസിന്റെ നാല് മോഡലുകളടക്കം 37 പോഷെ കാറുകൾ കത്തിനശിച്ചു; 27 ജീവനക്കാരെ ബ്രിട്ടീഷ് നാവികസേന രക്ഷിച്ചു; നഷ്ടം കോടികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രണ്ടായിരം ആഡംബര കാറുകളുമായി പുറപ്പെട്ട കാർഗോ കപ്പൽ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കത്തിയമർന്നു. ഇറ്റാലിയൻ കമ്പനിയായ ഗ്രിമാൾഡി ലൈൻസിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് അഗ്‌നിക്കിരയായി മുങ്ങിപ്പോയത്. ഹംബർഗിൽ നിന്നും കാസാബ്ലാങ്കയിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽ പെട്ടത്.പോർഷെയുടെ ലിമിറ്റഡ് എഡിഷനായ 911 ജിടി2 ആർഎസിന്റെ നാല് മോഡലുകളും കപ്പലിലുണ്ടായിരുന്നു. ഇതിൾപ്പടെ 37 പോഷെ കാറുകളും കത്തിയമർന്നു. ഇതോടൊപ്പം ഔഡിയും, ബിഎംഡബ്ല്യു എന്നിവയടക്കം നിരവധി മോഡലുകളും കത്തിനശിച്ചു.

കപ്പലിലുണ്ടായിരുന്ന 27 ജീവനക്കാരെ ബ്രിട്ടീഷ് നാവികസേന രക്ഷിച്ചു. ഇതിന് പിന്നാലെ കടലിൽ മറിഞ്ഞ ഇന്ധനം ഫ്രാൻസ് അധികൃതർ വൃത്തിയാക്കി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കത്തിയ വാഹനങ്ങൾക്ക് പകരം പുതിയവ ഉണ്ടാക്കി ഉപഭോക്താക്കൾക്ക് എത്തിച്ച് നൽകുമെന്നും പോർഷെ കമ്പനി വ്യക്തമാക്കി.പോർഷെയുടെ ലിമിറ്റഡ് എഡിഷനായ 911 ജിടി2 ആർഎസിന്റെ നാല് മോഡലുകളും കപ്പലിലുണ്ടായിരുന്നു.

ഇതിന്റെ ഉത്പാദനം നേരത്തെ നിർത്തിയിരുന്നെങ്കിലും തീപിടിത്തത്തെ തുടർന്ന് കമ്പനി ഇത് ഒന്നു കൂടി ഉത്പാദിപ്പിക്കും. ജർമ്മനിയിലാണ് കാറുകൾ നിർമ്മിക്കുക. നിർമ്മാണം ഏപ്രിലിൽ ആരംഭിച്ച് ജൂൺ മാസത്തോടെ ഡെലിവറി ചെയ്യാനാവുമെന്നും കമ്പനി വ്യക്തമാക്കുന്നു. പോർഷെ വാഹനങ്ങൾ കൂടാതെ ഔഡി വാഹനങ്ങളും കപ്പലിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP