Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രക്ഷാ പ്രവർത്തനം പാളി; രക്ഷിക്കാനെത്തിയ ഫോറസ്റ്റ് ഓഫീസറെ പിന്നാലെ ചെന്ന് ആക്രമിച്ച് കരടി; ആന്ധ്രയിലെ റിസർവോയറിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ  

രക്ഷാ പ്രവർത്തനം പാളി; രക്ഷിക്കാനെത്തിയ ഫോറസ്റ്റ് ഓഫീസറെ പിന്നാലെ ചെന്ന് ആക്രമിച്ച് കരടി; ആന്ധ്രയിലെ റിസർവോയറിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ   

മറുനാടൻ ഡെസ്‌ക്‌

രക്ഷിക്കാനെത്തിയ ഫോറസ്റ്റ് ജീവനക്കാരനെ പിന്നാലെ ചെന്ന് അക്രമിച്ച് കരടി. നടുക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആന്ധ്രയിലെ വേലുഗോഡു റിസർവേയറിലാണ് സംഭവം. ഫോറസ്റ്റ് സുരക്ഷാ ഓഫീസർ കുമാറിനാണ് കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഞെട്ടിപ്പിക്കുന്ന ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കാട്ടിൽ നിന്ന് വഴിമാറി റിസർവോയറിലേക്ക് കടന്ന് കരടിയെ തിരികെ കാട്ടിലേക്ക് എത്തിക്കുന്നതിനായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ആക്രമയണം നടന്നത്. കരടിയെ കയർ കൊണ്ട് ബന്ധിച്ചിരുന്നെങ്കിലും ഇത് പിടിവലിയിൽ പൊട്ടുകയും രക്ഷിക്കാനെത്തിയ കുമാറിനെ പിറകെ ചെന്ന് ആക്രമിക്കുകയുമായിരുന്നു.

കുമാർ രക്ഷപ്പെടുന്നതിനായി വെള്ളത്തിലക്ക് ചാടിയെങ്കിലും കരടിയും പിന്നാലെ എത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകർ നടത്തിയ കല്ലെറിലാണ് കുമാറിനെ വിട്ട് കരടിയുടെ ശ്രദ്ധമാറിയത്. ഇതോട ഇവർ കുമാറിനെ രക്ഷിക്കുകയായിരുന്നു. കുർനൂൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്ന് റിസർവോയറിൽ നിന്ന് രക്ഷപ്പെടുത്തിയ കരടിയെ കാട്ടിലേക്ക് കയറ്റിവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP