Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്താംവയസ്സിൽതന്നെ മൈക്കൽ ജാക്‌സൺ വിവാഹം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവും രംഗത്ത്; ബിബിസി പോപ് താരത്തിന്റെ പാട്ടുകളുടെ സംപ്രേഷണം നിർത്തി; ദിവസവും പുറത്തുവരുന്നത് കുറ്റപ്പെടുത്തലിന്റെ ഞെട്ടിക്കുന്ന കഥകൾ; സംഗീതചക്രവർത്തിയുടെ മരണം നേരത്തെ ആയതിൽ ആശ്വസിച്ച് ആരാധകർ

പത്താംവയസ്സിൽതന്നെ മൈക്കൽ ജാക്‌സൺ വിവാഹം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവും രംഗത്ത്; ബിബിസി പോപ് താരത്തിന്റെ പാട്ടുകളുടെ സംപ്രേഷണം നിർത്തി; ദിവസവും പുറത്തുവരുന്നത് കുറ്റപ്പെടുത്തലിന്റെ ഞെട്ടിക്കുന്ന കഥകൾ; സംഗീതചക്രവർത്തിയുടെ മരണം നേരത്തെ ആയതിൽ ആശ്വസിച്ച് ആരാധകർ

ജീവിച്ചിരുന്ന കാലമത്രയും വിവാദങ്ങളുടെ തോഴനായിരുന്നു മൈക്കൽ ജാക്‌സനെന്ന പോപ്പ് മാന്ത്രികൻ. ലോകമെങ്ങും ആരാധകരുള്ള സംഗീതപ്രതിഭയുടെ പേരിൽ പക്ഷേ, ഇപ്പോഴുയരുന്നത് നാണക്കേടിന്റെ കഥകളാണ്. തനിക്ക് പത്തുവയസ്സുണ്ടായിരുന്നപ്പോൾ മൈക്കൽ ജാക്‌സൺ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവാവ് രംഗത്തെത്തിയതോടെ, ബാലപീഡകനെന്ന ആരോപണവും നേരിടേണ്ടിവന്നു. ഇതൊന്നും നേരിട്ടുകേൾക്കാതെ പോപ്പ് താരം നേരത്തെ മരിച്ചതിൽ ആശ്വസിക്കുകയാണ് കടുത്ത ആരാധകരിൽ ചിലർ.

ജയിംസ് സേഫ്ചക്ക് എന്ന യുവാവാണ് ജാക്‌സണിനെതിരേ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. 1987-ൽ പെപ്‌സിയുടെ പരസ്യചിത്രീകരണത്തിനിടെയാണ് താൻ ജാക്‌സണെ ആദ്യം കണ്ടുമുട്ടിയതെന്ന് ജയിംസ് പറയുന്നു. അന്ന് പത്തുവയസ്സായിരുന്നു തനിക്ക് പ്രായം. തന്നെ കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ജാക്‌സൺ വിവാഹം കഴിക്കുന്നതുപോലെ അഭിനയിച്ചു.വിവാഹമോതികമണിയിച്ചു. ചില ആഭരണങ്ങളും തനിക്ക് സമ്മാനമായി തന്നു.

ഈ ആഭരണങ്ങൾ കണ്ട് പ്രലോഭിപ്പിക്കപ്പെട്ട തന്നെ ജാക്‌സൺ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ജയിംസ് പറയുന്നു. ഓരോതവണ ജാക്‌സൺ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയതുകൊടുക്കുമ്പോൾ ആഭരണങ്ങൾ സമ്മാനമായി തന്നു. ജാക്‌സൺ നൽകിയ ആഭരണങ്ങളിൽച്ചിലത് ജയിംസിന്റെ ശേഖരത്തിൽ ഇപ്പോഴുമുണ്ട്. ഏതാനും മാസങ്ങൾ ലൈംഗിക ചൂഷണം തുടർന്നുവെന്നും ജയിംസ് പറയുന്നു. ഒരുതരം പ്രണയമായിരുന്നു ആ സമയത്ത് തനിക്ക് ജാക്‌സണോടുണ്ടായിരുന്നതെന്നും പിന്നീട് അതേക്കുറിച്ച് ആലോചിച്ച് കുറ്റബോധം തോന്നിയിട്ടുണ്ടെന്നും ജയിംസ് പറയുന്നു.

മൈക്കൽ ജാക്‌സണിന്റെ ജീവിതത്തിന്റെ ഇരുണ്ട മറുഭാഗത്തെക്കുറിച്ച് ചാനൽ 4 തയ്യാറാക്കുന്ന ലീവിങ് നെവർലൻഡ് എന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് ജയിംസിന്റെ വെളിപ്പെടുത്തൽ. അടുത്തയാഴ്ചയാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത്. അതിന് മുന്നോടിയായി ജാക്‌സണുമായി പരിചയമുണ്ടായിരുന്ന പലരുടെയും അഭിമുഖങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതിലൊക്കെ ജാക്‌സണെപ്പറ്റി കടുത്ത ആരോപണങ്ങളാണ് ഉയർന്നുകേൾക്കുന്നത്. വേഡ് റോബ്‌സൺ എന്ന 36-കാരനും കുട്ടിയായിരിക്കെ തന്നെ ജാക്‌സൺ പീഡിപ്പിച്ചതായി ആരോപിച്ചിരുന്നു.

ബാലപീഡനം നടത്തിയിരുന്നുവെന്ന ആരോപണം മൈക്കൽ ജാക്‌സണിന്റെ ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. പോപ്പ് രാജാവിന്റെ പാട്ടുകൾ ബിബിസി റേഡിയോ 2-വിന്റെ പ്ലേലിസ്റ്റിൽനിന്ന് ഒഴിവാക്കിയതും ആരാധകർക്ക് തിരച്ചടിയായി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് റോബ്‌സൺ ലൈംഗികാരോപണം ഉന്നയിച്ചത്. ഏഴാം വയസ്സുമുതൽക്കാണ് തന്നെ ജാക്‌സൺ പീഡിപ്പിച്ചതെന്നും റോബ്‌സൺ പറയുന്നു.

ജാസ്‌കണിന്റെ മരണത്തിന് മുമ്പ് ബാലപീഡനം സംബന്ധിച്ച് കോടതിയിൽ കേസുണ്ടായിരുന്നു. അന്ന് ജയിംസും റോബ്‌സണും ഗായകനിൽനിന്ന് അത്തരമൊരു പെരുമാറ്റം നേരിട്ടിട്ടില്ലെന്നായിരുന്നു കോടതിയിൽ അഭിപ്രായപ്പെട്ടത്. ഇപ്പോൾ നിലപാട് മാറ്റുന്നതിനുപിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും ഇതിനെതിരേ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്നും മൈക്കൽ ജാക്‌സണിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP