Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

അൾത്താരയിലേക്ക് ഓടി കയറിയ ആൾ കുർബാന ആർപ്പിച്ചുകൊണ്ടിരുന്ന വൈദികനെ കുത്തി; തടുക്കാനാവാതെ വിശ്വാസികളെല്ലാം വിറങ്ങലിച്ച് നിൽക്കവെ നിലത്തിട്ട് കുത്തിയ ശേഷം കൂളായി അക്രമി മടങ്ങി; സക്രാരി താഴെവച്ച് ഓടിയ വൈദികനെ അൾത്താരയിലിട്ട് കുത്തുന്ന വീഡിയോ കാണാം

അൾത്താരയിലേക്ക് ഓടി കയറിയ ആൾ കുർബാന ആർപ്പിച്ചുകൊണ്ടിരുന്ന വൈദികനെ കുത്തി; തടുക്കാനാവാതെ വിശ്വാസികളെല്ലാം വിറങ്ങലിച്ച് നിൽക്കവെ നിലത്തിട്ട് കുത്തിയ ശേഷം കൂളായി അക്രമി മടങ്ങി; സക്രാരി താഴെവച്ച് ഓടിയ വൈദികനെ അൾത്താരയിലിട്ട് കുത്തുന്ന വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

മോണ്ട്രിയൽ: കുർബാന ആർപ്പിച്ചുകൊണ്ടിരുന്ന വൈദികനെ കുത്തിയത് അൾത്താരയിലേക്ക് ഓടിക്കയറി അക്രമി. കാനഡയിലെ ഏറ്റവുംവലിയ ക്രിസ്ത്യൻ പള്ളിയായ സെയ്ന്റ് ജോസഫ്‌സ് ബസലിക്കയിലാണ് കുർബാനയ്ക്കിടെ പുരോഹിതന് കുത്തേറ്റത്. വൈദികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

വെള്ളിയാഴ്ച രാവിലെ നടന്ന പ്രാർത്ഥനയ്ക്കിടെ പുരോഹിതനായ ക്ലോദ് ഗ്രൗവിനാണ് കുത്തേറ്റത്. പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കുർബാനയ്ക്കിടെ അക്രമി വളരെ കൂളായാണ് ആൾത്താരയിലേക്ക് വരുന്നതും വൈദികനെ അക്രമിക്കുന്നതെന്നും വീഡിയോയിൽ വ്യക്തം. എന്നാൽ അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടി നിന്ന വിശ്വാസികൾക്ക് സംഭവം കണ്ടു നിൽക്കാനെ സാധിച്ചുള്ളു.

Stories you may Like

വൈദികനെ രണ്ടുതവണ ആഞ്ഞ് നെഞ്ചിൽ കുത്തിയെങ്കിലും പിന്നീട് ആക്രമിക്കാൻ മുതിരുന്നതിന് മുന്നേ പ്രതിയുടെ കത്തി ഒടിഞ്ഞു. ഇതോടെ ഇയാൾ വളരെ ലാഘവത്തോടെ മടങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോൾ അമ്പതോളംപേർ പള്ളിയിലുണ്ടായിരുന്നു. ഗ്രൗവിന്റെ പരിക്ക് സാരമുള്ളതല്ലെന്നും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP